/indian-express-malayalam/media/media_files/2025/06/27/diabetes-food-2025-06-27-10-13-36.jpg)
Source: Food
സമീകൃതാഹാരം കഴിച്ചിട്ടും ചിലർക്ക് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാറുണ്ട്. ഇത് ഭക്ഷണം കഴിക്കുന്ന രീതി ശരിയല്ലാത്തതുകൊണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്ത് കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതിലാണ് ശ്രദ്ധ വേണ്ടത്.
നമ്മുടെ ശരീരം വ്യത്യസ്ത പോഷകങ്ങളെ വ്യത്യസ്ത തരത്തിൽ പ്രോസസ് ചെയ്യുന്നു. കാർബോഹൈഡ്രേറ്റുകൾ, പ്രത്യേകിച്ച് വെള്ള അരി അല്ലെങ്കിൽ ബ്രെഡ് പോലുള്ളവ, ആദ്യം കഴിക്കുമ്പോൾ അവ വേഗത്തിൽ പഞ്ചസാരയായി വിഘടിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുത്തനെ ഉയർത്തുകയും ചെയ്യുന്നു. ഇത് ഇൻസുലിൻ അളവ് വർധിപ്പിക്കുന്നതിനും തുടർന്ന് ഊർജം കുറയുന്നതിനും കാരണമാകും.
നാരുകളും പ്രോട്ടീനും ആദ്യം കഴിക്കുമ്പോൾ, അവ പഞ്ചസാരയുടെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുളള ശരിയായ ഭക്ഷണരീതി അറിയാം.
ആദ്യം നാരുകൾ: സാലഡ്, പച്ചക്കറികൾ അല്ലെങ്കിൽ ചെറുതായി വേവിച്ച ഇലക്കറികൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം ആരംഭിക്കുക. ഈ ഭക്ഷണങ്ങളിലെ ലയിക്കുന്ന നാരുകൾ വയറ്റിൽ ഒരു ജെൽ പോലുള്ള തടസം സൃഷ്ടിക്കാൻ സഹായിക്കുന്നു, തുടർന്നുള്ള ഭക്ഷണങ്ങളിൽ നിന്ന് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു.
Also Read: 90 ദിവസത്തേയ്ക്ക് മധുരം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടുത്തത്: ഇതിൽ പരിപ്പ്, തൈര്, പനീർ, ടോഫു, മുട്ട, അല്ലെങ്കിൽ മെലിഞ്ഞ മാംസം എന്നിവ ഉൾപ്പെടുന്നു. പ്രോട്ടീനുകളും കൊഴുപ്പുകളും സംതൃപ്തി വർധിപ്പിക്കുന്നു. ഇത് കഴിക്കുന്ന മൊത്തം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
Also Read: വയർ കുറച്ച് സുന്ദരിയാകാം, വെറും 3 ഭക്ഷണങ്ങൾ ഈ സമയത്ത് കഴിക്കൂ
കാർബോഹൈഡ്രേറ്റ് അവസാനം: നിങ്ങളുടെ ഭക്ഷണം ചോറ്, ചപ്പാത്തി അല്ലെങ്കിൽ മറ്റ് ധാന്യങ്ങൾ ഉപയോഗിച്ച് അവസാനിപ്പിക്കുക. അവസാനം കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരത്തിന് അവ കൂടുതൽ സാവധാനത്തിൽ ദഹിപ്പിക്കാൻ അനുവദിക്കുന്നു. ഇത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us