scorecardresearch

90 ദിവസത്തേയ്ക്ക് മധുരം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തെ എങ്ങനെ ബാധിക്കും? അത് സ്ഥിരമായി കഴിക്കാതിരുന്നാൽ എന്ത് സംഭവിക്കും? കൂടുതൽ അറിയാം

അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തെ എങ്ങനെ ബാധിക്കും? അത് സ്ഥിരമായി കഴിക്കാതിരുന്നാൽ എന്ത് സംഭവിക്കും? കൂടുതൽ അറിയാം

author-image
Health Desk
New Update
Quit Sugar For 90Days Benefits FI

പഞ്ചസാര സ്ഥിരമായി ഉപയോഗിക്കാതിരിക്കുമ്പോൾ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകും | ചിത്രം: ഫ്രീപിക്

ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് പഞ്ചസാരയുടെ അമിത ഉപയോഗം ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. പ്രമേഹ ബാധിതരായവർ മാത്രമല്ല ശരീരഭാരനിയന്ത്രണത്തിലും ഡയറ്റിലും ശ്രദ്ധിക്കുന്നവരും പഞ്ചസാര ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇങ്ങനെ തുടർച്ചയായി 90 ദിവസത്തേയ്ക്ക് പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തിൽ എന്ത് സംഭവിക്കും? കൂടുതൽ അറിയാം.

Advertisment

പഞ്ചസാര ഉപേക്ഷിക്കുക എന്നതിൻ്റെ അർത്ഥെ എന്താണ്?

എല്ലാത്തരം കാർബോഹൈഡ്രേറ്റകളും ഒഴിവാക്കുക എന്നല്ല പഞ്ചസാര ഉപയോഗിക്കാതിരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ടേബിൾ ഷുഗർ, ഉയർന്ന അളവിലുള്ള ഫ്രക്ടോസ്, കോൺസിറപ്പ്, തേൻ പോലെ പഞ്ചസാരയുടെ അശംമുള്ളവ ഒഴിവാക്കാം എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത് എന്ന് ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിന്റെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. മനീഷ അറോറ പറഞ്ഞു.

Also Read: പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് നല്ലതോ മോശമോ?

മധുരം ഒഴിവാക്കുന്നതിൻ്റെ ലക്ഷണങ്ങൾ

മധുരം അല്ലെങ്കിൽ പഞ്ചസാര ഒഴിവാക്കി തുടങ്ങുമ്പോൾ ആദ്യം തലവേദന, ക്ഷോഭം, തീവ്രമായ ആസക്തി എന്നിവ അനുഭവപ്പെട്ടേക്കാം. "തലച്ചോറ് പഞ്ചസാരയെ ഒരു ദ്രുത ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നു എന്നതാണ് ഇതിന് കാരണം. ഒരു പുതിയ ശീലം രൂപപ്പെടുത്താൻ സാധാരണയായി 21 ദിവസവും അത് ഉറപ്പിക്കാൻ ഏകദേശം 66 ദിവസവും എടുക്കും" എന്ന് ഡോ. അറോറ പറഞ്ഞു.

Also Read: പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്; രാത്രിയിൽ ഷുഗർ കൂടുന്നത് തടയാൻ ഇങ്ങനെ ഭക്ഷണം കഴിക്കൂ

Advertisment
Quit Sugar For 90Days Benefits 1
മധുരം അല്ലെങ്കിൽ പഞ്ചസാര ഒഴിവാക്കി തുടങ്ങുമ്പോൾ ആദ്യം തലവേദന, ക്ഷോഭം, തീവ്രമായ ആസക്തി എന്നിവ അനുഭവപ്പെട്ടേക്കാം |ചിത്രം: ഫ്രീപിക്

90 ദിവസത്തേക്ക് പഞ്ചസാര ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?

90 ദിവസത്തേയ്ക്ക്  പഞ്ചസാര ഒഴിവാക്കുന്നതിന്റെ ഗുണങ്ങൾ ഏറെ ശ്രദ്ധേയമാണ്. പലർക്കും ശരീരഭാരം കുറയും, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടും, കൂടുതൽ സ്ഥിരതയുള്ള ഊർജ്ജം അനുഭവപ്പെടും. "മൈക്രോബയോം ബാലൻസ് മെച്ചപ്പെടുന്നതിനാൽ ചർമ്മം കൂടുതൽ തെളിച്ചമുള്ളതായി അനുഭവപ്പെടും, മാനസികാവസ്ഥയിലെ മാറ്റങ്ങൾ ഉണ്ടാകും, കുടലിന്റെ ആരോഗ്യ മെച്ചപ്പെടും," ഡോ. അറോറ പറഞ്ഞു.

ആദ്യ ദിവസങ്ങളിൽ നിങ്ങളുടെ ശരീരം പൊരുത്തപ്പെടുന്നതിനനുസരിച്ച് പഞ്ചസാരയോടുള്ള ആസക്തി, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അല്ലെങ്കിൽ ക്ഷീണം എന്നിവ അനുഭവപ്പെടാം.

പതിയെ ഊർജ്ജത്തിന് സ്ഥിരത കൈവരിക്കും, മാനസികാവസ്ഥ കൂടുതൽ സന്തുലിതമാകും. രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയോടെ, പലർക്കും മെച്ചപ്പെട്ട ദഹനം, വ്യക്തമായ ചർമ്മം, സുഖകരമായ ഉറക്കം എന്നിവ അനുഭവപ്പെട്ടേക്കാം. ഇൻസുലിൻ അളവ് സാധാരണ നിലയിലാകുകയും കൊഴുപ്പ് സംഭരണം കുറയുകയും ചെയ്യുന്നതിനാൽ, പ്രത്യേകിച്ച് വയറിന് ചുറ്റും ശരീരഭാരം കുറയുന്നത് സ്വാഭാവികമായി സംഭവിക്കാം” എന്ന് മുംബൈയിലെ ഗ്ലെനീഗിൾസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. മഞ്ജുഷ അഗർവാൾ പറഞ്ഞു.

Also Read: ഉരുളക്കിഴങ്ങ് മുതൽ പീനട്ട് ബട്ടർവരെ; ശരീര ഭാരം കുറയ്ക്കാൻ സ്ഥിരമായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

കാലക്രമേണ, നിങ്ങളുടെ രുചി മുകുളങ്ങൾ പുനഃക്രമീകരിക്കപ്പെടുകയും, പഴങ്ങൾ പോലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളുടെ രുചി കൂടുതൽ മധുരമുള്ളതും തൃപ്തികരവുമാകും. "പിന്നെ സമയം കടന്നുപോകുമ്പോൾ, ഫലങ്ങൾ ദൃശ്യമാകുമ്പോൾ നിങ്ങൾ സ്വയം പഞ്ചസാര ഒഴിവാക്കാൻ തുടങ്ങും. 90 ദിവസത്തിന്റെ അവസാനത്തോടെ, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഫാറ്റി ലിവർ തുടങ്ങിയ അവസ്ഥകൾക്കുള്ള നിങ്ങളുടെ സാധ്യത കുറഞ്ഞേക്കാം. കുറഞ്ഞ ആസക്തിയും മെച്ചപ്പെട്ട ശ്രദ്ധയും അനുഭവപ്പെട്ടേക്കും" ഡോ. അഗർവാൾ പറഞ്ഞു.

എന്താണ് ശ്രദ്ധിക്കേണ്ടത്?

കൃത്യമായ ആസൂത്രണം ചെയ്തില്ലെങ്കിൽ, മേൽനോട്ടമില്ലാതെ പഞ്ചസാര ഒഴിവാക്കുന്നത് പോഷകക്കുറവിന് കാരണമാകുമെന്ന് ഡോ. അറോറ പറഞ്ഞു. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ പഞ്ചസാരയ്ക്ക് പകരം വയ്ക്കേണ്ടതും ആവശ്യമെങ്കിൽ ആരോഗ്യ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശം തേടേണ്ടതും പ്രധാനമാണ്.

90 ദിവസത്തേക്ക് പഞ്ചസാര ഉപേക്ഷിക്കുന്നത് ശാരീരികവും മാനസികവുമായ ക്ഷേമത്തെ ഗണ്യമായി മെച്ചപ്പെടുത്തും, ഇത് ദീർഘകാലത്തേയ്ക്ക് ആരോഗ്യകരമായ ശീലങ്ങൾക്ക് വഴിയൊരുക്കും.

Read More: ഉയർന്ന ബിപി നിയന്ത്രിക്കാൻ കഴിയുന്നില്ലേ? ഈ 2 പച്ചക്കറികൾ രണ്ടു നേരം കഴിച്ചു നോക്കൂ

Diet Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: