scorecardresearch

വെയിലിൽ പോകാതെ തന്നെ അമിതമായി വിയർക്കുന്നോ? എന്താണ് ഈ അവസ്ഥ

അമിതമായി വിയർക്കുന്ന ഭാഗങ്ങളിൽ ചൊറിച്ചിൽ, വീക്കം, ശരീര ദുർഗന്ധം, ചർമ്മത്തിന്റെ നിറവ്യത്യാസം എന്നിവ കാണപ്പെടുന്നു

അമിതമായി വിയർക്കുന്ന ഭാഗങ്ങളിൽ ചൊറിച്ചിൽ, വീക്കം, ശരീര ദുർഗന്ധം, ചർമ്മത്തിന്റെ നിറവ്യത്യാസം എന്നിവ കാണപ്പെടുന്നു

author-image
Health Desk
New Update
heat, ie malayalam

ഫയൽ ചിത്രം

വേനൽക്കാലത്ത് പുറത്ത് പോകുന്നവർ തിരിച്ചു വരുന്നത് ആകെ വിയർത്തുകുളിച്ചായിരിക്കും. കനത്ത ചൂടിൽ ഇങ്ങനെ വിയർക്കുന്നതോടെ ശരീരത്തിലെ ജലാംശവും നഷ്ടപ്പെടുന്നു. എന്നാൽ ചൂടത്ത് പോകാതെ തന്നെ വിയർക്കുകയാണെങ്കിലോ? അതും അമിതമായി, ഈ അവസ്ഥയെ ഹൈപ്പർഹൈഡ്രോസിസ് എന്ന് വിളിക്കുന്നു. അസാധാരണമായ അമിത വിയർപ്പാണ് ഇതിന്റെ ലക്ഷണം.

Advertisment

കക്ഷം, മുഖം, കഴുത്ത്, പുറം, ഞരമ്പ്, പാദങ്ങൾ, കൈകൾ തുടങ്ങിയ ഭാഗങ്ങളെല്ലാം അമിതമായി വിയർക്കുന്നു. ഒരു ജോലിയിലും ഏർപ്പെടാത്ത സമയത്താണ് ഇങ്ങനെ വിയർക്കുന്നതെന്ന് പ്രത്യേകം ഓർക്കണം.

ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ മാത്രം വിയർക്കുന്നതിനെ പ്രൈമറി അഥവാ ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്നു. അതേസമയം ശരീരം മുഴുവനും ഉൾപ്പെടുന്ന അമിതമായ വിയർപ്പിനെ ജെനറലൈസ്ഡ് അഥവാ സെക്കൻഡറി ഹൈപ്പർ ഹൈഡ്രോസിസ് എന്ന് വിളിക്കപ്പെടുന്നു, ഗുരുഗ്രാമിലെ പാരസ് ഹെൽത്തിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് കുമാർ പറയുന്നു.

ഹൈപ്പർഹൈഡ്രോസിസിന്റെ കാരണങ്ങൾ

ഹൈപ്പർഹൈഡ്രോസിസിൽ, നിങ്ങളുടെ ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികൾ അമിതമായി പ്രതികരിക്കുന്നു ഇതിന്റെ ഫലമായി നിങ്ങൾ കൂടുതൽ വിയർക്കുന്നു. ഇത് മറ്റുള്ളവരിൽനിന്നു വളരെ വ്യത്യസ്തമാണ്.

Advertisment

“ചിലപ്പോൾ, ഉത്കണ്ഠ പോലുള്ള അവസ്ഥയും അമിതമായ വിയർപ്പിന് കാരണമായേക്കാം. കൈപ്പത്തികൾ, പാദങ്ങൾ എന്നിവ വിയർക്കുക. ഇടയ്ക്കിടെ വിയർക്കൽ, വിയർപ്പ് കാരണം വസ്ത്രം നനയുക, എന്നിവയാണ് സാധാരണയായി നിരീക്ഷിക്കപ്പെടുന്ന ലക്ഷണങ്ങൾ. അമിതമായ വിയർക്കുന്ന ഭാഗങ്ങളിൽ ചൊറിച്ചിൽ, വീക്കം, ശരീര ദുർഗന്ധം, ചർമ്മത്തിന്റെ നിറവ്യത്യാസം എന്നിവയ്ക്ക് കാരണമാകുന്നു, ”ഡോ. രാജേഷ് പറയുന്നു.

ഹൈപ്പർഹൈഡ്രോസിസ് മാനസികവും വൈകാരികവുമായി ജീവിത നിലവാരം മോശമാക്കുന്നു. കനത്ത വിയർപ്പ് നിങ്ങളുടെ ദൈനംദിനജീവിതത്തെ തടസ്സപ്പെടുത്തുകയും സാമൂഹിക ഉത്കണ്ഠ നാണക്കേട് എന്നിവ ഉണ്ടാക്കുകയും ചെയ്യും.

ഹൈപ്പർഹൈഡ്രോസിസ് രോഗനിർണയം

അമിതമായ വിയർപ്പ് അടിസ്ഥാനപരമായ അവസ്ഥകൾ മൂലമാകാം. അതിനാൽ കൃത്യമായ കാരണം അറിയാൻ കുറച്ച് പരിശോധനകൾ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തേക്കാം. ഈ പരിശോധനകളിൽ ഇവ ഉൾപ്പെടുന്നു.

സ്റ്റാർച്ച്-അയഡിൻ പരിശോധന: വിയർക്കുന്ന ശരീരഭാഗത്ത് അയോഡിൻ ലായനി ഉപയോഗിക്കുകയും അതിന്മേൽ സ്റ്റാർച്ച് വിതറുകയും ചെയ്യുന്നു. അമിതമായി വിയർക്കുമ്പോൾ ഇത് ഇരുണ്ട നീലയായി മാറുന്നു.

പേപ്പർ ടെസ്റ്റ്: വിയർപ്പ് ആഗിരണം ചെയ്യാൻ ശരീരഭാഗത്ത് പ്രത്യേക പേപ്പർ വയ്ക്കുന്നു. പിന്നീട്, നിങ്ങൾ എത്രമാത്രം വിയർത്തുവെന്ന് നിർണ്ണയിക്കാൻ പേപ്പർ തൂക്കിനോക്കുന്നു.

ചികിത്സ

വിദഗ്ധൻ പറയുന്നതനുസരിച്ച്, ഫോക്കൽ ഹൈപ്പർ ഹൈഡ്രോസിസിന് ചികിത്സയില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിലാണ് ചികിത്സ കേന്ദ്രീകരിച്ചിരിക്കുന്നത്. അടിസ്ഥാനപരമായ പ്രശ്നം ലഘൂകരിച്ചാൽ സെക്കൻഡറി ഹൈപ്പർഹൈഡ്രോസിസ് ചികിത്സിക്കാം.

ജീവിതശൈലി മാറ്റങ്ങളോ മരുന്നുകളോ വിദഗ്ധർ ശുപാർശ ചെയ്തേക്കാം:

  • ഇടയ്ക്കിടെ കുളിക്കുക
  • അധികം വിയർക്കാത്ത തുണിത്തരങ്ങൾ ധരിക്കുക
  • വിയർപ്പ് ഗ്രന്ഥികൾക്കുള്ള ആന്റിപെർസ്പിറന്റുകൾ
  • മരുന്നുകൾ
  • ക്ലിനിക്കൽ ഗ്രേഡ് ക്ലോത്ത് വൈപ്പ്
  • ബോട്ടോക്സ് കുത്തിവയ്പ്പുകൾ
Summer Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: