scorecardresearch
Latest News

ശരീര സംരക്ഷണം: ചർമ്മം സുരക്ഷിതമാക്കാൻ ഇത് ഉറപ്പാക്കുക

ചർമ്മസംരക്ഷണത്തിൽ പലരും മുഖത്തിനു മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുടെ പരിചരണം വിട്ടുപോകുന്നു. ഇത് നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കി മാറ്റുന്നു

Ramadan fasting skin benefits, Fasting benefits for psoriasis and hidradenitis suppurativa, Skin benefits of intermittent fasting, Collagen production and fasting, Fasting and skin elasticity, Inflammation reduction and fasting, Autophagy and skin regeneration, Nutrients for healthy skin during fasting, Hydration and skin health during fasting, High-calorie foods and skin breakouts during fasting
പ്രതീകാത്മക ചിത്രം

നമ്മുടെ ചർമ്മത്തിന്റെ തരത്തിന് അനുയോജ്യമായ ഏറ്റവും മികച്ച മോയ്സ്ചറൈസർ, സെറം, ഫേഷ്യൽ ഓയിൽ എന്നിവ കണ്ടെത്താനുള്ള അന്വേഷണത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ച് നമ്മൾ വിട്ടുപോകുന്നു. ശരീരസംരക്ഷണം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമ്പോൾ ഇത് അവഗണിക്കുന്നത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കി മാറ്റുന്നു.

നിങ്ങളുടെ ചർമ്മ സംരക്ഷണം പോലെ, ശരീര സംരക്ഷണ ഉൽപ്പന്നങ്ങളും ചർമ്മത്തിന്റെ തരവുമായി ബന്ധപ്പെട്ടതാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാവർക്കും പ്രവർത്തിക്കുന്ന ഒരു പ്രത്യേക ഫോർമുല ഇല്ല. ഉദാഹരണത്തിന്, പല ബോഡി ലോഷനുകളിലും സാധാരണയായി കാണപ്പെടുന്ന കൊക്കോ ബട്ടർ വരണ്ട ചർമ്മത്തിന് മികച്ചതാണെങ്കിലും, മുഖക്കുരു സാധ്യതയുള്ളതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന് ഇത് അനുയോജ്യമല്ല.

ഉയർന്ന കോമഡോജെനിക് ആയതാണ് ഇതിന്റെ കാരണമെന്ന്, ബാംഗ്ലൂർ ആസ്ഥാനമായുള്ള ബ്യൂട്ടി ബ്രാൻഡായ സിനമൺ സോൾ സ്ഥാപക നിധ അദേനി വിശദീകരിക്കുന്നു.

എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾക്ക് ചാർക്കോൾ ഉള്ള ധാരാളം ഗുണങ്ങൾ ചെയ്യുന്നു. അത് ചർമ്മത്തിലെ എല്ലാത്തരത്തിലുമുള്ള എണ്ണ വലിച്ചെടുക്കുന്നു. അതേ സമയം, വരണ്ട ചർമ്മമുള്ള ഒരാൾക്ക് ഇത് അനുയോജ്യമല്ല. കാരണം ഇത് അവരുടെ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും.

വൃത്തിയുള്ളതും മോയ്സ്ചറൈസ് ചെയ്തതും സംരക്ഷിതവുമായ ചർമ്മത്തിനുള്ള ദിനചര്യയെക്കുറിച്ച നിധ പറയുന്നു:

വളരെ ഹാർഷായ ക്ലെൻസർ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. പകൽ സമയത്ത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കും മറ്റും നീക്കം ചെയ്യാൻ സഹായിക്കുന്നു. കഠിനമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ അമിതമായി ശുദ്ധീകരിക്കാതിരിക്കുക. കാരണം ഇത് ശരീരത്തിലുള്ള ആവശ്യമായവ നഷ്ടപ്പെടുന്നതിന് കാരണമാകും.

രണ്ടാമത്തേത് മോയ്സ്ചറൈസ് ചെയ്യുക എന്നതാണ്. കാരണം ഇത് നിങ്ങളുടെ ചർമ്മത്തിലെ ജലസന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നു. ഷവർ കഴിഞ്ഞ് ബോഡി ഓയിൽ അല്ലെങ്കിൽ ബോഡി ലോഷൻ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. അത് ഈർപ്പവും ദിവസം മുഴുവൻ ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും.

നല്ല എസ്പിഎഫ് ഉപയോഗിച്ച് ചർമ്മത്തെ സംരക്ഷിക്കുക. സൂര്യപ്രകാശം ഏൽക്കാൻ ​സാധ്യതയുള്ള സമയം അനുസരിച്ച് ഇത് ക്രമീകരിക്കുക.

നിങ്ങളുടെ ശരീരത്തിൽ, പ്രത്യേകിച്ച് കൈമുട്ടിന് ചുറ്റും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നല്ലൊരു എക്സ്ഫോളിയേറ്റർ ഉപയോഗിക്കുക. അത് ഈ ഭാഗങ്ങൾ കൂടുതൽ പരുക്കനാകുന്നതും അടിഞ്ഞുകൂടുന്ന അഴുക്ക് നീക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ശരീര സംരക്ഷണ ദിനചര്യയിൽ എന്താണ് ചേർക്കേണ്ടത്

ചർമ്മത്തിലെ ഈർപ്പം തടയുന്നതിനും ഫ്രീ റാഡിക്കലുകളിൽ നിന്നും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നതിനുമുള്ള ഉൽപന്നങ്ങളാണ് ഇവയിൽ ചേർക്കേണ്ടത്. നമ്മുടെ പ്രകൃതിദത്ത സെബം ഉൽപ്പാദനവുമായി പൊരുത്തപ്പെടുന്നതിന് ജൊജോബ, അവോക്കാഡോ, മക്കാഡമിയ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾക്കൊപ്പം എക്സിമ ഉള്ള ആളുകൾക്ക് നിയാസിനാമൈഡ് ഉൾപ്പെടുത്താനും നിധ നിർദ്ദേശിക്കുന്നു.

കാലാവസ്ഥയ്ക്ക് അനുസരിച്ച് ശരീര സംരക്ഷണ ദിനചര്യ മാറ്റുക

ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തേക്ക് മാറുമ്പോൾ, അമിതമായ വിയർപ്പ് കാരണം നിങ്ങളുടെ ചർമ്മത്തിന് ഇരട്ടി ജോലി ചെയ്യേണ്ടി വരും. അതിനാൽ, ഭാരം കുറഞ്ഞതും എളുപ്പമുള്ളതും ശ്വസിക്കാൻ കഴിയുന്നതുമായ രീതിയിലുള്ള പോഷണമാണ് ചർമ്മത്തിന് നൽകേണ്ടത്. വേനൽക്കാലത്ത് എസ്പിഎഫ് ഉപയോഗിക്കുമ്പോൾ ചർമ്മത്തിന്റെ സുഷിരങ്ങൾ തടയുന്നത് ഒഴിവാക്കാൻ നല്ല ശുദ്ധീകരണ ദിനചര്യ പാലിക്കണം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Simple dos and donts in body care