scorecardresearch

ഡിയോഡറന്റുകൾ സ്തനാർബുദത്തിനും അൽഷിമേഴ്സിനും കാരണമാകുമോ? വിദഗ്ധർ പറയുന്നത്

പുറത്ത് പോകുന്നതിന് മുൻപ് ഡിയോഡറന്റുകൾ ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ?

allergies, skin rash, Ayurveda, health, lifestyle, experts, doctor, skincare
പ്രതീകാത്മക ചിത്രം

ചുട്ടുപൊള്ളുന്ന വേനലിൽ ശരീര ദുർഗന്ധം അകറ്റാൻ നമ്മളിൽ പലരും പെർഫ്യൂമുകളും ഡിയോഡറന്റുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഡിയോഡറന്റുകളിലെ അലുമിനിയം സ്തനാർബുദത്തിനും അൽഷിമേഴ്സിനും കാരണമാകുന്നതായി ചില സോഷ്യ മീഡിയ പോസ്റ്റുകളിൽ പറയുന്നു.

“കൃത്രിമ ഡിയോഡറന്റുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അപകടങ്ങൾ എന്തൊക്കെയാണ്: അൽഷിമേഴ്‌സ് രോഗം, ചർമ്മത്തിലെ ഇറിറ്റേഷൻ, വിയർപ്പ് ഗ്രന്ഥികൾ അടഞ്ഞുപോകുക, സിസ്റ്റുകൾ, ഹോർമോൺ തകരാറുകൾ, നാഡീവ്യവസ്ഥയുടെ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം,” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

ഈ അവകാശവാദങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ?

ഈ അവകാശവാദങ്ങളിലെ സത്യാവസ്ഥയെക്കുറിച്ച്, സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡെർമറ്റോളജി കൺസൾട്ടന്റായ ഡോ. സൊനാലി കോഹ്‌ലി പറയുന്നു. “ഡിയോഡറന്റുകൾ പൊതുവെ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. ഡിയോഡറന്റുകളിലെയും ആന്റിപെർസ്പിറന്റുകളിലെയും സജീവ ഘടകങ്ങൾ, അലൂമിനിയം സംയുക്തങ്ങൾ, വിയർപ്പ് തടയുന്നതിനോ കുറയ്ക്കുന്നതിനോ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനോ പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഡിയോഡറന്റുകൾ, പ്രത്യേകിച്ച് ആന്റിപെർസ്പിറന്റുകൾ ഉപയോഗിക്കുന്നതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്.”

ഡിയോഡറന്റുകൾ സ്തനാർബുദവും അൽഷിമേഴ്സും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമോ?

“ആന്റി പെർസ്പിറന്റുകളിലെ അലുമിനിയം സംയുക്തങ്ങൾ സ്തനാർബുദവുമായോ അൽഷിമേഴ്‌സ് രോഗവുമായോ ബന്ധപ്പെട്ടിരിക്കാം എന്നതാണ് ആശങ്കകളിലൊന്ന്. എന്നിരുന്നാലും, ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. ആന്റിപെർസ്പിറന്റുകളിൽ നിന്നുള്ള അലുമിനിയം എക്സ്പോഷറും ഈ രോഗങ്ങളും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയമായ തെളിവുകൾ ഇല്ലെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയും അൽഷിമേഴ്‌സ് അസോസിയേഷനും പറയുന്നു. ദിവസേന രണ്ടുതവണ പതിവായി ഉപയോഗിച്ചതിന് ശേഷം ശരീരത്തിലെ വ്യവസ്ഥാപരമായ ആഗിരണം നിരക്കും ശേഖരണവും സ്ഥാപിതമായിട്ടില്ല. അതിനാൽ അവ ദോഷകരമാണെന്ന് കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്, ”ഡോ. സൊനാലി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറയുന്നു.

അലൂമിനിയം സംയുക്തങ്ങളില്ലാത്തതും ദീർഘകാലത്തേക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്നതുമായ അവശ്യ എണ്ണയുള്ള പുതിയ ഫോർമുലേഷനുകൾ ഉണ്ടെന്ന് വിദഗ്ധ കൂട്ടിച്ചേർത്തു.

ഡിയോഡറന്റുകൾ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കുമോ?

ചില ഡിയോഡറന്റുകളിലും ആന്റിപെർസ്പിറന്റുകളിലും പാരബെൻസ്, ഫ്താലേറ്റുകൾ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ഹോർമോൺ തകരാറുകളുമായും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു ആശങ്ക. “ഡിയോഡറന്റുകളിലും ആന്റിപെർസ്പിറന്റുകളിലും ഉള്ള ഈ രാസവസ്തുക്കളുടെ അളവ് പൊതുവെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു, അവ നിയന്ത്രിക്കുന്നത് എഫ്ഡിഎ പോലുള്ള സർക്കാർ ഏജൻസികളാണ്,” ഡോ സൊനാലി പറഞ്ഞു.

ഡിയോഡറന്റുകളുടെയും ആന്റിപെർസ്പിറന്റുകളുടെയും ഉപയോഗത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചില ആശങ്കകൾ ഉയർന്നിട്ടുണ്ടെങ്കിലും, അവ മിക്കവർക്കും ദോഷകരമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നില്ലെന്ന് ഡോ.സൊനാലി പറയുന്നു.

“എന്നിരുന്നാലും, ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കകളുണ്ടെങ്കിൽ, ഇതര ഓപ്ഷനുകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചു ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിക്കാം, വിദഗ്ധ നിർദേശിക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do deodorants cause breast cancer and alzheimers