കുളിക്കുമ്പോൾ കൊഴിയുന്ന മുടിയിഴകളുടെ എണ്ണം കണ്ട് വിഷമിച്ചിട്ട് കാര്യമില്ല. ശൈത്യകാലത്തേക്കാൾ വേനൽക്കാലത്ത് മുടി കൊഴിയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിനു കാരണമുണ്ട്.
വേനൽക്കാലത്ത്, തലയോട്ടിയിലെ അമിതമായ വിയർപ്പ്, ചൂട്, ക്ലോറിൻ, സൂര്യപ്രകാശം എന്നിവ കാരണം മുടി പൊട്ടുന്നത് വർധിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ, മുടി പൊട്ടുന്നതും വരണ്ടതും കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ടെന്ന്, അരോമാതെറാപ്പിസ്റ്റും കോസ്മെറ്റോളജിസ്റ്റും ഇനതൂരിന്റെ സ്ഥാപകയുമായ പൂജ നാഗ്ദേവ് പറയുന്നു.
“ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വേനൽക്കാലം അതികഠിനമാണ്. ചുട്ടുപൊള്ളുന്ന വെയിൽ, മലിനീകരണം, വരൾച്ച എന്നിവയുടെ സംയോജനം ചർമ്മത്തിലും തലയോട്ടിയിലും ഇറിറ്റേഷന് കാരണമായേക്കാം. നിങ്ങളുടെ തലമുടിയുടെ കാര്യത്തിലും ഇതുതന്നെ പറയാം, വേനൽക്കാലത്ത് ഇത് മുടിയെ വരണ്ടതും തിളക്കം കുറഞ്ഞതുമാകാം,” പൂജ പറയുന്നു.
വേനൽക്കാലത്ത് സൂര്യന്റെയും കാറ്റിന്റെയും സ്വാധീനം താരതമ്യേന ശക്തമാണെന്നും ഇത് ശരീരത്തിന്റെ സംവിധാനങ്ങളെ ബാധിക്കുമെന്നും പൂജ കൂട്ടിച്ചേർക്കുന്നു. “ശരീരത്തിലെ അഗ്നി മൂലകമായ പിത്തദോഷത്തെ ചൂട് സ്വാധീനിക്കുന്നു. അസ്ഥി ടിഷ്യുവിന്റെ ഉപോൽപ്പന്നമാണ് മുടി, ഇത് കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേനൽക്കാലത്ത് മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും രൂപത്തെയും ശക്തിയെയും ബാധിക്കുകയും ചെയ്യുന്നു.
വേനൽക്കാലത്ത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ചില ടിപ്സ് പൂജ പങ്കുവയ്ക്കുന്നു
- ഹീറ്റ്, കെമിക്കൽ സ്‌റ്റൈലിംഗ് ട്രീറ്റ്‌മെന്റുകൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒരു ഹെയർ ഡ്രയർ ഉപയോഗിക്കുന്നതിന് പകരം ടവൽ ഡ്രൈയിങ് തിരഞ്ഞെടുക്കുക.
- ചില ദിവസങ്ങളിൽ ബണ്ണോ, ബ്രെയ്‌ഡോ പോണിടെയിലിലോ കെട്ടി മുടിയുടെ കേടുപാടുകൾ നിയന്ത്രിക്കുക.
- ഷാംപൂകൾ, കണ്ടീഷണറുകൾ, ഹെയർ മാസ്‌ക്കുകൾ മുതലായവ പ്രകൃതിദത്തവും സൾഫേറ്റ് രഹിതമായിരിക്കാൻ ശ്രദ്ധിക്കുക. വളരെയധികം രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ മുടിക്ക് കൂടുതൽ ദോഷം ചെയ്യും.
- നിങ്ങളുടെ മുടിക്കും തലയോട്ടിക്കും യോജിക്കുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
- ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിൽ നെല്ലിക്ക ഹോട്ട് ഓയിൽ ട്രീറ്റ്മെന്റ്/ഹെയർ മാസ്ക് പരീക്ഷിക്കുക. വരണ്ട മുടിക്ക് ഇത് ഉത്തമമാണ്.
- ആഴത്തിലുള്ള കണ്ടീഷനിംഗ് ഹെയർ മാസ്കുകളായ അർഗൻ, കെരാറ്റിൻ നഷ്ടപ്പെട്ട ഈർപ്പം വീണ്ടെടുക്കുകയും മുടിയുടെ ഇഴകളെ ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യും.
- പതിവായി ട്രിമ്മിംഗ് ചെയ്യുന്നത് ചത്തതും പിളർന്നതുമായ അറ്റങ്ങൾ ഇല്ലാ എന്നത് ഉറപ്പാക്കും.
- മുടി പകുതി ഉണങ്ങിയ അവസ്ഥയിൽ ആയിരിക്കുമ്പോൾ ഹെയർ സെറം ഉപയോഗിക്കുക. ഇത് വളരെയധികം കെട്ടുകൾ രൂപപ്പെടുന്നില്ലെന്ന് ഉറപ്പാക്കും.
- ഒരു മുൻകരുതൽ നടപടിയായി, പുറത്തുപോകുമ്പോൾ തൊപ്പികളും സ്കാർഫുകളും ധരിക്കുക.
- ഓർഗാനിക് കോൾഡ് പ്രസ്ഡ്, അവശ്യ എണ്ണകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം മസാജ് ഓയിലുകൾ ഉണ്ടാക്കാൻ ശ്രമിക്കുക.