scorecardresearch

നിങ്ങളുടെ ശരീരത്തിന് എത്രമാത്രം വെള്ളം ആവശ്യമാണ്? നിർജ്ജലീകരണം തിരിച്ചറിയുന്നതെങ്ങനെ?

ശരീരത്തിന് ലഭിക്കുന്നതിനെക്കാൾ കൂടുതൽ ദ്രാവകം നഷ്ടപ്പെടുമ്പോഴാണ് നിർജ്ജലീകരണം സംഭവിക്കുന്നത്

ശരീരത്തിന് ലഭിക്കുന്നതിനെക്കാൾ കൂടുതൽ ദ്രാവകം നഷ്ടപ്പെടുമ്പോഴാണ് നിർജ്ജലീകരണം സംഭവിക്കുന്നത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
water, health, ie malayalam,Electrolyte water, benefits of Electrolyte water, why to consume Electrolyte water, coconut water, Indian Express

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന അവസ്ഥയാണ് നിശബ്ദ നിർജ്ജലീകരണം. ഇന്ത്യയിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ കാരണം നിർജ്ജലീകരണം ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും, പലരും നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരല്ല, മാത്രമല്ല തങ്ങൾ അത് അനുഭവിക്കുന്നുണ്ടെന്നും തിരിച്ചറിയുന്നുമില്ല.

Advertisment

ശരീരത്തിന് ലഭിക്കുന്നതിനെക്കാൾ കൂടുതൽ ദ്രാവകം നഷ്ടപ്പെടുമ്പോഴാണ് നിർജ്ജലീകരണം സംഭവിക്കുന്നത്. അമിതമായ വിയർപ്പ്, വയറിളക്കം, ഛർദ്ദി, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തുടങ്ങി വിവിധ ഘടകങ്ങൾ കാരണം ഇത് സംഭവിക്കാമെന്ന് ന്യൂഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. സുരഞ്ജിത് ചാറ്റർജി പറയുന്നു.

ശരീരത്തിൽനിന്നു ജലം നഷ്ടപ്പെടുമ്പോൾ, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും ഒപ്പം നഷ്ടപ്പെടും. ഈ ഇലക്ട്രോലൈറ്റുകൾ ശരിയായ സെൽ പ്രവർത്തനത്തിന് ആവശ്യമാണ്, അവയുടെ നഷ്ടം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം.

നിർജ്ജലീകരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്, ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരിക്കാമെന്നതാണ്. വളരെ വൈകിയാണ് പലരും തങ്ങൾക്ക് തങ്ങൾ നിർജ്ജലീകരണം ആണെന്ന് തിരിച്ചറിയുന്നത്. നിർജ്ജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങൾ ദാഹം, വരണ്ട വായ, ക്ഷീണം, തലവേദന എന്നിവയാണ്. കൂടുതൽ കഠിനമായ കേസുകളിൽ, തലകറക്കം, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൂടാതെ അപസ്മാരം എന്നിവയ്ക്കും കാരണമാകും.

Advertisment

വർഷത്തിൽ ഭൂരിഭാഗവും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയുള്ള രാജ്യത്ത് നിർജ്ജലീകരണം ഒരു സാധാരണ പ്രശ്നമാണ്. വാസ്തവത്തിൽ, അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ 75 ശതമാനം ഇന്ത്യക്കാരും ഒരു പരിധിവരെ നിർജ്ജലീകരണം അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി. ശുദ്ധമായ കുടിവെള്ളം പരിമിതമായേക്കാവുന്ന ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളിലാണ് ഇതിന് സാധ്യത കൂടുതൽ.

നിശബ്‌ദ നിർജ്ജലീകരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി, പ്രായമോ ആരോഗ്യസ്ഥിതിയോ അതിന് തടസ്സമല്ല എന്നതാണ്. അത് ആരെയും ബാധിക്കാം. കുട്ടികളും പ്രായമായവരും നിർജ്ജലീകരണത്തിന് കൂടുതൽ വിധേയരാണ്.

നിർജ്ജലീകരണം തടയാൻ പല മാർഗങ്ങളുമുണ്ട്. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രതിദിനം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നെങ്കിലും ഇത് നിങ്ങളുടെ പ്രായം, ഭാരം, പ്രവർത്തന നില, ആരോഗ്യ നില എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.

പഞ്ചസാര അടങ്ങിയ പാനീയങ്ങളും മദ്യവും കൂടുതൽ നിർജ്ജലീകരണത്തിന് കാരണമായേക്കാം. വേനലിൽ കൃത്രിമ ജ്യൂസുകൾ കഴിക്കുന്നത് കുറയ്ക്കുക. അതിൽ അടങ്ങിയ പഞ്ചസാര കൂടുതൽ നിർജ്ജലീകരണത്തിന് കാരണമാകും.

നിർജ്ജലീകരണം തടയുന്നതിനുള്ള മറ്റൊരു മാർഗം അതിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക എന്നതാണ്. ദാഹം അനുഭവപ്പെടുകയോ വരണ്ട വായ ഉണ്ടാവുകയോ ക്ഷീണമോ തലവേദനയോ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ വെള്ളം കുടിക്കാൻ തുടങ്ങേണ്ടതാണ്. ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം കൂടുതലുള്ള ഭക്ഷണങ്ങളും നിങ്ങൾക്ക് കഴിക്കാം.

ധാരാളം വെള്ളം കുടിക്കുന്നതിനു പുറമേ, നിർജ്ജലീകരണം മൂലം നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളും ലഭ്യമാക്കേണ്ടതാണ്. ഇലക്‌ട്രോലൈറ്റ് കൂടുതലുള്ള വാഴപ്പഴം, അവോക്കാഡോ, ഇലക്കറികൾ എന്നിവ കഴിക്കാം.

നിർജ്ജലീകരണം ഉണ്ടായതായി തോന്നുന്നെങ്കിൽ ഉടനെ തന്നെ ആരോഗ്യ വിദഗ്ധനെ സമീപിക്കുക. ചില കേസുകളിൽ ഇവ ഗുരുതരമാകുകയും വൃക്ക തകരാറും മരണം എന്നിവയിലേക്കും നയിച്ചേക്കാം. ഇൻട്രാവണസ് ഫ്ലൂയിഡുകളും ഇലക്ട്രോലൈറ്റും ഉൾപ്പെട്ടേക്കാവുന്ന മികച്ച ചികിത്സ നിർണ്ണയിക്കാൻ ഡോക്ടർക്ക് സാധിക്കും.

ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനം തകരാറിലാണെങ്കിൽ, ആരോഗ്യ വിദഗ്ധനോട് ആലോചിച്ച് കുടിക്കുന്ന ദ്രാവകത്തിന്റെ അളവ് നിശ്ചയിക്കുക.

Health Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: