scorecardresearch

ദിവസവും എത്രത്തോളം പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണ്?

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് ഊർജ്ജം നിലനിർത്തുന്നതിനും, വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തന്നതിനും സഹായിക്കും

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് ഊർജ്ജം നിലനിർത്തുന്നതിനും, വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തന്നതിനും സഹായിക്കും

author-image
Health Desk
New Update
Egg Breakfast

ചിത്രം: ഫ്രീപിക്

ശരീര ഭാരം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? അത് കുറയ്ക്കാനുള്ള വിദ്യകളാണോ ഇപ്പോൾ നിങ്ങൾ പരീക്ഷിക്കുന്നത്?. എങ്കിൽ എന്താണ് കഴിക്കുന്നത് എന്നതിൽ കൂടുതൽ ശ്രദ്ധിച്ചോളൂ. രാവിലത്തെ ഭക്ഷണ കാര്യത്തിലാണ് അതീവ ശ്രദ്ധ പുലർത്തേണ്ടത്. അതിൽ 30 ഗ്രാമിൽ കുറവുള്ളതെന്ത് കഴിച്ചാലും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ആകുന്നില്ല എന്നാണ് ഫിറ്റനസ് വിദഗ്ധർ പറയുന്നത്.

Advertisment

 പ്രഭാത ഭക്ഷണത്തിനൊപ്പം രണ്ട് മുട്ട കഴിക്കുന്നത് ഒരുപാട് പ്രോട്ടീൻ നൽകുമെന്നത് തെറ്റിദ്ധാരണയാണെന്ന് ചൂണ്ടി കാണിച്ചു കൊണ്ട് ഫിറ്റനസ് കോച്ചായ ചേസ് ചേമ്പേഴ്സ് ത്രെഡ് എന്ന സോഷ്യൽ മീഡിയയിലൂടെ അത് വിശദമാക്കുന്നുണ്ട്.

  • 2 മുട്ടയും ഒരു കപ്പ് മുട്ടയുടെ വെള്ളയും ചേരുന്നതാണ് ഉയർന്ന പ്രോട്ടീൻ ഉള്ള പ്രഭാതഭക്ഷണം അല്ലെങ്കിൽ
  • 2 മുട്ടയും 2 ചിക്കൻ സോസേജുകൾ ഉയർന്ന പ്രോട്ടീൻ ഉള്ള പ്രഭാതഭക്ഷണമാണ്
  • ഇവ രണ്ടും അല്ലെങ്കിൽ 2 മുട്ടയും  2 ഗ്രീക്ക് തൈരും ഉയർന്ന പ്രോട്ടീൻ ഉള്ള പ്രഭാതഭക്ഷണമാണ്.

30 ഗ്രാമിലും താഴെയാണ് പ്രോട്ടീൻ ലഭിക്കുന്നത് എങ്കിൽ അത് വളരെ കുറവാണെന്ന് ചേസ് പറയുന്നു. 

Advertisment

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ദിവസം തുടങ്ങുന്നത് ഊർജ്ജം നിലനിർത്തുന്നതിനും,വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തന്നതിനും സഹായിക്കും എന്ന് മുംബൈയിലെ സൈനോവ ഷാൽബി ഹോസ്പിറ്റലിലെ ഡയറ്റീഷ്യനായ ജിനാൽ പാട്ടേൽ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഏകാഗ്രത മെച്ചപ്പെടുത്താനും പ്രോട്ടീൻ സഹായിക്കുന്നു.

ദിവസവും രാവിലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നവർ പിന്നീടുള്ള സമയങ്ങളിലും കഴിക്കുന്ന ഭക്ഷണ ഉചിതമായി തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി നിയന്ത്രിക്കാനും കഴിയും എന്ന് പാട്ടേൽ പറയുന്നു.  ഗ്രീക്ക് തൈര്, മുട്ട, നട്‌സ് എന്നിവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.

കൂടാതെ 30 ഗ്രാമിൽ താഴെയാണ് പ്രോട്ടീൻ ലഭ്യമാകുന്നതെങ്കിൽ  വ്യായാമത്തിന് ശേഷമോ ഉറക്കത്തിന് ശേഷമോ മികച്ച പ്രകടനത്തിന് ആവശ്യമായ ഊർജ്ജം വീണ്ടെടുക്കാൻ സാധിക്കില്ല. പ്രഭാതഭക്ഷണത്തിൽ കുറഞ്ഞത് 40-50 ഗ്രാം പ്രോട്ടീൻ ചേർക്കുന്നത് നല്ലതാണ്. വ്യക്തിഗതമായി അനുയോജ്യമായ പ്രോട്ടീൻ അളവ് അറിയുവാ​ൻ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ല. സമീകൃതമായ ആഹാരം ശീലമാക്കുക. 

Read More

Nutrition Egg Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: