/indian-express-malayalam/media/media_files/2025/03/18/aa90QfXX8adU634qxfb5.jpg)
Source: Freepik
വേനൽക്കാലം എത്തിക്കഴിഞ്ഞാൽ തണ്ണിമത്തൻ പോലുള്ള പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. വിറ്റാമിനുകൾ, നാരുകൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പുഷ്ടമായ ഇവ ശരീരത്തിന് ഇന്ധനം നൽകുകയും മധുരം കഴിക്കാനുള്ള ആസക്തിയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ, പോഷകസമൃദ്ധമായ പഴങ്ങൾ ദിവസത്തിൽ ഏതു സമയത്തും കഴിക്കാമെന്ന് കരുതുന്നുവെങ്കിൽ തെറ്റാണ്. പഴങ്ങളിൽനിന്നും പോഷകമൂല്യം ശരീരം ആഗിരണം ചെയ്യുന്നതിൽ അവ കഴിക്കുന്ന സമയത്തിന് പ്രധാന പങ്കുണ്ട്. തെറ്റായ സമയത്ത് പഴങ്ങൾ കഴിക്കുന്നത് നിരവധി ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
പഴങ്ങൾ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണെങ്കിലും, ദിവസത്തിൽ ചില സമയങ്ങളിൽ അവ ഒഴിവാക്കേണ്ടതുണ്ട്. പഴങ്ങൾ കഴിക്കാൻ പാടില്ലാത്ത ചില സമയങ്ങളുണ്ട്.
1. ഒഴിഞ്ഞ വയറ്റിൽ
വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ, രാവിലെ പഴങ്ങൾ മാത്രം കഴിക്കുന്നത് അവ ഉയരാൻ ഇടയാക്കും. ഇത് പെട്ടെന്ന് ക്ഷീണവും വിശപ്പും തോന്നാൻ ഇടയാക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് നല്ലതല്ല.
2. വയർ നിറയെ ഭക്ഷണം കഴിച്ച ഉടനെ പഴങ്ങൾ കഴിക്കുക
പഴങ്ങൾ പ്രോട്ടീനുകളേക്കാളും കൊഴുപ്പുകളേക്കാളും വേഗത്തിൽ ദഹിക്കുന്നു. ഭക്ഷണത്തിനു ശേഷം പഴങ്ങൾ കഴിക്കുന്നത് അസ്വസ്ഥതയ്ക്കും വയറു വീർക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
3. രാത്രി വൈകി കഴിക്കുക
രാത്രിയിൽ വിശക്കുന്നുണ്ടെങ്കിൽ പഴങ്ങൾ ഒഴിവാക്കുക,. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പഴങ്ങൾ കഴിക്കുന്നത് ഉറക്കത്തെയും ഉറക്ക-ഉണർവ് ചക്രങ്ങളെയോ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ ഉൽപാദനത്തെയും തടസപ്പെടുത്തും. പിറ്റേന്ന് രാവിലെ നിങ്ങൾക്ക് ഉറക്കം വരും.
4. പാലുൽപ്പന്നങ്ങൾക്കൊപ്പം കഴിക്കുക
ഒരു ഗ്ലാസ് സ്മൂത്തി കുടിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നതെങ്കിൽ ഉടൻ നിർത്തുക പാലും പഴങ്ങളും ഒരുമിച്ച് കഴിക്കരുത്. പഴം പാലുൽപ്പന്നങ്ങളോടൊപ്പം കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. വയർ വീർക്കുന്നതിനും കുടൽ സംബന്ധമായ തകരാറുകൾകും കാരണമാകുന്നതിനു പുറമേ, ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us