/indian-express-malayalam/media/media_files/2025/03/17/UmvTIlLKp1CNTBk02SPf.jpg)
Source: Freepik
ശരിയായ ഭക്ഷണക്രമത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയും. എന്നാൽ, വ്യായാമം ചെയ്യാനോ, ജിമ്മിൽ പോകാനോ ഇഷ്ടപ്പെടാത്തവർക്ക് മറ്റു ചില മാർഗങ്ങളിലൂടെ വയർ കുറയ്ക്കാൻ സാധിക്കും. ജിമ്മിൽ പോകാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 വഴികൾ എന്തൊക്കെയെന്ന് നോക്കാം.
മധുരം ഒഴിവാക്കുക
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗമാണ് മധുരം ഒഴിവാക്കൽ. പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം വെള്ളം, മധുരമില്ലാത്ത ചായ, അല്ലെങ്കിൽ കട്ടൻ കാപ്പി എന്നിവ കഴിക്കുന്നത്പരിഗണിക്കുക. പഞ്ചസാരയുടെ ആസക്തിയെ മറികടക്കാൻ പഴങ്ങൾ പോലുള്ള പ്രകൃതിദത്ത ബദലുകൾ സ്വീകരിക്കുക.
പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുക
പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണക്രമം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. ഈ പോഷകങ്ങൾ ദഹനത്തെ സഹായിക്കുകയും വയർ നിറഞ്ഞ സംതൃപ്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുമ്പോൾ പേശികളുടെ ബലത്തിനൊപ്പം അനാരോഗ്യകരമായ ലഘുഭക്ഷണ ശീലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
കൊഴുപ്പ് കുറയ്ക്കാൻ പ്രകൃതിദത്തമായ വഴി പരീക്ഷിക്കുക
കൊഴുപ്പ് കത്തിക്കുന്ന പാനീയങ്ങളും ഭക്ഷണങ്ങളും ഒരാൾക്ക് കഴിക്കാം. ഗ്രീൻ ടീക്ക് കൊഴുപ്പ് കത്തിക്കുന്ന ഗുണങ്ങളുണ്ട്. ഒമേഗ-3 ആസിഡുകൾ അടങ്ങിയ കൊഴുപ്പുള്ള മത്സ്യം, ആപ്പിൾ സിഡെർ വിനെഗർ, ഒലിവ് ഓയിൽ, മുട്ട തുടങ്ങിയവയാണ് കഴിക്കാവുന്ന മറ്റ് ഭക്ഷണങ്ങൾ.
8 മണിക്കൂർ ഉറങ്ങുക
ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഉറക്കം ഒരു പ്രധാന ഘടകമാണ്. ഏഴ് മണിക്കൂറിൽ താഴെയുള്ള ഉറക്കം കോർട്ടിസോൾ പുറത്തുവിടുന്നതിന് കാരണമാവുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വർധിപ്പിക്കുന്നതിനും വിശപ്പിന്റെ ഹോർമോണിന്റെ അളവ് വർധിപ്പിക്കുന്നതിനും കാരണമാകുമെന്നും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും മനസിലാക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുക
ശരീര ഭാരം കുറയ്ക്കുന്നതിൽ വെള്ളത്തിന് പ്രധാന പങ്കുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര പ്രവർത്തനത്തെ സഹായിക്കുകയും വയർ നിറയുന്നതി്റെ വികാരങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.