/indian-express-malayalam/media/media_files/2024/12/06/Aul6FUa8avNILnPTxEB7.jpg)
Diabetes Diet
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാകുമ്പോൾ ഉണ്ടാകുന്ന ഒരു ആരോഗ്യ അവസ്ഥയാണ് പ്രമേഹം. വൃക്ക തകരാർ, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രമേഹം കാരണമാകും. പ്രമേഹം കൈകാര്യം ചെയ്യാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ് ഏറ്റവും നല്ല മാർഗങ്ങളിലൊന്ന്.
വേനൽക്കാലത്ത് പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. എല്ലാ വേനൽക്കാല സൂപ്പർഫുഡുകളും പ്രമേഹമുള്ളവർക്ക് അനുയോജ്യമല്ലെന്ന് ഓർമ്മിക്കണം. ഈ ഭക്ഷണങ്ങളിൽ ചിലത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയരാൻ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുന്ന 8 വേനൽക്കാല സൂപ്പർഫുഡുകൾ ഇവയാണ്.
1. തണ്ണിമത്തൻ: തണ്ണിമത്തന് ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും.
2. മാമ്പഴം: പ്രമേഹമുള്ളവർക്ക് ഈ പഴം അനുയോജ്യമല്ല. ഈ വേനൽക്കാല പഴത്തിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയും ഗണ്യമായ അളവിൽ പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
3. പൈനാപ്പിൾ: പൈനാപ്പിളിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാൽ പ്രമേഹമുള്ളവർക്ക് ഈ പഴം അത്ര അനുയോജ്യമല്ല.
4. കരിക്കിൻ വെള്ളം: പ്രമേഹ രോഗി കരിക്കിൻ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കണം. അമിതമായി കരിക്കിൻ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
5. വാഴപ്പഴം: വാഴപ്പഴത്തിൽ ഗ്ലൈസെമിക് അളവ് കൂടുതലാണ്, അതിനാൽ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉള്ളവർ ഈ പഴം കഴിക്കുന്നത് ഒഴിവാക്കണം.
6. പഴച്ചാറുകൾ: പഴച്ചാറുകൾക്ക് പകരം പഴം മുഴുവനായി കഴിക്കുക. പഴച്ചാറുകളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, പ്രമേഹരോഗികൾക്ക് കഴിക്കാൻ പാടില്ല.
7. ചെറികൾ: ചെറിയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.