/indian-express-malayalam/media/media_files/2025/03/15/1Q9NV5uAOC2YABeHclAo.jpg)
കശുവണ്ടിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്
രുചികരം എന്നതിലുപരി ആരോഗ്യപ്രദാണ് അണ്ടിപരിപ്പ്. ഉയർന്ന കലോറിക്കു പുറമേ ഇതിൽ അടങ്ങിയിരിക്കുന്ന ആവശ്യ ഫാറ്റി ആസിഡുകളും, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ആൻ്റി ഓക്സിഡൻ്റുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയാലും സമ്പന്നമാണ് അണ്ടിപരിപ്പ്.
ഇത് ദിവസവും കഴിക്കുന്ന ഹൃദയാരോഗ്യം വർധിപ്പിക്കും, മൃദുലവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും. പുരഷൻമാരിലും സ്ത്രീകളിലും പ്രത്യുഷപാദനക്ഷമത മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. കലോറി അമിതമായതിനാൽ കഴിക്കുന്ന അളവിൽ മിതത്വം പാലിക്കണം.
പ്രമേഹം നിയന്ത്രിക്കാം
ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും മഗ്നീഷ്യം, പൊട്ടാസ്യം, അർജിനൈൻ തുടങ്ങിയ ധാതുക്കളും അണ്ടിപരിപ്പിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, അണ്ടിപ്പരിപ്പിൽ ഉയർന്ന കലോറി ഉള്ളതിനാൽ, പ്രമേഹ രോഗികൾ ഇവയുടെ ഉപയോഗം പ്രതിദിനം 3-4 ആയി പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.
എല്ലുകളുടെ ബലം
പേശികൾക്ക് വേണ്ട കൊളാജനും വഴക്കവും നൽകുന്ന അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസാണ് ഈ നട്‌സ്. ഇത് എല്ലുകളെ ബലപ്പെടുത്തുന്നു.
തലച്ചോറിൻ്റെ പ്രവർത്തനം
അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ ഫാറ്റി ആസിഡുകൾ ക്രമമായി വിതരണം ചെയ്യുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/cashew-nut-ws-6.jpg)
ഹൃദയാരോഗ്യം
ആന്റിഓക്‌സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമായതിനാൽ അണ്ടിപ്പരിപ്പ് രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു.
പ്രത്യുത്പാദനശേഷി വർധിപ്പിക്കും
അണ്ടിപ്പരിപ്പിൽ സിങ്ക് അടങ്ങിയിട്ടുണ്ട്, ഇത് പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us