scorecardresearch

ഭക്ഷണശേഷം കുറച്ച് പെരുംജീരകം ചവയ്ക്കാം, ഈ ഗുണങ്ങൾ ആർക്കും നേടാം

ഭക്ഷണത്തിനു ശേഷം കുറച്ച് പെരുംജീരകം ചവയ്ക്കുന്നത് ദഹനത്തിന് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു

ഭക്ഷണത്തിനു ശേഷം കുറച്ച് പെരുംജീരകം ചവയ്ക്കുന്നത് ദഹനത്തിന് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു

author-image
Health Desk
New Update
health

Source: Freepik

നമ്മുടെയൊക്കെ വീടുകളിൽ സുലഭമായ ഒന്നാണ് പെരുംജീരകം. കറികൾക്ക് രുചിയും മണവും നൽകുന്നുവെന്ന് മാത്രമല്ല, ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യുന്നു. വിറ്റാമിൻ സി പോലുള്ള അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈ സുഗന്ധവ്യഞ്ജനം. ഭക്ഷണത്തിനു ശേഷം കുറച്ച് പെരുംജീരകം ചവയ്ക്കുന്നത് ദഹനത്തിന് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിനു ശേഷം പെരുംജീരകം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

Advertisment

ദഹന എൻസൈമുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു

പെരുംജീരകം നാരുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു ടേബിൾസ്പൂൺ 2.3 ഗ്രാം നാരുകൾ നൽകുന്നു. ഒരു ആപ്പിളിൽ ഉള്ളതിനെക്കാൾ വളരെ കൂടുതലാണിത്. ഭക്ഷണശേഷം ഗ്യാസ് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് നാരുകൾ ഗുണം ചെയ്യുന്നുണ്ട്. ഇവയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. കുടലിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഗ്യാസ് പോലുള്ള ലക്ഷണങ്ങൾ കുറയ്ക്കുന്നു. ദഹന എൻസൈമുകളുടെ ഉത്പാദനം ഭക്ഷണത്തിനു ശേഷം വയർ വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

വായ്നാറ്റം അകറ്റുന്നു

വായ്‌നാറ്റം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി പെരുംജീരകം ചവയ്ക്കുന്നത് കണക്കാക്കപ്പെടുന്നു. വായിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിലൂടെ വായ്നാറ്റം ഇല്ലാതാക്കുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഓരോ തവണയും ഒരു സ്പൂൺ പെരുംജീരകം ചവയ്ക്കുക.

അസിഡിറ്റി ഒഴിവാക്കുന്നു

പെരുംജീരകം അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകുന്ന ആമാശയത്തിലെ അധിക ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. പെരുംജീരകം നെഞ്ചെരിച്ചിലും ഗിർഡ് ലക്ഷണങ്ങളും കുറയ്ക്കുന്നു.

Advertisment

ദഹനപ്രശ്നങ്ങൾക്ക് ആശ്വാസം

ദഹനപ്രക്രിയ സുഗമമാക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് പെരുംജീരകം. വയറുവേദനയിൽനിന്നും ആശ്വാസം നൽകുന്നു. ദഹനക്കേട് കുറയ്ക്കാനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: