scorecardresearch

വയർ കുറച്ച് മനോഹരമാക്കാം; ഉറക്കം ഉണർന്ന ഉടൻ ഈ 5 കാര്യങ്ങൾ ചെയ്തോളൂ

ശരീര ഭാരം കുറയ്ക്കാനായി ജിമ്മിൽ പോകുമ്പോൾ ഇഷ്ടപ്പെടാത്ത വ്യായാമങ്ങൾ ചെയ്യാൻ ചിലർ നിർബന്ധിതരാകാറുണ്ട്

ശരീര ഭാരം കുറയ്ക്കാനായി ജിമ്മിൽ പോകുമ്പോൾ ഇഷ്ടപ്പെടാത്ത വ്യായാമങ്ങൾ ചെയ്യാൻ ചിലർ നിർബന്ധിതരാകാറുണ്ട്

author-image
Health Desk
New Update
health

Source: Freepik

വയറിലെ കൊഴുപ്പ് കുറയ്ക്കാനായി എന്ത് ചെയ്യണമെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. വയർ പെട്ടെന്ന് കുറയ്ക്കാൻ കഠിനമായ വ്യായാമങ്ങളും ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങളും മാത്രമല്ല സഹായിക്കുകയെന്ന് ആദ്യം അറിയുക. ചില പ്രഭാത ദിനചര്യകളും വയർ കുറയ്ക്കാൻ സഹായിക്കും. എപ്പോഴാണ് ഉണരുന്നത്, എഴുന്നേറ്റ ഉടൻ എന്തൊക്കെയാണ് ചെയ്യുന്നത് ഇവയൊക്കെ ഉപാപചയപ്രവർത്തനം, ഊർജ നില, കൊഴുപ്പ് എരിച്ചുകളയൽ എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 

Advertisment

ഫിറ്റ്‌നസ് പരിശീലകനായ ഡില്ലൺ സ്വിന്നി വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉറക്കമുണർന്ന ഉടനെ ചെയ്യേണ്ട 5 കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

1. വെള്ളം കുടിക്കുക

നിർജലീകരണത്തോടുകൂടിയായിരിക്കും നിങ്ങൾ ഉറക്കം ഉണരുക. ഇത് ഉപാപചയപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും, വിശപ്പ് വർധിപ്പിക്കുകയും, മന്ദത അനുഭവപ്പെടുകയും ചെയ്യും. രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് ജലാംശം വർധിപ്പിക്കുകയും, ദഹനത്തെ സഹായിക്കുകയും, കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

2. വിറ്റാമിനുകൾ കഴിച്ചശേഷം 20–30 മിനിറ്റ് നടക്കാൻ പോവുക

ശരീരത്തിന് എന്താണ് വേണ്ടതെന്ന് അടിസ്ഥാനമാക്കി വിറ്റാമിനുകൾ കഴിക്കുക. രക്തപരിശോധന നടത്തുന്നത് ഏതെങ്കിലും കുറവുകൾ തിരിച്ചറിയാൻ സഹായിക്കും. ഇതിലൂടെ ഊർജം വർധിപ്പിക്കാനും, കൊഴുപ്പ് എരിച്ചു കളയുന്നത് വർധിപ്പിക്കാനും സഹായിക്കും. 20-30 മിനിറ്റ് സൂര്യപ്രകാശമേറ്റ് നടക്കുക. മാനസികാവസ്ഥ ഉയർത്താനും ഹോർമോണുകളെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

3. 30 ഗ്രാം പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക

Advertisment

പ്രോട്ടീൻ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് വയറു നിറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും സ്ഥിരമായ ഊർജം നൽകുകയും ചെയ്യും. കാർബോഹൈഡ്രേറ്റുകളോ പഞ്ചസാരയോ മാത്രം ഉപയോഗിച്ച് ദിവസം ആരംഭിക്കുകയാണെങ്കിൽ, പിന്നീട് അമിതമായി ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്.

4. ജിമ്മിൽ പോയി ഇഷ്ടപ്പെട്ട വ്യായാമം ചെയ്യുക

ശരീര ഭാരം കുറയ്ക്കാനായി ജിമ്മിൽ പോകുമ്പോൾ ഇഷ്ടപ്പെടാത്ത വ്യായാമങ്ങൾ ചെയ്യാൻ ചിലർ നിർബന്ധിതരാകാറുണ്ട്. നിങ്ങൾക്ക് ഇഷ്ടമല്ലാത്ത വ്യായാമം ചെയ്തിട്ട് ഒരു പ്രയോജനവും ഇല്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കണ്ടെത്തുക. അത് ലിഫ്റ്റിംഗ്, ബോക്സിംഗ്, നീന്തൽ അല്ലെങ്കിൽ ജമ്പ് റോപ്പിംഗ് എന്തുമാകട്ടെ, അത് ദിനചര്യയുടെ ഭാഗമാക്കുക.

5. 5–10 മിനിറ്റ് ധ്യാനിക്കുക

സമ്മർദം കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കും, ഇത് കൊഴുപ്പ് വർധിക്കാൻ കാരണമാകും, പ്രത്യേകിച്ച് വയറിനുചുറ്റും. ഒരു ചെറിയ ധ്യാനം സമ്മർദം കുറയ്ക്കാനും, വികാരങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: