scorecardresearch

ശരീരഭാരം കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

ഭക്ഷണശീലം ഉറക്കം തുടങ്ങി ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും നിങ്ങളുടെ ശരീരഭാരം വർധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു

ഭക്ഷണശീലം ഉറക്കം തുടങ്ങി ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും നിങ്ങളുടെ ശരീരഭാരം വർധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു

author-image
Health Desk
New Update
Tips To Lose Body Weight Fast

ശരീരഭാര നിയന്ത്രണത്തിൽ ഇക്കാര്യങ്ങളും ശ്രദ്ധിക്കണം | ചിത്രം: ഫ്രീപിക്

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന പലരുടെയും പ്രധാന ആശങ്കകളിൽ ഒന്നാണ് വയറിലെ കൊഴുപ്പ്. സാധാരണ ശരീര ഭാരം കുറഞ്ഞാലും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പിന്നേയും സമയം വേണ്ടി വരും. അമിതഭക്ഷണം, വ്യായാമ കുറവ്, സ്ട്രെസ്, ഹോർമോൺ മാറ്റങ്ങൾ, കുടുംബപരമായ ഘടകങ്ങൾ എന്നിവയൊക്കെ വയറിലെ കൊഴുപ്പിന് കാരണമാകാറുണ്ട്. 

Advertisment

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പല വ്യായാമ മുറകളും ഉപയോഗപ്രദമാകുമെങ്കിലും ജീവിത ശൈലിയിൽ പല കാര്യങ്ങളും അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട. അതിൽ തന്നെ വളരെ പ്രധാനപ്പെട്ട 5 കാര്യങ്ങൾ ഇവയാണ്:

ഉറക്കം

കാര്യം നിസാരമെന്നു തോന്നിയേക്കാം എങ്കിലും ശരിയായ ഉറക്കം നിങ്ങളുടെ ഹൃദയാരോഗ്യം വരെ മെച്ചപ്പെടുത്തും. ആരോഗ്യതരമായ ജീവിതത്തിന് സുഖകരമായ ഉറക്കം പ്രധാനമാണ്. ശരാശരി 8 മണിക്കൂർ മുതൽ 10 മണിക്കൂർ വരെയെങ്കിലും തടസമില്ലാതെ ഉറങ്ങാൻ ശ്രമിക്കുക.

ഭക്ഷണശീലം

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാകുന്നത് നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. അത് പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റ് ശീലമാക്കരുത്. കഴിക്കുന്ന അളവിലും തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ ഗുണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സമീകൃതാഹാരം ശീലമാക്കാം. 

ഡെഡ് ലൈൻ

Advertisment

മൂന്നോ ആറോ മാസത്തിനുള്ളിൽ വണ്ണം കുറയ്ക്കാം എന്ന രീതിയിലുള്ള നിഗമനങ്ങൾ അരുത്. പ്രത്യേകം ഡെഡ്ലൈൻ ഉറപ്പിക്കുന്നതിനു പകരം ആവശ്യത്തിന് സമയം നൽകാം. ഇത് സമ്മർദ്ദം കുറച്ച് ആരോഗ്യകരമായി ശരീരഭാരം നിയന്ത്രണത്തിലാക്കുന്നതിന് നിങ്ങളെ സഹായിക്കും. 

ഭക്ഷണത്തിൻ്റെ അളവ്

ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കുന്ന ശീലം നല്ലതല്ല. അവ കഴിക്കുന്ന അളവിൽ ശ്രദ്ധിക്കാം. ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

സമ്മർദ്ദം

അനാവശ്യമായ ടെൻഷൻ ശരീരഭാരം വർധിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ധർ പറയാറുണ്ട്. ഈ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോണാണ് അമിതമായ വിശപ്പിലേയ്ക്കു നയിക്കുന്നത്. ഇത് അനിയന്ത്രിതമായ ഭാരം വർധിക്കുന്നതിന് കാരണാകും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diet Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: