scorecardresearch

ഒരു മാസം നാവ് വടിച്ചില്ലെങ്കിൽ ശരീരത്തിന് എന്ത് സംഭവിക്കും?

ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ് സ്ക്രേപ്പർ കൊണ്ടോ നാവ് വടിക്കാവുന്നതാണ്

ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ് സ്ക്രേപ്പർ കൊണ്ടോ നാവ് വടിക്കാവുന്നതാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Source: Freepik

പല്ല് തേയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണ് നാവ് വടിക്കലും. നമ്മളിൽ പലരും പല്ല് തേയ്ക്കാറുണ്ട്. പക്ഷേ, നാവ് വടിക്കുന്നത് പലപ്പോഴും അവഗണിക്കുകയാണ് പതിവ്.

Advertisment

ഒരു മാസത്തേക്ക് നാവ് വടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. പലരും അവഗണിക്കപ്പെടുന്ന ഈ ദൈനംദിന ശീലം മൊത്തത്തിലുള്ള ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഡോ.നരന്ദർ സിംഗ്ല വിശദീകരിച്ചു.

ദിവസവും നാവ് വൃത്തിയാക്കുന്നത് ബാക്ടീരിയകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, അതിന്റെ ഉപരിതലത്തിൽ സ്വാഭാവികമായി അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് ഡോ.സിംഗ്ല പറഞ്ഞു. ഇതൊക്കെ നിസാരരമാണെന്ന് തോന്നുമെങ്കിലും ഭാവിയിൽ അവ ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ് സ്ക്രേപ്പർ കൊണ്ടോ നാവ് വടിക്കാവുന്നതാണ്. ഇങ്ങനെ ദിവസവും നാവ് വടിക്കുന്നത് വായ്‌നാറ്റം തടയാനും, നാവിന്റെ രുചി അറിയാനുള്ള കഴിവ് വർധിപ്പിക്കാനും, വായിലെ ദോഷകരമായ ബാക്ടീരിയകളുടെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുകയും ചെയ്യും. 

Advertisment

30 ദിവസത്തിൽ കൂടുതൽ നാവ് വടിക്കാതിരുന്നാൽ, നാവിന്റെ ഉപരിതലത്തിൽ ബാക്ടീരിയകൾ പെരുകും. ഇത് സ്ഥിരമായി വായ്നാറ്റത്തിന് കാരണമാകും. രുചിമുകുളങ്ങൾ അടഞ്ഞുപോവുകയും രുചി അറിയാനുള്ള കഴിവ് കുറയുകയും ചെയ്യും.

നാവിൽനിന്നുള്ള ബാക്ടീരിയകൾ മോണയിലേക്ക് പടരുന്നതിനാൽ പീരിയോൺഡൈറ്റിസ് രോഗത്തിനുള്ള സാധ്യത വർധിപ്പിക്കും. ചില സന്ദർഭങ്ങളിൽ, നാവിന്റെ ശുചിത്വക്കുറവ് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ജിഇആർഡി പോലുള്ള ദഹന പ്രശ്നങ്ങൾക്ക് പോലും കാരണമായേക്കുമെന്ന് ഡോ.സിംഗ്ല മുന്നറിയിപ്പ് നൽകി. 

വിട്ടുമാറാത്ത അണുബാധകൾ, വീക്കം, മോണരോഗങ്ങൾ എന്നിവപോലും ഉണ്ടാകാം. കാലക്രമേണ, നാവിൽ മാത്രം ഒതുങ്ങിനിൽക്കാതെ രോഗകാരികളുടെ പ്രജനന കേന്ദ്രമായി വായ മാറിയേക്കാം. അവ കുടലിലേക്കും ബ്ലഡ്സ്ട്രീമിലേക്കും എത്തി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ആരോഗ്യകരമായ ദഹന പ്രക്രിയ ആരംഭിക്കുന്നത് വായിൽ നിന്നാണെന്നും നാവ് വൃത്തിയാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ഡോ.സിംഗ്ല അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: