scorecardresearch

രാജ്യത്ത് വ്യാജ ഒആർഎസ് നിരോധിച്ചു; വമ്പൻ കമ്പനികളെ തളച്ചത് ഒരു ഡോക്ടർ; 8 വർഷം നീണ്ട പ്രയത്നം

No more fake ORS: ഒആർഎസ് എന്ന് അവകാശപ്പെട്ട് പാക്കറ്റിൽ നമുക്ക് മുൻപിലേക്ക് വരുന്ന ഉത്പന്നം നിർജലീകരണം തടയില്ലെന്ന് മാത്രമല്ല ആരോഗ്യനില കൂടുതൽ വഷളാക്കുകയും ചെയ്യുന്നു എന്നാണ് വ്യക്തമാവുന്നത്

No more fake ORS: ഒആർഎസ് എന്ന് അവകാശപ്പെട്ട് പാക്കറ്റിൽ നമുക്ക് മുൻപിലേക്ക് വരുന്ന ഉത്പന്നം നിർജലീകരണം തടയില്ലെന്ന് മാത്രമല്ല ആരോഗ്യനില കൂടുതൽ വഷളാക്കുകയും ചെയ്യുന്നു എന്നാണ് വ്യക്തമാവുന്നത്

author-image
Anonna Dutt
അപ്‌ഡേറ്റ് ചെയ്‌തു
New Update
Doctor ORS

Dr Sivaranjini Santhosh: (Source: Instagram/@drsivaranjinionline)

ചെന്നൈയിൽ പ്രമേഹരോഗമുള്ള ഒരു കുട്ടിയുമായി മാതാപിതാക്കൾ ആശുപത്രിയിലെത്തി. ഛർദിയും വയറിളക്കവും കാരണം നിർജലീകരണം സംഭവിച്ച് അവശനിലയിലായിരുന്നു കുട്ടി. ആരോഗ്യനില മോശമായ നിലയിലെത്തിയ കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഛർദിയും വയറിളക്കവും ആരംഭിച്ചാൽ നിർജലീകരണം തടയാൻ ഒആർഎസ് പാനിയം കുടിക്കണം എന്നാണല്ലോ ആരോഗ്യ പ്രവർത്തകർ നമ്മളോട് പറയുക. ഈ കുട്ടിയുടെ മാതാപിതാക്കളും അത് തന്നെയാണ് ചെയ്തത്. എന്നിട്ടും എങ്ങനെ നിർജലീകരണം സംഭവിച്ച് കുട്ടിയുടെ ജീവൻ നഷ്ടമായേക്കാവുന്ന അവസ്ഥയിൽ എത്തി? 

Advertisment

രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടിയുടെ ആരോഗ്യനില നിർജലീകരണം കാരണം പെട്ടെന്ന് മോശമായി. നിർജലീകരണത്തിലേക്ക് പോകാതിരിക്കാൻ ഈ പെൺകുട്ടിയുടെ കുടുംബവും നൽകിയത് ഒആർഎസ് തന്നെ. ഈ രണ്ട് സംഭവത്തിലും വില്ലൻ ഒആർഎസ് ആണ്. ഡോക്ടർ ദിലീപ് മഹലനബിസിന്റെ ആരോഗ്യ മേഖലയിലെ വലിയൊരു കണ്ടുപിടുത്തമായ യഥാർഥ ഓറൽ റിഹൈഡ്രേഷൻ സോലൂഷൻ(ഒആർഎസ്) ആണോ നമ്മുടെ കൈകളിലേക്ക് എത്തുന്നത്?

Also Read: ഒരു ദിവസം കുടിക്കാവുന്ന മദ്യത്തിന്റെ അളവ് എത്രയാണ്?

ഒആർഎസ് എന്ന് അവകാശപ്പെട്ട് ആ പേരിൽ പാക്കറ്റിൽ നമുക്ക് മുൻപിലേക്ക് വരുന്ന ഉത്പന്നം നിർജലീകരണം തടയില്ലെന്ന് മാത്രമല്ല ആരോഗ്യനില കൂടുതൽ വഷളാക്കുകയും ചെയ്യുന്നു എന്നാണ് വ്യക്തമാവുന്നത്. ഒആർഎസ് പാനിയം കുടിച്ചിട്ടും നിർജലീകരണം സംഭവിച്ച് ആരോഗ്യനില മോശമായവരുടെ വിവരങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുകയായിരുന്നു ഹൈദരാബാദ് സ്വദേശിയായ പീഡിയാട്രീഷൻ ഡോക്ടർ സിവരഞ്ജിനി സന്തോഷ്. ഈ അവസ്ഥയിൽ വരുന്ന കുട്ടികളുടെ മാതാപിതാക്കളുമായും തന്റെ സഹപ്രവർത്തകരുമായുമെല്ലാം സിവരഞ്ജിനി സംസാരിച്ചുകൊണ്ടിരുന്നു.

Also Read: 3 നേരം ഭക്ഷണം, 8 ഗ്ലാസ് വെള്ളം, ദിവസവും നടക്കുക; ശരീര ഭാരം സിംപിളായി കുറയ്ക്കാം

Advertisment

നിരോധനം ഇങ്ങനെ

ഡയേറിയ ബാധിച്ച കുട്ടികൾക്ക് കൂടുതൽ മധുരവുമായെല്ലാം വരുന്ന വ്യാജ ഒആർഎസ് പാനിയം നൽകാതെ, യഥാർഥ ഒആഎസ് തന്നെ നൽകണം എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ട നിയമനടപടികൾക്കായി ശ്രമിക്കുകയായിരുന്നു ഈ ഡോക്ടർ. ബുധനാഴ്ച ദേശിയ ഫുഡ് റെഗുലേറ്റർ പുറത്തിറക്കിയ ഉത്തരവിൽ ഒആർഎസ് എന്നത് ട്രേഡ്മാർക്ക് പേരായി ഉപയോഗിച്ച് ഒരു പാനിയവും വിൽക്കാൻ പാടില്ല എന്ന് പറയുന്നു. 

 കഴിഞ്ഞ ഒരു ദശകത്തോളമായി ഒആർഎസ് എന്ന പേരിൽ ടെട്രാ പാക്ക് പ്രൊഡക്റ്റ് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത് നിർജലീകരണം തടയാൻ പാകത്തിൽ മധുരവും ഉപ്പും വേണ്ട അളവിൽ നൽകി ഉൾപ്പെടെ നിർമിച്ചവയല്ല, ഡോക്ടർ സിവരഞ്ജനി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: നല്ല ഭക്ഷണം, വ്യായാമം, മദ്യപാനമോ പുകവലിയോ ഇല്ല; എന്നാൽ ഈ ഒരു കാര്യം സ്ട്രോക്ക് വരുത്താം

എട്ട് വർഷം മുൻപാണ് ഡോക്ടർ സിവരഞ്ജിനി ഒആർഎസ് കുട്ടിക്കളിൽ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധിച്ച് ഇതിനെ കുറിച്ച് പഠിക്കാൻ ഇറങ്ങിയത്. തന്റെ അടുത്തേക്ക് കൊണ്ടുവരുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ ഒആർഎസ് നൽകിയിരുന്നിട്ടും നിർജലീകരണം സംഭവിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ഇത്. ബ്രാൻഡ് പേര് ഒആർഎസ് എന്ന് ആയതിനാൽ അത് നിർജലീകരണം തടയാൻ ഉപയോഗിക്കുന്ന ഒആർഎസ് ആണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കുന്നു. 

ഒആർഎസ് എന്ന ബ്രാൻഡ് പേരിൽ വരുന്നവ ഡയേറിയ വന്ന കുട്ടികൾക്ക് നൽകുന്നതോടെ കുട്ടികളുടെ ആരോഗ്യ നില കൂടുതൽ മോശമാകുന്നു. കുട്ടികളുടെ മരണത്തിന് പോലും ഇത് കാരണമായേക്കാം. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതാണ് യഥാർഥ ഒആർഎസ്. എത്രമാത്രം ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, പോട്ടാസിയം ക്ലോറൈഡ് ഒആർഎസ് സോല്യുഷന് വേണം എന്നതിൽ ഒരു ഫിക്സഡ് ഫോർമുല ഉണ്ട്. ഇതിൽ മധുരം കൂടുകയാണ് എങ്കിൽ നമ്മൾ കുടിക്കുമ്പോൾ വെള്ളം കുടലിലേക്ക് തിരികെ വരും. വ്യക്തിയെ നിർജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും, ഡോക്ടർ സിവരഞ്ജിനി വ്യക്തമാക്കുന്നു. 

ഈ പ്രശ്നത്തിന് പരിഹാരം തേടി എട്ട് വർഷം നീണ്ട യാത്രയിൽ തെലങ്കാന ഹൈക്കോടതിയെ ഡോക്ടർ സിവരഞ്ജിനി സമീപിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് അവരുടെ ശ്രദ്ധയിലേക്ക് ഇത് കൊണ്ടുവരാൻ ശ്രമിച്ചു. ഈ ഒആർഎസ് എന്ന പേരിലെ പ്രൊഡക്റ്റുകൾ ഓഫർ ചെയ്യുന്ന സ്പോൺസർഷിപ്പുകൾ ഒഴിവാക്കാൻ ​ആവശ്യപ്പെട്ട് മെഡിക്കൽ അസോസിയേഷന് കത്തെഴുതി. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. എന്നാൽ കുടുംബം ഒപ്പം നിന്നു. ഇപ്പോൾ തന്റെ ദൗത്യം ജയിച്ചിരിക്കുന്നു, ഡോക്ടർ പറഞ്ഞു. 

Read More: രണ്ടാഴ്ചയ്ക്കുള്ളിൽ അരക്കെട്ട് മെലിഞ്ഞതാക്കാം; ഈ 3 ടിപ്‌സുകൾ സഹായിക്കും

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: