/indian-express-malayalam/media/media_files/5htC9EbzWndJp5Q5LZgm.jpg)
Credit: Pexels
യാതൊരുവിധ കൃത്രിമ പദാർത്ഥങ്ങളും അടങ്ങാത്ത തികച്ചും പ്രകൃതിദത്തമായ ഒന്നാണ് തേങ്ങാവെള്ളം. രുചിയിലും ഒട്ടും പിന്നിലല്ല ഇത്. ഉന്മേഷ ദായകമായ തോങ്ങാവെള്ളം വ്യാപകമായി പണ്ടു മുതൽക്കേ രോഗികളും മറ്റും ഉപയോഗിച്ചു വരുന്നു. ഇലക്ട്രോലൈറ്റുകളുടെ കുറവു നികത്തുന്നതു മുതൽ ദഹനം സുഗഗമമാക്കുന്നതിനു സഹായിക്കുക കൂടി ചെയ്യാനുള്ള ശേഷി ഇതിനുണ്ട്. വേനൽക്കാലത്തു കുടിക്കാൻ പറ്റിയ പാനീയങ്ങളിൽ ഏറ്റവും മികച്ചതാണ് തോങ്ങാവെള്ളം. തേങ്ങാവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ജലാംശം: ധാരാളം ഇലക്ട്രോലൈറ്റുകൾ തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ നിർജലീകരണം, തളർച്ച എന്നിവ അനുഭവപ്പടുന്ന സാഹചര്യങ്ങളിൽ ഇത് കുടിക്കുന്നത് ഗുണകരമാണ്.
ഇലക്ട്രോലൈറ്റ് സന്തുലനം: തേങ്ങാവെള്ളത്തിൽ പൊട്ടാസ്യത്തിന്റെ അംശമുണ്ട്. ഇത് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളെ വീണ്ടെടുക്കുന്നതിന് സഹായിക്കും. മാംസപേശികളുടെ പ്രവർത്തനം സുഗമമാക്കുകയും വേദനകളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: തേങ്ങാവെള്ളത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിച്ച് രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും അങ്ങനെ ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാൻ സഹായിച്ചേക്കാമെന്നു ചില പഠനങ്ങൾ പറയുന്നുണ്ട്.
ആന്റി ഓക്സിഡന്റ് സവിശേഷതകൾ: വൈറ്റമിൻ സി പോലെയുള്ള ആന്റി ഓക്സിഡന്റുകൾ തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കൽ, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്നും മുക്തി നൽകിയേക്കാം.
ഗർഭിണികൾ തേങ്ങാവെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണം
പോഷക സമ്പന്നത, ജലാംശം എന്നിവ മൂലം ഗർഭിണികൾ തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. നിർജലീകരണം ഉണ്ടാകാതിരിക്കുവാൻ അതീവ ശ്രദ്ധ പുലർത്തേണ്ട സമയമാണ് ഗർഭകാലം. മനംപിരട്ടൽ, മലബന്ധം എന്നിങ്ങനെ ഗർഭകാല ലക്ഷണങ്ങൾ തടയുന്നതിനും തേങ്ങാവെള്ളം സഹായിക്കുമെന്ന് ക്ലിനിക്കൽ ഡയറ്റീഷ്യനായിട്ടുള്ള സുഷ്മ പറയുന്നു.
പ്രമേഹരോഗികൾ തേങ്ങാവെള്ളം കുടിക്കാമോ?
പഴങ്ങൾ കൊണ്ടുള്ള ജ്യൂസുകളെ അപേക്ഷിച്ചു തേങ്ങാവെള്ളത്തിൽ കുറഞ്ഞ അളവിൽ മാത്രമേ പഞ്ചസാര അടങ്ങിയിട്ടുള്ളൂ. എങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ നേരിയ വ്യത്യാസം കൊണ്ടു വരാൻ സാധിക്കുന്ന തരത്തിലുള്ള പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം തേങ്ങാവെള്ളത്തിലുണ്ട്. അതിനാൽ പ്രമേഹ രോഗികൾ കുടിക്കുന്ന തേങ്ങാവെള്ളത്തിന്റെ അളവ് ശ്രദ്ധിക്കണം. മാത്രമല്ല നിർദ്ദിഷ്ട ഡോക്ടറുടെ അഭിപ്രായം കൂടി തേടുക. അമിതമായി തേങ്ങാവെള്ളം കുടിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവു വർധിപ്പിക്കും. ഇത് ഹൈപ്പർകലീമിയ്ക്കു വഴിവയ്ക്കും.
Read More
- വണ്ണം കുറയ്ക്കാൻ ചോറ് ഉപേക്ഷിക്കേണ്ട, ഇങ്ങനെ കഴിച്ചാൽ ശരീര ഭാരം കൂടില്ല
- പാചകം ചെയ്യുന്നതിനുമുമ്പ് അരി കുതിർക്കുന്നത് ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുമോ?
- കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാൻ ചില പ്രകൃതി ദത്ത വഴികൾ
- ഒരു മാസം പരിപ്പ് കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- മാധവന്റെ ഇഷ്ട പ്രഭാത ഭക്ഷണം തൈര് ചേർത്ത പഴങ്കഞ്ഞി, ആരോഗ്യത്തിന് നല്ലതാണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.