scorecardresearch

കൊളസ്ട്രോൾ പ്രശ്നമാണോ? ഇവ ട്രൈ ചെയ്യൂ: Cholesterol lowering seeds

എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില സീഡുകൾഏതൊക്കെയെന്ന് അറിയാം

എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില സീഡുകൾഏതൊക്കെയെന്ന് അറിയാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Flaxseeds for cholesterol:

Best seeds for LDL: ചിത്രം: ഫ്രീപിക്

Seeds to lower LDL: ചില ഭക്ഷണങ്ങൾക്ക് മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കാൻ കഴിയും. ഈ ഭക്ഷണങ്ങൾ ലയിക്കുന്ന നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നൽകുന്നു. കുടലിലെ കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

നട്സിലും സീഡ്സിലുമുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകൾ, എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് മെച്ചപ്പെടുത്തുകയും എൽഡിഎൽ കുറയ്ക്കുകയും ചെയ്യുന്നു. എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില സീഡ്സുകൾ ഏതൊക്കെയെന്ന് അറിയാം.

Advertisment

1. ഫ്ലാക്സ് സീഡ്‌സ്

ഫ്ളാക്സ് സീഡുകളിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒരു തരം ഒമേഗ-3 ഫാറ്റി ആസിഡ്, ലയിക്കുന്ന നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എഎൽഎ സഹായിക്കുന്നു. ഗ്രൗണ്ട് ഫ്ളാക്സ് സീഡുകൾ ദഹിക്കാൻ എളുപ്പമാണ്. സ്മൂത്തികൾ, തൈര്, അല്ലെങ്കിൽ ബേക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ എന്നിവയിൽ ഉൾപ്പെടുത്താം.

2. ചിയ സീഡ്സ്

ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ചിയ സീഡ്സ് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയധമനികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

3. സൺഫ്ലവർ സീഡ്സ്

സൂര്യകാന്തി വിത്തുകളിൽ ഫൈറ്റോസ്റ്റെറോളുകൾ അടങ്ങിയിട്ടുണ്ട്. ഇവ എൽഡിഎൽ അളവ് കുറയ്ക്കുന്നു. അവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് എൽഡിഎൽ കൊളസ്ട്രോളിനെ ഓക്സിഡൈസിങ്ങിൽ നിന്ന് തടയുന്നു.

Advertisment

4. പംപ്കിൻ സീഡ്സ്

പംപ്കിൻ സീഡ്സിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും കൂടുതലാണ്, ഇവ രണ്ടും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. മഗ്നീഷ്യം രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. 

5. സീസം സീഡ്സ്

ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ലിഗ്നാനുകളുടെ മികച്ച ഉറവിടമാണ് എള്ള്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്ന പ്ലാന്റ് സ്റ്റിറോളുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അവ നൽകുന്നു.

6. ഉലുവ

ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. കുടലിലെ കൊളസ്ട്രോളിന്റെ ആഗിരണം തടയുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നു. ഉലുവ രാത്രി മുഴുവൻ കുതിർത്തശേഷം രാവിലെ വെറും വയറ്റിൽ കഴിക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Cholesterol Diabetes Diet Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: