scorecardresearch

മുട്ടയും ബീഫും കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

മുട്ടയും ബീഫും കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന തെറ്റിദ്ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്മു-ട്ടയും ബീഫും കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന തെറ്റിദ്ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്

മുട്ടയും ബീഫും കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന തെറ്റിദ്ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്മു-ട്ടയും ബീഫും കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന തെറ്റിദ്ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്

author-image
Health Desk
New Update
Egg beef

Source: Freepik

ശരീരത്തിന്റെ പ്രവർത്തനത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. പുതിയ കോശങ്ങളുടെയും ഹോർമോണുകളുടെയും നിർമ്മാണത്തിന് ശരീരം കൊളസ്ട്രോൾ ഉപയോഗിക്കുന്നുണ്ട്. നല്ല കൊളസ്ട്രോൾ എന്നും ചീത്ത കൊളസ്ട്രോൾ എന്നും രണ്ടു തരത്തിലുണ്ട്. കൊളസ്ട്രോൾ ആവശ്യമാണെങ്കിലും അതിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൊളസ്ട്രോൾ കൂടിയാൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും.

Advertisment

Also Read: 91 ൽനിന്ന് 56 കിലോയിലേക്ക്; 7 മാസം കൊണ്ട് 35 കിലോ കുറച്ച് അതിശയിപ്പിച്ച് 17 കാരി

മുട്ടയും ബീഫും കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന തെറ്റിദ്ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്. എന്നാൽ, മുട്ടയിലെ മഞ്ഞക്കരുവിലുള്ളത് നല്ല കൊളസ്ട്രോൾ ആണ്. അതിനാൽ, മുട്ട കരളിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. മുട്ട തയ്യാറാക്കുന്ന രീതിയും പ്രധാനമാണ്. മുട്ട പുഴുങ്ങി കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാൽ, എണ്ണയോ നെയ്യോ ഉപയോഗിച്ച് മുട്ട പൊരിക്കുക, മുട്ട ചേർത്ത് ഓയിലിൽ ഫ്രൈ ചെയ്യുന്ന മറ്റു വിഭവങ്ങൾ ഇവയൊക്കെ കൊളസ്ട്രോൾ കൂട്ടും. 

Also Read: ചർമ്മം തിളങ്ങി തുടങ്ങും, ദഹനം സുഗമമാകും; ദിവസവും ഒരു മാതളനാരങ്ങ കഴിക്കാം

Advertisment

മുട്ട പോലെ തന്നയാണ് ബീഫും. കൊളസ്ട്രോൾ ഒരിക്കലും ബീഫ് കഴിച്ചതുകൊണ്ട് കൂടില്ല. ബീഫ് തയ്യാറാക്കുന്ന രീതികളിൽ മാറ്റം വരുത്തിയാൽ മതിയാകും. ബീഫ് തയ്യാറാക്കാൻ റിഫൈൻഡ് ഓയിലുകൾ ഉപയോഗിക്കാതിരിക്കുക, നന്നായി വറുത്തെടുത്ത് കഴിക്കാതിരിക്കുക, ഫ്രിഡ്ജിൽ സൂക്ഷിച്ച് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക, ബീഫിനൊപ്പം ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്താൽ ബീഫ് സുരക്ഷിതമായി കഴിക്കാം.

കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ചില വഴികൾ

1. ആരോഗ്യകരമായ ഭക്ഷണക്രമം: കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറവുള്ള ഭക്ഷണം കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തുക. റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് പാലുൽപന്നങ്ങള്‍, വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

Also Read: 14 ദിവസം തുടർച്ചയായി രാത്രിയിൽ ഗ്രാമ്പൂ വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?

2. പതിവ് വ്യായാമം: കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും വ്യായാമം ചെയ്യണം. നടത്തം, ഓട്ടം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളെല്ലാം കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. 

3. സമ്മർദം നിയന്ത്രിക്കുക: സമ്മർദം കൊളസ്ട്രോൾ ഉയർത്തും. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പഞ്ചസാര ഉപേക്ഷിക്കാതെ ശരീരഭാരം കുറയ്ക്കാം, എങ്ങനെ?

Cholesterol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: