scorecardresearch

ഈ 5 ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാറില്ല; 20 വർഷത്തെ അനുഭവപരിചയമുള്ള കാർഡിയോളജിസ്റ്റ്

പ്രോട്ടീൻ ബാർ ഞാൻ തൊടാത്ത ഭക്ഷണങ്ങളിൽ ഒന്നാണ്. ഞാൻ ഒഴിവാക്കുന്ന മറ്റ് ഭക്ഷണ സാധനങ്ങൾ ഒരുപക്ഷേ, നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു

പ്രോട്ടീൻ ബാർ ഞാൻ തൊടാത്ത ഭക്ഷണങ്ങളിൽ ഒന്നാണ്. ഞാൻ ഒഴിവാക്കുന്ന മറ്റ് ഭക്ഷണ സാധനങ്ങൾ ഒരുപക്ഷേ, നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു

author-image
Health Desk
New Update
Protein Bar

Source: Freepik

പ്രോട്ടീൻ ബാറുകൾ ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട ഭക്ഷണമാണ്. വിപണിയിലുള്ള വൈവിധ്യമാർന്ന രുചിയുള്ള യോഗർട്ട് പായ്ക്കറ്റുകളും പ്രോട്ടീൻ ബാറുകളും അടക്കമുള്ള ഭക്ഷണങ്ങൾ ആരോഗ്യകരമാണോയെന്നും അവ എന്ത് ഗുണങ്ങൾ നൽകുമെന്നും അറിയേണ്ടത് പ്രധാനമാണ്. യുഎസിലെ കാലിഫോർണിയയിൽ നിന്നുള്ള ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ലഗുണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫങ്ഷണൽ മെഡിസിൻ സ്ഥാപകനുമായ ഡോ. സഞ്ജയ് ഭോജ്‌രാജ് ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിൽ താൻ ഒരിക്കലും കഴിക്കാത്ത 5 ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. 

Advertisment

പ്രോട്ടീൻ ബാർ ഞാൻ തൊടാത്ത ഭക്ഷണങ്ങളിൽ ഒന്നാണ്. ഞാൻ ഒഴിവാക്കുന്ന മറ്റ് ഭക്ഷണ സാധനങ്ങൾ ഒരുപക്ഷേ, നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

Also Read: 1 വർഷം ദിവസവും മധുരക്കിഴങ്ങ് കഴിച്ചാൽ ബ്ലഡ് ഷുഗർ അളവിന് എന്ത് സംഭവിക്കും?

1. സീഡ് ഓയിൽ - കനോല, സോയാബീൻ, കോൺ ഓയിൽ

ഒരിക്കൽ അവ ശുദ്ധീകരിച്ച് ചൂടാക്കിയാൽ, അവ ഓക്‌സിഡൈസ് ചെയ്യുകയും നിങ്ങളുടെ ധമനികളിലും കോശങ്ങളിലും അദൃശ്യമായ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ അവയ്ക്കു പകരം ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ എന്നിവ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.

Advertisment

2. ഡയറ്റ് അല്ലെങ്കിൽ സീറോ ഷുഗർ ഉൽപ്പന്നങ്ങൾ

കൃത്രിമ മധുരപലഹാരങ്ങൾ പലരീതിയിൽ ആരോഗ്യത്തെ ബാധിക്കും. എനിക്ക് മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ പഴങ്ങളോ, ഈത്തപ്പഴമോ അല്ലെങ്കിൽ ഒരു തുള്ളി തേനോ കഴിക്കും.

Also Read: രാത്രിയിൽ 4-5 തവണ മൂത്രമൊഴിക്കാറുണ്ടോ? പ്രമേഹം മാത്രമല്ല, ഇതായിരിക്കാം കാരണം

3. മധുരമുള്ള യോഗർട്ട്

അവ ആരോഗ്യമുള്ളതായി കാണപ്പെടുന്നു, പക്ഷേ മിക്കതിലും മധുരപലഹാരത്തേക്കാൾ കൂടുതൽ പഞ്ചസാരയുണ്ട്. അവയ്ക്കു പകരം പ്ലെയിൻ ഗ്രീക്ക് യോഗർട്ടിൽ ബെറികൾ, അല്പം കറുവപ്പട്ട എന്നിവ ചേർത്ത് കഴിക്കുന്നു.

4. പ്രോട്ടീൻ ബാറുകൾ

ഡോ.ഭോജ്‌രാജിന്റെ അഭിപ്രായത്തിൽ മിക്കവയും മറഞ്ഞിരിക്കുന്ന മിഠായി ബാറുകളാണ്. അവയിൽ സീഡ് ഓയിലുകളും സിറപ്പുകളും നിറഞ്ഞിരിക്കുന്നു. ഇവയ്ക്കുപകരം ഞാൻ ഒരു പിടി നട്‌സോ വേവിച്ച മുട്ടയോ കഴിക്കുന്നു.

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് 10 പോയിന്റ് കുറയ്ക്കാം; എങ്ങനെ?

5. വെജിറ്റബിൾ ചിപ്‌സ്

അവ ആരോഗ്യകരമായി തോന്നുന്നു. പക്ഷേ, അവ നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന വീക്കം ഉണ്ടാക്കുന്ന എണ്ണകളിലാണ് വറുത്തത്. എനിക്ക് അത്തരം ഭക്ഷണങ്ങൾ കഴിക്കാൻ തോന്നുമ്പോൾ, വീട്ടിൽ മധുരക്കിഴങ്ങ് കഷ്ണങ്ങൾ ബേക്ക് ചെയ്യുകയോ കടല വറുത്ത് കഴിക്കുകയോ ചെയ്യും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശരീര ഭാരം 2-3 കിലോ കുറയ്ക്കാം; അടുത്ത 7 ദിവസത്തേക്ക് ഈ 7 കാര്യങ്ങൾ ചെയ്ത് നോക്കൂ

Heart Attack Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: