/indian-express-malayalam/media/media_files/pXUtpbyR6kzrEAUjpefu.jpg)
മാതളനാരങ്ങ ചായ ഫലപ്രദമാണോ (ചിത്രം: ഫ്രീപിക്)
മാറുന്ന കാലാവസ്ഥയും അന്തരീക്ഷ മലിനീകരണങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. ജലദോഷവും പനിയും ചുമയുമെല്ലാമായി വിവിധ ആരോഗ്യപ്രശ്നങ്ങളാണ് കുറച്ചു കാലമായി നമ്മളെ വലയ്ക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്കായി വീട്ടിൽ തയ്യാറാക്കാവുന്ന പൊടിക്കൈകൾ പരീക്ഷിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ മാതളനാരങ്ങയുടെ തെലി ഉപയോഗിച്ചുള്ള ചായയെകുറിച്ചും അറിഞ്ഞിരിക്കാം.
ലൈഫ് സ്റ്റൈൽ കോച്ചായ നിധി നഹത ചുമയിൽ നിന്ന് മുക്തി നേടാൻ അടുത്തിടെ മാതളനാരങ്ങ ചായ ഉണ്ടാക്കുന്ന വീഡിയോ പങ്കിട്ടിരുന്നു. വെയിലിൽ ഉണക്കിയതും ഫ്രിഡ്ജിൽ സൂക്ഷിച്ചതുമായ മാതളനാരങ്ങ തൊലികൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ ഔഷധ ചായ, ചുമയ്ക്കുള്ള ഉത്തമ പരിഹാരമാണെന്ന്, നിധി നഹത പറയുന്നു.
മാതളനാരങ്ങയുടെ തൊലി ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന രീതി
- 3 ഇഞ്ചോളം വലുപ്പമുള്ള മാതളനാരങ്ങ തൊലി 1 ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക
- ഇത് 750 മില്ലി ആകുന്നതുവരെ തിളപ്പിച്ച് കുറുക്കുക
- ഇത് അരിച്ചെടുത്ത് ഗ്ലാസിലേക്ക് പകർത്തുക. ദിവസം മുഴുവൻ കുടിക്കുക.
മാതളനാരങ്ങ ചായ ഫലപ്രദമാണോ?
മാതളനാരങ്ങയുടെ തൊലിയിൽ ആൻറി ഓക്സിഡൻറുകൾ, ടാന്നിൻസ്, ഫ്ലേവനോയ്ഡുകൾ എന്നിവ സമ്പന്നമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾക്ക് ചുമ ഭേതമാക്കാനുള്ള ഗുണങ്ങളുള്ളതായാണ് കണക്കാക്കുന്നത്.
ഈ സംയുക്തങ്ങൾക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് തൊണ്ടയിലെയും ശ്വാസകോശ നാളിയിലെയും പ്രകോപനം കുറയ്ക്കുന്നതിനും ചുമയുടെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിനും സഹായിക്കുന്നു, യശോദ ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റ് ജനറൽ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ രംഗ സന്തോഷ് കുമാർ പറഞ്ഞു.
എന്നിരുന്നാലും, ചുമ ശമിപ്പിക്കുന്നതിന് മാതളനാരങ്ങയുടെ ഫലപ്രാപ്തിയെ ഉയർത്തിക്കാട്ടുന്ന ശാസ്ത്രീയ ഗവേഷണങ്ങൾ പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുമയുടെ ലക്ഷണങ്ങൾ നിലനിൽക്കുകയോ വഷളാവുകയോ ആണെങ്കിൽ, ശരിയായ രോഗനിർണയത്തിനും ഉചിതമായ ചികിത്സയ്ക്കും ഒരു ആരോഗ്യ വിദഗ്ധനുമായി കൂടിയാലോചിക്കുന്നത് ഉചിതമാണെന്ന് ഡോക്ടർ രംഗ സന്തോഷ് കുമാർ നിർദേശിച്ചു. കൂടാതെ, ഗർഭിണികളോ മുലയൂട്ടുന്നവരോ മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവരേ, മാതളനാരങ്ങയുടെ തൊലിയോ മറ്റേതെങ്കിലും വീട്ടുവൈദ്യമോ, അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ജാഗ്രത പാലിക്കണമെന്നും ഡോക്ടർ നിർദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us