scorecardresearch

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹനാരോഗ്യത്തെ എങ്ങനെ ബാധിക്കും?

അഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് ദഹനാരോഗ്യത്തെ ബാധിക്കും എന്ന ധാരണ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. അതിനു പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് ദഹനാരോഗ്യത്തെ ബാധിക്കും എന്ന ധാരണ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. അതിനു പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

author-image
Health Desk
New Update
Digestive Health

ചിത്രം: ഫ്രീപിക്

ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വെള്ളം കുടിക്കേണ്ടത് അവശ്യമാണ്. ദിവസവും മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. ദിവസം മുഴുവൻ കാര്യക്ഷമമായുള്ള ശാരീരിക പ്രവർത്തനത്തിന് ഇത് ഒഴിവാക്കരുത്. നിർജ്ജലീകരണം തടയുന്നതു കൂടാതെ ശരീരത്തിൻ്റെ താപനില, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിച്ചു നിർത്തുന്നതിലും വെള്ളത്തിന് ഏറെ പങ്കുണ്ട്. 

Advertisment

എന്നാൽ അഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് ദഹനാരോഗ്യത്തെ ബാധിക്കും എന്ന ധാരണ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. അതിനു പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ അപ്പോളോ ഹോസ്പിറ്റൽ ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഗുപ്ത പറയുന്നു. 

ഭക്ഷണത്തോടൊപ്പമോ, കഴിച്ചു കഴിഞ്ഞ ഉടനെയോ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ നേർപ്പിക്കുകയും, ഭക്ഷണത്തിൻ്റെ ശരിയായ വിഘടനം തടസ്സപ്പെടുത്തുകയും ചെയ്യും. അതിലൂടെ ദഹനത്തിന് തകരാറ് സംഭവിക്കും വയറു വീർക്കൽ, ഗ്യാസ് പോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും എന്നാണ് കരുതപ്പെടുന്നത്. 

വെള്ളം ഇല്ലെങ്കിലും പ്രവർത്തിക്കാൻ തക്ക ശേഷി ആമാശയത്തിലെ ആസിഡുകൾക്കുണ്ട്. ശരീരത്തിലെ ജാലാംശം നിലനിർത്തുന്നതിന് കുടിവെള്ളം അത്യന്താപേക്ഷിതമാണ്. മാത്രമല്ല ദഹനപ്രക്രിയയെ സഹായിക്കുകയാണ് യഥാർത്ഥത്തിൽ അത് ചെയ്യുക. 

Advertisment

ഗ്യാസ്ട്രിക് ആസിഡായ ഹൈഡ്രോക്ലോറിക് ആസിഡിനെ ആമാശയം ഉത്പാദിപ്പിക്കുന്നു. അത് ദഹന എൻസൈമുകളെ സജീവമാക്കുന്നതിലും ദോഷകരമായ ബാക്ടീരിയകളെ കൊല്ലുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. അസിഡിക് സ്വഭാവമുള്ള അന്തരീക്ഷമാണ് ആമാശയത്തിൽ. 1.5 മുതൽ 3.5 വരെയാണ് സാധാരണ പിഎച്ച് നില. അത് ശരിയായ ദഹനത്തിന് ആവശ്യമാണ്. 

Digestive Health

വലിയ അളവിലുള്ള ഭക്ഷണവും ദ്രാവകങ്ങളും ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ള പേശികളാണ് ആമാശയത്തിനുള്ളത്. അവ ആവശ്യനുസരണം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വെള്ളം ആമാശയത്തിലേക്ക് എത്തി ഗ്യാസ്ട്രിക് ആസിഡിനൊപ്പം കലരുന്നതു കൊണ്ട് കാര്യമായ മാറ്റം സംഭവിക്കില്ല. 

അസിഡിറ്റി നിലനിർത്താനുള്ള ശേഷി ആമാശയത്തിനുണ്ട്. ഭക്ഷണത്തിൻ്റെ സാന്നിധ്യം കൂടുതൽ ഗ്യാസ്ട്രിക് ആസിഡിൻ്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. 

ദഹനപ്രക്രിയയിൽ വെള്ളത്തിൻ്റെ പ്രാധാന്യം

ദഹനാരോഗ്യത്തിന് മാത്രമല്ല ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ജലാംശം അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കുന്നത് ഏറെ ഗുണകരമാണ്. വെള്ളം പോഷകങ്ങളുടെ ആഗിരണത്തെയും, വയറിലെ എൻസൈമാറ്റിക് പ്രക്രിയകളെ പിന്തുണക്കുന്നതിനും സഹായിക്കുന്നു. ഇത് ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്തുന്നു, മലബന്ധത്തിനുള്ള സാധ്യതകൾ കുറക്കുന്നു. ദഹനത്തിന് ശേഷം ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും പോഷകങ്ങൾ എത്തിക്കുന്നതിന് വെള്ളം സഹായിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?. ഭക്ഷണത്തെ മൃദുവാക്കാനും, അതിൻ്റെ വിഘടനത്തിനും സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയുകയും, ശരീരഭാര നിയന്ത്രണത്തിന് ഗുണകരമാവുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണത്തിൻ്റെ രുചി വർദ്ധിപ്പിക്കുന്നു. 

എന്നാൽ സ്ഥിരമായി ദഹനപ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതുണ്ട്.ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദ്ദേശാനുസരണം ഉള്ള അളവിൽ വെള്ളം കുടിക്കേണ്ടതാണ്. 

Read More

Digestive Problems Health Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: