scorecardresearch

ഉറക്കം ഉണർന്നയുടൻ ആദ്യം ഫോൺ നോക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ അറിയുക

രാവിലെ ആദ്യം തന്നെ ഫോൺ പരിശോധിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാകുന്നത് എങ്ങനെയെന്ന് നോക്കാം

രാവിലെ ആദ്യം തന്നെ ഫോൺ പരിശോധിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാകുന്നത് എങ്ങനെയെന്ന് നോക്കാം

author-image
Health Desk
New Update
health

Credit: Freepik

ഉറക്കം ഉണർന്ന ഉടൻ ഫോൺ നോക്കുന്ന ശീലം ഇപ്പോൾ പലരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. ഇതുകൊണ്ട് യാതൊരു കുഴപ്പവുമില്ലെന്ന് തോന്നുമെങ്കിലും, ഈ ദിനചര്യ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജലന്ധറിലെ സൈക്യാട്രിസ്റ്റ് ഡോ. ശുഭ്കർമാൻ സിംഗ് സൈനി പറഞ്ഞു. 

Advertisment

നോമോഫോബിയ (No Mobile Phobia) എന്നറിയപ്പെടുന്ന ഈ അവസ്ഥ മൊബൈൽ ഫോൺ ആക്‌സസ്സ് വിച്ഛേദിക്കപ്പെടുമോ എന്ന ഭയത്തെയാണ് കാട്ടുന്നത്. ഉറക്കം ഉണർന്ന ഉടൻ ഫോൺ കയ്യിലെടുത്ത് സോഷ്യൽ മീഡിയ പരിശോധിക്കുന്നതും വാർത്തകൾ നോക്കുന്നതും നമ്മളിൽ പലരും ചെയ്യുന്ന ആദ്യത്തെ കാര്യമാണ്. എന്നാൽ, രാത്രിയിലെ ദീർഘ വിശ്രമത്തിനുശേഷം രാവിലെ നാം എങ്ങനെ തുടങ്ങുന്നുവെന്നത് ദിവസം മുഴുവനുമുള്ള നമ്മുടെ ഊർജത്തെയും മാനസികാവസ്ഥയെയും ബാധിക്കും. രാവിലെ ആദ്യം തന്നെ ഫോൺ പരിശോധിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാകുന്നത് എങ്ങനെയെന്ന് നോക്കാം. 

ഉറക്ക ചക്രത്തെ തടസപ്പെടുത്തുന്നു

സ്‌മാർട്ട്‌ഫോണുകളിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപാദനത്തെ തടസപ്പെടുത്തും. ഉറക്കമുണർന്ന ഉടൻ തന്നെ നീല വെളിച്ചത്തിലേക്ക് നോക്കുന്നത് സർക്കാഡിയൻ താളം തെറ്റിക്കും. ഇത് പകൽ മുഴുവൻ ക്ഷീണത്തിനും, അടുത്ത രാത്രി ഉറങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. 

ഉയർന്ന സമ്മർദം, ഉത്കണ്ഠ

ഫോണിലെ നോട്ടിഫിക്കേഷനുകൾ പരിശോധിച്ച് ദിവസം ആരംഭിക്കുന്നത് ഉയർന്ന സമ്മർദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കും. ഇ-മെയിലുകളോ സോഷ്യൽ മീഡിയ അപ്‌ഡേറ്റുകളോ വാർത്താ അലർട്ടുകളോ എന്തുമാകട്ടെ, ഈ സന്ദേശങ്ങൾ പലപ്പോഴും നിങ്ങളുടെ ദിവസത്തെ സമ്മർദം നിറഞ്ഞതും ഉത്കണ്ഠാജനകവുമാക്കും. ഈ സമ്മർദം കോർട്ടിസോളിന്റെ അളവ് വർധിക്കുന്നതിനും ഹൃദയമിടിപ്പ് ഉയരുന്നതിനും കാരണമാകും. ഇത് മാനസികാവസ്ഥയെയും ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു.

ശ്രദ്ധ നഷ്ടപ്പെടുത്തും, ഉൽപ്പാദനക്ഷമതയെ ബാധിക്കും

Advertisment

രാവിലെ ആദ്യം തന്നെ ഫോൺ പരിശോധിക്കുന്നത് ധ്യാനം, വ്യായാമം അല്ലെങ്കിൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം തുടങ്ങി കാര്യങ്ങളിൽനിന്ന് നിങ്ങളെ വ്യതിചലിപ്പിക്കുന്നു. ഈ ശീലം ദിവസം മുഴുവനും നിങ്ങളുടെ ശ്രദ്ധയെ തടസപ്പെടുത്തും. ഇത് തൊഴിൽ ഇടങ്ങളിൽ ഉൽപ്പാദനക്ഷമത കുറയുന്നതിനും പ്രകടനം കുറയുന്നതിനും ഇടയാക്കും.

പ്രഭാത ദിനചര്യയോടുള്ള അവഗണന

ഉൽപ്പാദനക്ഷമമായ ഒരു ദിവസത്തിന് ആരോഗ്യകരമായ പ്രഭാത ദിനചര്യ അനിവാര്യമാണ്. എന്നാൽ സ്വയം പരിചരണത്തേക്കാൾ നിങ്ങളുടെ ഫോണിന് മുൻഗണന നൽകുന്നത് ഇവ നഷ്‌ടപ്പെടുത്താൻ ഇടയാക്കും. പത്ര വായന അല്ലെങ്കിൽ ഒരു കപ്പ് കാപ്പി ആസ്വദിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ മാനസിക ആരോഗ്യം വർധിപ്പിക്കുകയും ശാരീരിക ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. ഈ പ്രവൃത്തികൾ അവഗണിക്കുന്നതിലൂടെ, നിങ്ങൾക്ക് ക്ഷീണവും ദിവസത്തിലെ വെല്ലുവിളികളെ നേരിടാൻ മനക്കരുത്ത് നഷ്ടപ്പെടുന്നതായി അനുഭവപ്പെടാം.

താരതമ്യവും ആത്മാഭിമാന കുറവും

രാവിലെ ഉണരുമ്പോൾ മസ്തിഷ്കം ദുർബലമായ അവസ്ഥയിലാണ്, സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നത് നെഗറ്റീവ് എനർജിക്ക് ഇടയാക്കും. രാവിലെ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ആത്മാഭിമാനം കുറയുന്നതിന് ഇടയാക്കും, ഇത് ദിവസം മുഴുവനും മാനസികാവസ്ഥയെ മോശമായി ബാധിക്കും.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: