scorecardresearch

ഒരു മാസം പല്ല് തേയ്ക്കാതിരുന്നാൽ എന്ത് സംഭവിക്കും?

വായുടെ ശുചിത്വം അവഗണിക്കുന്നത് മോശം ദന്താരോഗ്യത്തിന് മാത്രമല്ല, മറ്റ് അവയവങ്ങളെയും ബാധിക്കും

വായുടെ ശുചിത്വം അവഗണിക്കുന്നത് മോശം ദന്താരോഗ്യത്തിന് മാത്രമല്ല, മറ്റ് അവയവങ്ങളെയും ബാധിക്കും

author-image
Health Desk
New Update
health

Credit: freepik

രാവിലെയും രാത്രിയിലും പല്ല് തേയ്ക്കുക, ഭക്ഷണം കഴിച്ചശേഷം വായ കഴുകുക എന്നിവയൊക്കെ ദന്താരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒന്നോ രണ്ടോ ദിവസം പല്ല് തേയ്ക്കാതിരിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ, ദീർഘനാൾ പല്ല് തേയ്ക്കാതിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ദശലക്ഷക്കണക്കിന് ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ് വായ. ദിവസവും വൃത്തിയാക്കിയില്ലെങ്കിൽ ഈ ബാക്ടീരിയകൾ വളർന്ന് പെരുകാൻ ഇടയാക്കും. ഇത് വായ്നാറ്റം അല്ലെങ്കിൽ പല്ലുകളിലെ കറ തുടങ്ങി നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

Advertisment

പല്ല് തേയ്ക്കുന്നത് നിർത്തുമ്പോൾ പല്ലുകൾക്കിടയിലും മോണയുടെ ഉള്ളിലും പ്ലാക്ക് അടിഞ്ഞു കൂടും. ഈ പ്ലാക്ക് ബാക്ടീരിയകളാൽ നിറഞ്ഞതാണ്. മോണ പഴുപ്പിന് കാരണമാകും. മോണകൾ സ്പർശിക്കുമ്പോഴോ ബ്രഷ് ചെയ്യുമ്പോഴോ രക്തസ്രാവം ഉണ്ടാക്കുന്നുവെന്ന് പ്രോസ്‌തോഡോണ്ടിസ്റ്റായ ഡോ.നിയതി അറോറ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. പതിയെ പല്ലിന്റെ ഇനാമൽ ദുർബലമാകാൻ തുടങ്ങും. പ്ലാക്ക് അടിഞ്ഞുകൂടുന്നത് വായ് നാറ്റത്തിന് കാരണമാകുമെന്ന് അവർ അഭിപ്രായപ്പെട്ട.

ശരീരത്തിലേക്കുള്ള ഒരു കവാടമാണ് വായ. അതിനാൽ വായുടെ ശുചിത്വം അവഗണിക്കുന്നത് മോശം ദന്താരോഗ്യത്തിന് മാത്രമല്ല, മറ്റ് അവയവങ്ങളെയും ബാധിക്കുമെന്ന് അറോറ പറഞ്ഞു. 

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ: മോണയുടെ വീക്കം ദന്താരോഗ്യവും ഹൃദ്രോഗവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. വായിൽ അടിഞ്ഞു കൂടുന്ന അണുക്കൾ രക്തധമനിക്കുളിളൽ പ്രവേശിച്ച് രക്തത്തിലൂടെ ഹൃദയത്തിലെത്തുന്നു. അവിടെ അവ എൻഡോകാർഡിറ്റിസ്, സ്ട്രോക്ക് എന്നിവയിലേക്ക് നയിച്ചേക്കാം.

Advertisment

പ്രമേഹം: മോണയിലെ വീക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. മാത്രമല്ല, ബാക്ടീരിയയുടെ വളർച്ചയ്ക്ക് ഇടയാക്കും. 

ശ്വാസകോശ സംബന്ധമായ അണുബാധകൾ: വായിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. 

Read More

Dental Care Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: