/indian-express-malayalam/media/media_files/igssNDoz0o9czJHEOh6E.jpg)
Credit: Freepik
ജലദോഷവും പനിയും ചുമയും ഒക്കെ മഴക്കാലത്ത് സർവസാധാരണമാണ്. ജലദോഷം തുടങ്ങുന്നതിനു മുൻപേ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. തൊണ്ടവേദനയാണ് പലർക്കും ആദ്യം അനുഭവപ്പെടുന്നത്. ഇതിനുപിന്നാലെ ക്ഷീണം, മൂക്കൊലിപ്പ്, നേരിയ തലവേദന, നേരിയ ശരീരവേദന എന്നിവ ഉണ്ടാകുന്നു. ജലദോഷം വരുന്നുവെന്ന് മനസിലാക്കിയാൽ ചില മാർഗങ്ങളിലൂടെ അതിനെ തടയാനാകും.
വിറ്റാമിൻ സി ഉപയോഗിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക
ജലദോഷം വരുന്നുവെന്ന് മനസിലാക്കി കഴിഞ്ഞാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക അല്ലെങ്കിൽ മരുന്നുകൾ കഴിക്കുക. വിറ്റാമിൻ സി ജലദോഷത്തിന്റെ ദൈർഘ്യം 20% കുറയ്ക്കും.
സിങ്കും പ്രോബയോട്ടിക്സും
രോഗപ്രതിരോശേഷി വർധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ അല്ലെങ്കിൽ മരുന്നുകൾ കഴിക്കുക. സിങ്കിന് ജലദോഷത്തിന്റെ ദൈർഘ്യം 50% കുറയ്ക്കാൻ കഴിയും. പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് കുടലിന്റെ ആരോഗ്യം നിലനിർത്തുക. പ്രോബയോട്ടിക്സിന് ജലദോഷം 27% കുറയ്ക്കാൻ കഴിയും.
ജലാംശവും ഉറക്കവും
പ്രതിദിനം 8-10 ഗ്ലാസ് വെള്ളം കുടിക്കുക. അണുബാധയെ ചെറുക്കാൻ സഹായിക്കുന്നതിന് രാത്രിയിൽ 7-9 മണിക്കൂർ ഉറങ്ങുക.
പ്രകൃതിദത്ത പരിഹാരങ്ങൾ: തേനും ആവി പിടിക്കലും
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾക്കു പുറമേ, തൊണ്ടവേദന ശമിപ്പിക്കാൻ ഈ പ്രകൃതിദത്ത പരിഹാരങ്ങൾ പരിഗണിക്കുക: തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ആവി പിടിക്കുന്നത് മൂക്കടപ്പ് മാറാൻ സഹായിക്കും.
ജീവിതശൈലി മാറ്റങ്ങൾ
തണുപ്പിനെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നതിന് ഈ സമയത്ത് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക. അണുബാധ പടരാതിരിക്കാൻ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക. ചെറിയ രീതിയിൽ പതിവ് വ്യായാമം തുടരുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.