/indian-express-malayalam/media/media_files/BnbSiGBw2NikSwutsgK9.jpg)
Credit: Freepik
ആരോഗ്യകരമായ നട്‌സുകളിൽ ഒന്നാണ് ബദാം. ദിവസവും 4-5 കുതിർത്ത ബദാം കഴിച്ച് ദിവസം ആരംഭിക്കുന്നത് പലരുടെയും ദിനചര്യയാണ്. ബദാമിൽ ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫൈബർ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്.
ബദാം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും വിശപ്പ് അകറ്റാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ബദാം സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബദാം ശരിയായ രീതിയിൽ കഴിക്കുന്നില്ലെങ്കിൽ ഈ ഗുണങ്ങളെല്ലാം നഷ്ടമാകും.
വളരെയധികം അല്ലെങ്കിൽ വളരെ കുറച്ച് കഴിക്കുക
ഭാഗനിയന്ത്രണം വളരെ പ്രധാനമാണ്. ബദാം അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ, ശരീരഭാരം വർദ്ധിപ്പിക്കൽ, വിറ്റാമിൻ ഇയുടെ അമിത അളവ്, വൃക്കരോഗങ്ങൾക്കുള്ള സാധ്യത എന്നിവ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. വളരെ ചെറിയ അളവിൽ കഴിച്ചാൽ പോഷകങ്ങൾ ലഭിക്കില്ല. ഒരു ദിവസം 6-8 ബദാം കഴിക്കാം.
ഉപ്പിട്ടതും വറുത്തതുമായവ
റോസ്റ്റ് ചെയ്ത ബദാം കുറച്ച് ഉപ്പ് ചേർത്ത് കഴിക്കുന്നത് രുചികരമായി തോന്നാം. എന്നാൽ, ഇവ ആരോഗ്യകരമല്ല. ബദാം റോസ്റ്റ് ചെയ്യുന്നത് പോഷകാഹാരം നഷ്ടപ്പെടുന്നതിനും അനാവശ്യ കലോറികൾ ചേർക്കുന്നതിനും ഇടയാക്കും. അതുപോലെ, ഉപ്പോ പഞ്ചസാരയോ ചേർക്കുന്നത് അധിക കലോറിക്ക് ഇടയാക്കും.
പതിവായി കഴിക്കുന്നില്ല
പരമാവധി നേട്ടം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവിൽ കഴിക്കണം. കുറച്ച് ദിവസത്തേക്ക് ഇടവേള എടുക്കാം. എന്നാൽ മാസത്തിൽ ഒന്നോ രണ്ടോ തവണ ബദാം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകില്ല.
ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഒഴിവാക്കണം
നട്സിനോട് അലർജിയുള്ളവർ, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കണം.
ശരിയായ രീതിയിൽ സൂക്ഷിച്ചു വയ്ക്കുന്നില്ല
ബദാം ശരിയായി സൂക്ഷിക്കുന്നതും പ്രധാനമാണ്. തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. കൂടുതൽ ഉണ്ടെങ്കിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.