/indian-express-malayalam/media/media_files/2024/11/04/XpFQNmS57L3dH1yVHz2o.jpg)
Source: Freepik
ശരിയായ ദഹനത്തിന് ഭക്ഷണം നല്ലവണ്ണം ചവച്ചരച്ച് കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദേശിക്കാറുണ്ട്. ഭക്ഷണം നന്നായി ചവയ്ക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണം ചവച്ചരയ്ക്കുന്നതും ശരീര ഭാരം കുറയലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർ പറയുന്നത് കേൾക്കാം.
ദഹനത്തിന്റെ ആദ്യ പടിയാണ് ഭക്ഷണം ചവച്ചരയ്ക്കുന്നതെന്ന് ഡോ.നിയതി അറോറപറഞ്ഞു. ആ പ്രക്രിയ ശരിയായി ചെയ്യുന്നില്ലെങ്കിൽ, മുഴുവൻ ദഹനപ്രക്രിയയും ബാധിക്കപ്പെടും. ഭക്ഷണം നല്ലവണ്ണം ചവച്ചരച്ച് കഴിക്കുന്നില്ലെന്നതിന്റെ അർത്ഥം ഭക്ഷണം ഫലപ്രദമായി തകർക്കപ്പെടുന്നില്ല എന്നാണെന്ന് അവർ വ്യക്തമാക്കി. ശരിയായി ചവയ്ക്കാത്ത ഭക്ഷണം ആമാശയത്തിലെത്തുമ്പോൾ, ദഹനരസങ്ങളും ആസിഡുകളും അതിനെ തകർക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതിരിക്കുന്നതിനും വയറുവേദനയ്ക്കും വയർ വീർക്കുന്നതിനും ഇടയാക്കുമെന്ന് അറോറ പറഞ്ഞു.
ഭക്ഷണം നന്നായി ചവയ്ക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും തമ്മിൽ പരോക്ഷമായ ബന്ധമുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് വേദാന്തി ഡേവ് അഭിപ്രായപ്പെട്ടു. ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ദീർഘകാലത്തേക്ക് അത് നിലനിർത്താനും സഹായിക്കുന്നു. ഭക്ഷണം സമയം എടുത്ത് ചവച്ചരച്ച് കഴിക്കുമ്പോൾ, ലെപ്റ്റിൻ (സംതൃപ്തി നൽകുന്ന ഹോർമോൺ) വഴി സംതൃപ്തിയുടെ സിഗ്നലുകൾ ശരീരത്തിന് ലഭിക്കുന്നു. മാത്രമല്ല, കലോറി ഉപഭോഗം കുറയ്ക്കുന്നുവെന്ന് അവർ പറഞ്ഞു.
വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ഗ്രെലിൻ (വിശപ്പ് ഹോർമോൺ) കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനും കാലക്രമേണ ശരീരഭാരം വർധിപ്പിക്കുന്നതിനും ഇടയാക്കും. ഭക്ഷണം ശരിയായ രീതിയിൽ ചവച്ചരച്ച് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ വർധനവ് തടയാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.