scorecardresearch

മലബന്ധം എളുപ്പത്തിൽ അകറ്റാം, ചില സിംപിൾ ടിപ്‌സുകൾ

എണ്ണമയമുള്ള ഭക്ഷണം, ഭക്ഷണശീലങ്ങളിലെ മാറ്റം, അമിതമായ മദ്യപാനം എന്നിവ പലപ്പോഴും മലബന്ധം ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്

എണ്ണമയമുള്ള ഭക്ഷണം, ഭക്ഷണശീലങ്ങളിലെ മാറ്റം, അമിതമായ മദ്യപാനം എന്നിവ പലപ്പോഴും മലബന്ധം ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്

author-image
Health Desk
New Update
health

Source: Freepik

പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മലബന്ധം. എണ്ണമയമുള്ള ഭക്ഷണം, ഭക്ഷണശീലങ്ങളിലെ മാറ്റം, അമിതമായ മദ്യപാനം എന്നിവ പലപ്പോഴും മലബന്ധം ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മലബന്ധ പ്രശ്നമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ ചില പ്രകൃതിദത്ത വഴികൾ പറഞ്ഞുതരും. മലബന്ധം തടയുന്നതിനും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനുമുള്ള ചില ടിപ്‌സുകൾ അവർ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

ധാരാളം ഫൈബർ കഴിക്കുക

Advertisment

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. നാരുകൾ മലബന്ധം അകറ്റുകയും പതിവ് മലവിസർജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്ളം, അത്തിപ്പഴം, ബെറികൾ തുടങ്ങിയ പഴങ്ങൾ മലം മൃദുവാക്കാനും മലബന്ധം ലഘൂകരിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളാണ്.

ധാരാളം വെള്ളം കുടിക്കുക

ശരിയായ ദഹനത്തിന് വെള്ളം അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ചമോമൈൽ, പെപ്പർമിന്റ്, ജിഞ്ചർ ടീ തുടങ്ങിയ ഹെർബൽ ടീകൾ ദഹനത്തിന് ഏറെ ഗുണം ചെയ്യും. 

കൂടുതൽ മഗ്നീഷ്യം കഴിക്കുക

ഇലക്കറികൾ, നട്സ്, വിത്തുകൾ, വാഴപ്പഴം തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മഗ്നീഷ്യം കുടലിലെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു, പതിവായുള്ള മലവിസർജനം പ്രോത്സാഹിപ്പിക്കുന്നു.

ആരോഗ്യകരമായ കൊഴുപ്പുകൾ

Advertisment

ഒലിവ് ഓയിൽ, അവോക്കാഡോ, നട്സ്, വിത്തുകൾ എന്നിവയിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനത്തിന് സഹായിക്കും. 

ചെറിയ രീതിയിലുള്ള വ്യായാമം

ദഹനത്തെ ഉത്തേജിപ്പിക്കുന്നതിനും കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നടത്തം അല്ലെങ്കിൽ യോഗ പോലുള്ള നേരിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: