scorecardresearch

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ സ്ട്രോക്ക് വരുമോ? എന്താണ് യാഥാർത്ഥ്യം?

ഇന്ന് ലോക പക്ഷാഘാത ദിനം. സ്ട്രോക്കിനെ കുറിച്ച് ഇക്കാര്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷികമാണ്

ഇന്ന് ലോക പക്ഷാഘാത ദിനം. സ്ട്രോക്കിനെ കുറിച്ച് ഇക്കാര്യങ്ങൾ മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷികമാണ്

author-image
Health Desk
New Update
Stroke related to Bath

World Stroke Day 2024: ഇന്ന് ലോക പക്ഷാഘാത ദിനം

World Stroke Day 2024: ഇന്ന് ലോക പക്ഷാഘാത (സ്ട്രോക്ക്) ദിനമാണ്. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായൊരു ആരോഗ്യ പ്രശ്മാണ് സ്ട്രോക്ക്. സ്ട്രോക്കുമായി ബന്ധപ്പെട്ട് ചില വ്യാജപ്രചരണങ്ങളും സമൂഹമാധ്യമങ്ങളിൽ കാലാകാലങ്ങളായ പ്രചരിക്കുന്നുണ്ട്. അതിൽ പ്രധാനം, 
കുളിക്കിടയിൽ ചില ചിട്ടകൾ പാലിച്ചില്ലെങ്കിൽ സ്ട്രോക്ക് വന്ന് മരണം വരെ സംഭവിച്ചേക്കാമെന്ന അവകാശവാദമാണ്. 

Advertisment

കുളിക്കുമ്പോള്‍ തല ആദ്യം കഴുകരുതെന്നും കാലുമുതൽ ശരീരഭാഗങ്ങള്‍ നനച്ചുതുടങ്ങുകയാണു വേണ്ടതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഇടക്കാലത്ത് വൈറലായ  സന്ദേശത്തിൽ പറയുന്നത്. ഒരു ജീവിതശൈലി കോഴ്സില്‍ പങ്കെടുത്തപ്പോള്‍ നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രൊഫസര്‍ ഉപദേശിച്ച കാര്യമാണിതെന്ന രീതിയിലാണ് ഈ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.  2018 മുതല്‍ ഈ വ്യാജസന്ദേശം വാട്‌സാപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും പ്രചരിക്കുന്നുണ്ട്.

കുളിക്കുന്ന രീതിയും പക്ഷാഘാതവും തമ്മിൽ ബന്ധമുണ്ടോ? കുളിമുറിയില്‍ വീണു പക്ഷാഘാതം വരുന്നതിനു കാരണം തെറ്റായ കുളിരീതിയാണോ? എന്താണ് ഇതിനു പിന്നിലെ യാഥാർത്ഥ്യം?

കുളിമുറിയില്‍ വീണ് പരുക്കേല്‍ക്കുകയും ചില കേസുകളില്‍ മരണം സംഭവിക്കുകയും ചെയ്ത നിരവധി വാര്‍ത്തകള്‍ നമ്മൾ കേട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വരെയുണ്ട്.  എന്നാണ് കുളിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ടെന്നു പറയപ്പെടുന്ന  അവകാശവാദങ്ങള്‍ക്കു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് പക്ഷാഘാത വിദഗ്ധര്‍ പറയുന്നത്. വാദത്തിന് തെളിവുകളൊന്നുമില്ലെന്നു മോനാഷ് ഹെല്‍ത്തിലെ ന്യൂറോ സയന്‍സ് റിസര്‍ച്ച് മേധാവി തന്‍ ഫാന്‍ പറയുന്നു. 

Advertisment

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണു പക്ഷാഘാതം സംഭവിക്കുന്നത്. ഈ തടസം ഹൃദയത്തില്‍ നിന്നോ വലിയ രക്തക്കുഴലുകളില്‍ നിന്നോ (കരോട്ടിഡ് ധമനികള്‍ പോലെയുള്ളവ) വരുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു. അല്ലാതെ പക്ഷാഘാതവും കുളിരീതിയും തമ്മിൽ വിദൂരബന്ധം പോലുമില്ല. അതായത് പക്ഷാഘാതം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

മറ്റൊരു കാര്യം കൂടി ആലോചിച്ചു നോക്കൂ. കുളത്തിലും പുഴയിലും ചാടി കുളിക്കുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. തലയും കാലും ദേഹമൊക്കെ ഒരേസമയം നനയുന്ന ഈ കുളിയില്‍ എന്തുകൊണ്ടാണ് പക്ഷാഘാതം സംഭവിക്കാത്തത്. അപ്പോള്‍ കുളി രീതിയിലെ പ്രശ്‌നമല്ല പക്ഷാഘാതത്തിനു കാരണമെന്ന് എളുപ്പത്തില്‍ മനസിലാക്കാമല്ലോ. 

ഹൃദയാഘാതം പോലെ തന്നെ അതീവ ഗുരുതരമായ രോഗാവസ്ഥയാണ് പക്ഷാഘാതം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മരണത്തിൻ്റെ അഞ്ചാമത്തെ പ്രധാന കാരണമാണ് സ്ട്രോക്ക്. ഓരോ വർഷവും 1.8 ദശലക്ഷത്തോളം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട്. പ്രായത്തിനനുസരിച്ച് സ്ട്രോക്ക് സാധ്യത വർദ്ധിക്കുന്നു, എന്നാൽ ഏത് പ്രായത്തിലും സ്ട്രോക്കുകൾ ഉണ്ടാകാം 

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും  മസ്തിഷ്‌ക കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെ അളവു കുറയുകയും ഓര്‍മക്കുറവിനും പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുമാകുന്നതിലേക്കും നയിക്കുകയും ചെയ്യും.  അതുകൊണ്ട് പക്ഷാതാഘാതം വന്ന ആളുകളിൽ മസ്തിഷ്ക ക്ഷതവും മറ്റ് സങ്കീർണതകളും വരാതിരിക്കാൻ സമയബന്ധിതമായി (ഗോൾഡൻ അവർ) മെഡിക്കൽ സഹായം നേടേണ്ടത് നിർണായകമാണ്.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: