/indian-express-malayalam/media/media_files/2024/11/01/D4gPwRiyHlAq7qHNBZLL.jpg)
കണ്ണുകളുടെ ആരോഗ്യം ചിത്രം: ഫ്രീപിക്
പ്രായമേറും തോറും ചർമ്മത്തിൽ മാത്രമല്ല കണ്ണികളിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങും. കണ്ണുകളുടെ കാഴ്ചയേയും ആരോഗ്യത്തേയും ഇത് ബാധിക്കുന്നു. അത്തരം പ്രശ്നങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കുക.
പ്രായമാകുന്നതിൻ്റേതായ ഒന്നിലധികം ലക്ഷണങ്ങൾ കണ്ണിലുണ്ടാകാം. അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മങ്ങിയ കാഴ്ച, അല്ലെങ്കിൽ വായിക്കുന്നതിന് കണ്ണാടി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
വരണ്ട കണ്ണുകളാണ് മറ്റൊരു ലക്ഷണം. കണ്ണുനീരിൻ്റെ ഉൽപ്പാദനം കുറയുന്നത് കണ്ണുകളിൽ വരൾച്ച ഉണ്ടാക്കാം. മാത്രമല്ല പ്രായം കൂടുതന്നതിനനുസരിച്ച് ചർമ്മത്തിൻ്റെ ഇലാസ്തികത കുറയുന്നു. ഇതുമൂലം കണ്ണുകൾക്ക് ചുറ്റും ഇരുണ്ട വൃത്തമോ വീക്കമോ രൂപപ്പെടുന്നു. ഇതിനു പുറമേ ചുളിവുകളും നേർത്ത വരകളും ഉണ്ടായേക്കാം. തിമിരത്തിൻ്റെ സാധ്യതയും പ്രായമേറും തോറും വർധിച്ചുകൊണ്ടിരിക്കും.
കണ്ണുകൾക്കും കരുതലാകാം
സൺഗ്ലാസുകൾ ധരിക്കുക.
100 ശതമാനവും അൾട്രാവയലറ്റ് പരിരക്ഷയുള്ള സൺഗ്ലാസുകൾ ധരിക്കാൻ ശ്രദ്ധിക്കുക. ഇത് ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കും. തിമിരവും മാക്യുലർ ഡീജനറേഷനും തടയാൻ അത് ഗുണം ചെയ്തേക്കും.
കൃത്രിമമായ കണ്ണുനീർ
കണ്ണിലെ വരൾച്ച ചെറുക്കാൻ ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പുകൾ പതിവായി ഉപയോഗിക്കുക. സ്ക്രീനുകൾക്കു മുമ്പിൽ അധിക സമയം ചിലവഴിക്കേണ്ടി വരുന്നുണ്ടെങ്കിൽ ഇത് മറക്കേണ്ട.
ആരോഗ്യകരമായ ഭക്ഷണക്രമം
വിറ്റാമിനുകളും ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയ ഭക്ഷണം കഴിക്കുക. വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കണ്ണിൻ്റെ ആരോഗ്യത്തെ സഹായിക്കും. അതിനായി ഇലക്കറികൾ, കാരറ്റ്, പരിപ്പ്, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.
ജലാംശം നിലനിർത്തുക
ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കുക. ഇത് നിർജ്ജലീകരണം കൂടാതെ കണ്ണുകളിലെ വരൾച്ച തടയുന്നു.
കണ്ണുകൾക്ക് വിശ്രമം
അധിക സമയം സ്ക്രീനിൽ നോക്കുന്നത് കണ്ണിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു ഇത് ഒഴിവാക്കാൻ ഓരോ 20 മിനിറ്റിലും കുറഞ്ഞത് 20 സെക്കൻഡ് 20 അടി അകലെയുള്ള മറ്റെന്തെങ്കിലും വസ്തുവിലേക്ക് നോക്കുക.
നേത്ര പരിശോധനകൾ
കൃത്യമായ ഇടവേളകളിൽ കണ്ണുകൾ പരിശോധിക്കുക, നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.