scorecardresearch

പ്രഭാത ഭക്ഷണം വൈകി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. അത് കഴിക്കേണ്ട ശരിയായ സമയം ഏതാണ്? പ്രഭാത ഭക്ഷണം വൈകി കഴിക്കുന്നത് ഗുണകരമാണോ? അറിയാം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. അത് കഴിക്കേണ്ട ശരിയായ സമയം ഏതാണ്? പ്രഭാത ഭക്ഷണം വൈകി കഴിക്കുന്നത് ഗുണകരമാണോ? അറിയാം

author-image
Health Desk
New Update
Ideal Time To Have Breakfast

ചിത്രം: ഫ്രീപിക്

രാവിലത്തെ ഭക്ഷണം രാജാവിനെപ്പോലെയും, ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും, അത്താഴം പാവപ്പെട്ടവനെപ്പോലെയും കഴിക്കുക എന്നാണ്. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. ദിവസം മുഴുവനും വേണ്ട ഊർജ്ജം ലഭിക്കുന്നതിന് അത് പോഷകസമൃദ്ധമാക്കുവാൻ ശ്രദ്ധിക്കണം. എന്നാൽ പ്രഭാത ഭക്ഷണം കഴിക്കേണ്ട ശരിയായ സമയം ഏതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

Advertisment

രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം പിറ്റേ ദിവസത്തെ ആദ്യത്തെ ഭക്ഷണമായ ബ്രേക്ക്ഫാസ്റ്റ് അതിനനുസരിച്ച് കൃത്യമായ ഇടവേള നൽകി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അത് ഉപാപചയവും, മൈറ്റോകോൺഡ്രിയൽ പ്രവർത്തനവും, ആയുസ്സും വർധിപ്പിക്കും എന്ന് വിദഗ്ധർ പറയുന്നു. 

പ്രഭാത ഭക്ഷണം രാവിലെ ഏകദേശം 10നും 11നും​ ഇടയിൽ കഴിക്കുന്നതാണ് ഉചിതം. അത് അധികമായ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും, ഇൻസുലി സംവേദന ക്ഷമത വർധിപ്പിക്കുന്നതിനും, ഊർജ്ജ ഉത്പാദനത്തിനും ഉപകരിക്കും. എന്നാൽ ജീവിതശൈലി, ഒരാളുടെ മെറ്റാബോളിസം, എന്നിവ അനുസരിച്ച് ഭക്ഷണ സമയം മാറി വരും. 

ഒന്നോ രണ്ടോ മണിക്കൂർ വൈകി പ്രാതൽ കഴിക്കുന്നത് ഒരുപക്ഷേ പെട്ടെന്ന് ശരീരത്തിന് താങ്ങാൻ സാധിച്ചെന്നു വരില്ല. അതിനായി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ സമീകൃത ആഹാരം കഴിക്കുക, അത് പ്രധാനമാണ്. 

Advertisment

Ideal Time To Have Breakfast

പ്രഭാത ഭക്ഷണം കഴിക്കുന്നതിന് അനുയോജ്യമായ സമയം ഏതാണ്?

എല്ലാവർക്കും ഉചിതമായ പ്രഭാത ഭക്ഷണ സമയം എന്നൊന്നില്ല. വ്യക്തിപരമായ ജീവിത ശൈലിയിലും, സമയക്രമത്തിനു മാറ്റം വരുന്നു. വ്യക്തിഗത മുൻഗണനകൾക്ക് പ്രാധാന്യം ഉണ്ട്. ചില പഠനങ്ങൾ ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കാൻ നിർദ്ദേശിക്കുന്നു. മറ്റു ചില പഠനങ്ങൾ അൽപ്പം വൈകി കഴിക്കുന്നതാണ് പ്രോത്സാഹിപ്പിക്കുന്നത്. ശരീരത്തിൻ്റെ സ്വഭാവം മനസ്സിലാക്കി സ്വയം ഒരു സമയ ക്രമം പാലിക്കുക എന്നതാണ് പ്രധാനം. 

സമയക്രമത്തേക്കാൾ ഉപരി നിങ്ങൾ എന്തു കഴിക്കുന്നു എന്നതും പ്രധാനമാണ്. ധാന്യങ്ങൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയ പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും, ഏകാഗ്രത നിലനിർത്തുന്നതിനും മാനസികമായ ആരോഗ്യത്തിനും സഹായിക്കുന്നു എന്ന് കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഡയറ്റീഷ്യനായ പ്രതീക്ഷ കദം പറയുന്നു. 

Read More

Nutrition Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: