scorecardresearch

മധുരം കഴിക്കാൻ അനുയോജ്യമായ സമയം ഏതാണ്?

അമിതമായ അളവിലുള്ള മധുരത്തിൻ്റെ സാന്നിധ്യം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ചില തരം ക്യാൻസറുകൾ, മാനസിക അസ്വസ്ഥത, അമിതവണ്ണം എന്നിവയ്ക്കു കാരണമാകാം

അമിതമായ അളവിലുള്ള മധുരത്തിൻ്റെ സാന്നിധ്യം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ചില തരം ക്യാൻസറുകൾ, മാനസിക അസ്വസ്ഥത, അമിതവണ്ണം എന്നിവയ്ക്കു കാരണമാകാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Pexels

ഏതവസരമായാലും അൽപം മധുരം കഴിക്കുവാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കം മാത്രം. എത്ര കഴിച്ചാലും മതിയാവില്ല എന്നു തേന്നിയാലും അമിതമായാൽ മധുരവും ആപത്താണ്. രാവിലെ എഴുന്നേൽക്കുമ്പോൾ കുടിക്കുന്ന ചായ മുതൽ ഇങ്ങോട്ട് കഴിക്കുന്ന പല ആഹാരങ്ങളിലും പഞ്ചസാരയുടെ സാന്നിധ്യമുണ്ടാകാം. നിശ്ചിതമായ അളവിൽ കൂടുതൽ മധുരം എത്തുന്നതോടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം ഉണ്ടാവുകയും, ക്ഷീണം, തളർച്ച എന്നിവയും അനുഭവപ്പെട്ടേക്കാം. 

Advertisment

അമിതമായ അളവിലുള്ള മധുരത്തിന്റെ സാന്നിധ്യം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ചില തരം കാൻസറുകൾ, മാനസിക അസ്വസ്ഥത എന്നിവയ്ക്കു കാരണമാകാം. കൂടാതെ അമിതവണ്ണം, ഹോർമോൺ അളവിലെ വ്യതിയാനം എന്നിവയിലേക്കും വഴിവെയ്ക്കും. മാത്രമല്ല പഞ്ചസാര ഡയറ്ററി ആയിട്ടുള്ള കാർബോഹൈഡ്രൈറ്റിനെ കൊഴുപ്പാക്കി മാറ്റുന്നു. ഇത് ഫാറ്റി ലിവറിനു കാരണമാകുന്നു, അങ്ങനെ പ്രമേഹത്തിന്റെ സാധ്യതകളിലേയ്ക്കു വഴിവെയ്ക്കുന്നു. 

കുട്ടികൾക്ക് ധാരാളം മധുരം നൽകി ശീലിപ്പിക്കാറുണ്ടോ?. അവരെ സന്തോഷിപ്പിക്കാനും മറ്റും സമ്മാനമായി ഇങ്ങനെ മധുരം നൽകുന്നതിലൂടെ അറിയാതെ തന്നെ അവരതിനു അടിമയാകുകയാണ്. വീണ്ടും മധുരം കഴിക്കാനുള്ള പ്രേരണ ഇതു സൃഷ്ടിക്കുന്നു. ആ ശീലം ഒഴിവാക്കാൻ പറ്റാതെ വന്നേക്കാം. ഈ സാഹചര്യത്തിലാണ് മധുരം എപ്പോൾ കഴിക്കുന്നുവെന്നതിനു പ്രാധാന്യം വരുന്നത്. മധുരം കഴിക്കാൻ പറ്റിയ സമയം ഏതാണ്?.

രാവിലെ മധുരം കഴിക്കാമോ?

രാവിലെ മധുരം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ സോണിയ ബക്ഷി പറയുന്നത്. രാത്രി മുഴുവൻ ഭക്ഷണം കഴിക്കാത്തതിനുശേഷമാണ് പഞ്ചസാര ചേർത്ത ആഹാര പദാർത്ഥങ്ങൾ പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കുന്നത്. ഇത് ഊർജം വീണ്ടെടുക്കുവാൻ ആവശ്യമായ മറ്റ് പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാക്കും. 

Advertisment

ഉച്ചഭക്ഷണത്തിനു മുൻപ് മധുരം കഴിക്കാമോ?

മധുരം എപ്പോഴാണു കഴിക്കേണ്ടത് എന്നതിനു കൃത്യമായൊരു ചട്ടവുമില്ല. എങ്കിലും ഉച്ചഭക്ഷണത്തിനോടടുത്തിരിക്കുന്ന സമയം മധുരം കഴിക്കുന്നത് ഉചിതമാണെന്ന് സോണിയ അഭിപ്രായപ്പെടുന്നു. ശരീരം നന്നായി പ്രവർത്തനക്ഷമമായിരിക്കുന്ന സമയമാണിത്. 

രാത്രികാലങ്ങളിൽ മധുരം കഴിക്കാമോ?

രാത്രി ഭക്ഷണത്തിനു ശേഷം മധുരം കഴിക്കുന്നതത്ര അപകടകരമല്ല. എന്നിരുന്നാലും ചില സാഹചര്യങ്ങളിൽ വയറുവീർക്കൽ, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് മധുരം കാരണമായേക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു. ഉറക്കം തടസപ്പെടുത്തുന്നതിനും, രോഗ പ്രതിരോധ പ്രവർത്തനം, ആരോഗ്യകരമായ മെറ്റാബോളിസം എന്നിവയെയും ബാധിച്ചേക്കാം. 

Read More

Blood Sugar Level Diabetes Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: