/indian-express-malayalam/media/media_files/slgkfw54SbFFhbwLqgTg.jpg)
പുതിയ വെളിപ്പെടുത്തലോടെ വാക്സിൻ എടുത്തവർ ഇക്കാര്യത്തിൽ പരിഭ്രാന്തരാണെങ്കിലും ഇതിൽ അറിയേണ്ട വസ്തുതകൾ എന്തൊക്കെയാണെന്ന് നോക്കാം
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിനായ കോവീഷീൽഡിന്റെ അപാകതകൾ സമ്മതിച്ച് നിർമ്മാതാക്കളായ ആസ്ട്രസെനെക്ക. പ്രതിരോധ കുത്തിവയ്പ്പിന് ശേഷം രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതിനും വാക്സിൻ കാരണമാകുമെന്ന് ഫാർമസ്യൂട്ടിക്കൽ നിർമാതാക്കൾഅംഗീകരിച്ചു. ഇന്ത്യയിൽ, പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡ് എന്ന് വിളിക്കപ്പെടുന്ന വാക്സിൻ 175 കോടി ഡോസുകളിലൂടെ നൽകപ്പെട്ടിരുന്നു. പുതിയ വെളിപ്പെടുത്തലോടെ വാക്സിൻ എടുത്തവർ ഇക്കാര്യത്തിൽ പരിഭ്രാന്തരാണെങ്കിലും ഇതിൽ അറിയേണ്ട വസ്തുതകൾ എന്തൊക്കെയാണെന്ന് നോക്കാം.
വാക്സിൻ മൂലമുണ്ടാകുന്ന ഗുരുതരമായ നാശനഷ്ടങ്ങളും മരണങ്ങളും ആരോപിച്ച് ഒരു വ്യവഹാരം നേരിടുന്നതിനാൽ, ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) എന്ന പാർശ്വഫലത്തെക്കുറിച്ച് കമ്പനി കോടതിയിൽ സമ്മതിച്ചതായി ദി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ യൂറോപ്പിൽ വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ആദ്യത്തെ കേസുകൾ വെളിച്ചത്തു വന്നിരുന്നു. ഇതേ തുടർന്ന് ചില രാജ്യങ്ങൾ ആസ്ട്രസെനെക്ക വാക്സിൻ ഉപയോഗിക്കുന്നത് കുറച്ചുകാലത്തേക്ക് നിർത്തിവെച്ചിരുന്നു.
ഇന്ത്യയിലെ കോവിഷീൽഡ് ഉപയോക്താക്കൾക്ക് അറിയേണ്ടത്
പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള ഗവൺമെന്റ് കമ്മിറ്റി (AEFI), രാജ്യത്ത് കോവിഡ് -19 വാക്സിനേഷന്റെ ആദ്യ വർഷമായ 2021-ൽ കുറഞ്ഞത് 36 ടിടിഎസ് കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യ്പെട്ടിട്ടുണ്ട്. അതിൽ 18 മരണങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ വിവിധ റെഗുലേറ്റർമാരിൽ നിന്നുള്ള അംഗീകാരങ്ങൾ, ഇന്ത്യൻ അധികാരപരിധിക്കും നിയമങ്ങൾക്കും വിധേയമായ ഒരു ഇന്ത്യൻ കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നം തുടങ്ങിയ നിയമ തടസ്സങ്ങൾ കാരണം ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ഇന്ത്യൻ രോഗികൾക്ക് ബ്രിട്ടീഷ് ഹർജിയിൽ കക്ഷിചേരാൻ അവകാശമില്ല.
പരിഭ്രാന്തരാകേണ്ട ആവശ്യമുണ്ടോ?
കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ ടിടിഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇത് വളരെ അപൂർവമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ചുള്ള ചർച്ചകളുടെ ഭാഗമായി ഒരു മുതിർന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഴിശദീകരണം ഇങ്ങനെ “ടിടിഎസ് വളരെ അപൂർവമായ ഒരു പാർശ്വഫലമാണ്, യൂറോപ്പിനെ അപേക്ഷിച്ച് ഇന്ത്യക്കാരിലും ദക്ഷിണേഷ്യക്കാരിലും ഇത് അപൂർവമായാണ് സംഭവിച്ചിട്ടുള്ളത്. അതേ സമയം വാക്സിനേഷൻ ജീവൻ രക്ഷിച്ചുവെന്നതിന് മതിയായ തെളിവുകളുണ്ട് - ആനുകൂല്യങ്ങൾ അപകടസാധ്യതകളെക്കാൾ കൂടുതലാണ്.
കൂടാതെ, അപകടസാധ്യത വളരെ അപൂർവമാണെന്ന് മാത്രമല്ല ഇക്കാര്യത്തിൽ പറയേണ്ടത്. ആദ്യത്തെ വാക്സിനേഷനു ശേഷമുള്ള ആദ്യ ആഴ്ചകളിൽ മാത്രമാണ് ഇതുള്ളത്. മിക്ക ഇന്ത്യക്കാർക്കും ഇതിനകം മൂന്ന് ഡോസുകൾ എടുത്തുകഴിഞ്ഞു, അതിന് ശേഷം എത്ര നാളുകളാണ് കടന്നുപോയത്. COVID-19 വാക്സിനുകൾക്കായുള്ള ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ ഉപദേശക സമിതിയിൽ ഉണ്ടായിരുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലെ ഗ്ലോബൽ ഹെൽത്ത് ഡയറക്ടർ ഡോ.ഗഗൻദീപ് കാങിന്റെ വിശദീകരണമാണിത്. “ടിടിഎസിന്റെ അപകടസാധ്യത വാക്സിനേഷനുശേഷം ഉടൻ തന്നെ ഉണ്ടാകുമെന്ന് ആളുകളെ ബോധ്യപ്പെടുത്തേണ്ടത് പ്രധാനമാണ്. നാമെല്ലാവരും ഇപ്പോൾ വാക്സിനേഷൻ കഴിഞ്ഞുപോയവരാണ്, ”കാങ് കൂട്ടിച്ചേർക്കുന്നു.
“ആളുകൾ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ആശ്ചര്യകരമാണ്. വാക്സിനേഷൻ ഡ്രൈവുകൾ നടക്കുമ്പോൾ പോലും അപൂർവമായ പാർശ്വഫലങ്ങൾ രേഖപ്പെടുത്തുകയും ശാസ്ത്രീയമായി അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.
പാൻഡെമിക്കിന്റെ മൂർദ്ധന്യത്തിൽ വാക്സിനേഷൻ നൽകിയതിന്റെ പ്രയോജനം അപകടസാധ്യതയേക്കാൾ കൂടുതലാണ്, ”അശോക സർവകലാശാലയിലെ ത്രിവേദി സ്കൂൾ ഓഫ് ബയോസയൻസസിലെ ബയോസയൻസസ് ആൻഡ് ഹെൽത്ത് റിസർച്ച് ഡീൻ ഡോ.അനുരാഗ് അഗർവാൾ പറഞ്ഞു.
കൂടാതെ,കോവീഷീൽഡിനുള്ള പാക്കേജ് ഉൾപ്പെടുത്തൽ എല്ലായ്പ്പോഴും അപൂർവമായ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി വന്നിരുന്നു. “വളരെ അപൂർവവും ഗൗരവമേറിയതുമായ (പാർശ്വഫലം)… ChAdOx1 nCoV-19 കൊറോണ വൈറസ് വാക്സിൻ (റീകോമ്പിനന്റ്) ഉപയോഗിച്ചുള്ള വാക്സിനേഷനുശേഷം, അംഗീകാരത്തിനു ശേഷമുള്ള ഉപയോഗത്തിനിടയിൽ നിരീക്ഷിക്കപ്പെട്ടു… ത്രോംബോസിസിന്റെ മുൻകാല ചരിത്രമുള്ള രോഗികളിലും കേസുകൾ ഉണ്ടായിട്ടുണ്ട്. സ്വയം രോഗപ്രതിരോധ വൈകല്യങ്ങളോടൊപ്പം. ഈ രോഗികളിൽ വാക്സിനേഷന്റെ നേട്ടങ്ങളും അപകടസാധ്യതകളും പരിഗണിക്കണം.
ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ 2022-ൽ നടത്തിയ ഒരു പഠനത്തിൽ, ആദ്യ ഡോസ് സ്വീകരിക്കുന്ന ദശലക്ഷം ആളുകളിൽ 8.1 ടിടിഎസ് കേസുകളും രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന ദശലക്ഷത്തിൽ 2.3 ടിടിഎസ് കേസുകളും ആസ്ട്രസെനെക്ക റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ടിടിഎസിന്റെ റിപ്പോർട്ടിംഗിൽ ഭൂമിശാസ്ത്രപരമായ വ്യതിയാനം ഉണ്ടെന്നും പഠനം കാണിക്കുന്നു, ഏറ്റവും കൂടുതൽ കേസുകൾ നോർഡിക് രാജ്യങ്ങളിൽ നിന്നാണ് (ഒരു ദശലക്ഷം ഡോസിന് 17.6), ഏറ്റവും കുറവ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് (ദശലക്ഷത്തിന് 0.2 ഡോസുകൾ).
നിങ്ങൾ ഇപ്പോൾ ഡോസ്എടുക്കണോ?
നിലവിൽ മിക്ക ആളുകളിലും പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ലെന്ന് ഡോ അഗർവാൾ പറയുന്നു. “വൈറസ് പ്രചരിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ജനസംഖ്യയിൽ ആന്റി ബോഡി അളവ് ഇപ്പോൾ വളരെ ഉയർന്നതാണ്. അതിനാൽ തന്നെ പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ല. അതേ സമയം പ്രതിരോധ ശേഷി തീരെ ഇല്ലാത്തവർ ഒമിക്‌റോൺ പോലുള്ള COVID-19 വേരിയന്റുകളിൽ നിന്ന് പരിരക്ഷിക്കാൻ കഴിയുന്ന പുതിയ വാക്സിനുകൾ എടുക്കണം, ”അദ്ദേഹം പറയുന്നു.
Read More
- കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ട്; സമ്മതിച്ച് അസ്ട്രസെനക്ക കമ്പനി
- ദിവസവും ഗ്രാമ്പൂ ചവച്ചാൽ എന്ത് സംഭവിക്കും?
- കേക്ക്, പേസ്ട്രി പോലുള്ള ബേക്കറി സാധനങ്ങൾ കഴിക്കുന്നത് കുറയ്ക്കേണ്ടത് എന്തുകൊണ്ട്?
- സമ്മർദം അകറ്റാൻ ഞാൻ ചെയ്യുന്നത് എന്ത്? ടിപ്സ് പങ്കുവച്ച് മാധവൻ
- ഒരു ലിറ്റർ കഴുതപ്പാലിന്റെ വില 5000 രൂപ, കുടിക്കാൻ ആരോഗ്യകരമാണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.