scorecardresearch

ചോക്ലേറ്റും ചീസും വൈനും ആരോഗ്യത്തിന് നല്ലതാണോ?

ചോക്ലേറ്റിന്റെയും   ചീസിന്റെയും വൈനിന്റെയും  ആരോഗ്യ ഗുണങ്ങളെപ്പറ്റി  ഒരുപാട്  പഠനങ്ങൾ  പറയുന്നുണ്ടെങ്കിലും  മിതവും  സന്തുലിതവുമായി ഉപയോഗിക്കണമെന്നാണ്  ആരോഗ്യ   വിദഗ്ധർ  നിർദ്ദേശിയ്ക്കുന്നത്.  കാരണമിതാണ്

ചോക്ലേറ്റിന്റെയും   ചീസിന്റെയും വൈനിന്റെയും  ആരോഗ്യ ഗുണങ്ങളെപ്പറ്റി  ഒരുപാട്  പഠനങ്ങൾ  പറയുന്നുണ്ടെങ്കിലും  മിതവും  സന്തുലിതവുമായി ഉപയോഗിക്കണമെന്നാണ്  ആരോഗ്യ   വിദഗ്ധർ  നിർദ്ദേശിയ്ക്കുന്നത്.  കാരണമിതാണ്

author-image
Health Desk
New Update
chocolate  | cheese | wine health benefits

70  ശതമാനം എങ്കിലും  കൊക്കോ  അടങ്ങിയിരിക്കുന്ന  ചോക്ലേറ്റുകളിലാണ്   കൂടുതൽ   ആരോഗ്യഗുണങ്ങളുള്ളത്

ചോക്ലേറ്റ്, ചീസ്, വൈൻ എന്നീ  ഭക്ഷണങ്ങളിൽ  അടങ്ങിയിരിക്കുന്ന  പ്രയോജനകരമായ  വസ്തുക്കൾ   ആളുകളെ ഏറെ നാൾ ആരോഗ്യത്തോടെ ജീവിയ്ക്കാൻ  സഹായിക്കുമെന്നാണ്  പഠനങ്ങൾ പറയുന്നത്. വാദപ്രതിവാദങ്ങൾ  ഒരുപാട് നടക്കുന്ന  ഒരു  വിഷയമാണിത് .   ചോക്ലേറ്റിന്റെയും  ചീസിന്റെയും വൈനിന്റെയും  ആരോഗ്യ ഗുണങ്ങളെപ്പറ്റി  ഒരുപാട്  പഠനങ്ങൾ  പറയുന്നുണ്ടെങ്കിലും  മിതവും  സന്തുലിതവുമായി ഉപയോഗിക്കണമെന്നാണ് വിദഗ്ധർപറയുന്നത്. കാരണമിതാണ്

Advertisment

ചോക്ലേറ്റ്  

കറുത്ത  ചോക്ലേറ്റുകളിൽ ധാരാളം ഫ്ലവനോയിഡുകൾ  അടങ്ങിയിരിക്കുന്നു.  ഇതിൽ ആന്റിഓക്സിഡന്റുകൾ   ധാരാളമുള്ളതിനാൽ  അവ ഹൃദയാരോഗ്യം  മെച്ചപ്പെടുത്തുന്നു.   മിതമായ അളവിലുള്ള  ചോക്ലേറ്റ്   ഉപയോഗം  ഹൃദ്രോഗങ്ങളുടേയും  സ്ട്രോക്കിന്റെയും  അപകടം കുറയ്ക്കുന്നുവെന്ന്   അഹമ്മദാബാദ്  നാരായണ  മൾട്ടി  സ്പെഷ്യാലിറ്റി  ഹോസ്പിറ്റൽ   ക്ലിനിക്കൽ ഡയറ്റീഷ്യൻ   ശ്രുതി  ഭരദ്വാജ്  പറയുന്നു .  

70  ശതമാനം എങ്കിലും  കൊക്കോ  അടങ്ങിയിരിക്കുന്ന  ചോക്ലേറ്റുകളിലാണ്   കൂടുതൽ   ആരോഗ്യഗുണങ്ങളുള്ളതെന്ന്   ന്യൂട്രീഷനിസ്റ്റ്  ഡോ   രോഹിണി പട്ടീൽ പറയുന്നു.  

“ആരോഗ്യഗുണങ്ങൾ ലഭിക്കണമെങ്കിൽ ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നതും ഉയർന്ന കൊക്കോ ഉള്ളടക്കവും കുറഞ്ഞ പഞ്ചസാരയുമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്,” ശ്രുതി ഭരദ്വാജ് കൂട്ടിച്ചേർത്തു. 
 
ചീസ്  
കാൽസ്യത്തിന്റെയും    പ്രോട്ടീന്റെയും  വലിയ സ്രോതസ്സായ   ചീസ് ചില ആരോഗ്യ പ്രശ്നങ്ങളുടെ   അപകടം  കുറയ്ക്കുമെന്ന് പഠനങ്ങൾ  പറയുന്നു .  ചീസും  ദീർഘായുസ്സും  തമ്മിൽ ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നാണ്  ഡോ  രോഹിണി പറയുന്നത്.  കാൽസ്യത്തിന്റെയും  പ്രോട്ടീന്റെയും  സ്രോതസ്സായ ഈ  പാലുത്പന്നം എല്ലുകളുടെ ആരോഗ്യത്തിനും    പേശികളുടെ  പരിപാലനത്തിനും അത്യാവശ്യമാണ്.  എന്നാൽ സാറ്റുറേറ്റഡ്  കൊഴുപ്പ്   ഇവയിൽ  കൂടുതലായത് കൊണ്ട്  തന്നെ   അമിതമായി  ഉപയോഗിയ്ക്കുന്നത്  ആരോഗ്യത്തെ  ഹാനികരമായി  ബാധിയ്ക്കും .  നിങ്ങളുടെ  ദഹന  ശീലങ്ങളെ   അടിസ്ഥാനമാക്കി  ചീസ്  നൽകുന്ന  ഗുണങ്ങൾ  വ്യത്യാസപ്പെട്ടിരിയ്ക്കും .  ലാക്റ്റോസിന്റെ അസഹിഷ്ണുതയുള്ളവർ,  ചീസിൽ  ലാക്റ്റോസിന്റെ അളവ്  കൂടുതലാണെന്ന കാര്യം   ഓർമ്മയിൽ  വയ്ക്കണം.  ഇങ്ങനെയൊക്കെ  ആണെങ്കിൽ തന്നെയും   ലാക്റ്റോസ്  ഫ്രീ  ചീസ് എന്ന  ഒരു  ഓപ്ഷനും  നിലനിൽക്കുന്നുണ്ട്.   

Advertisment

റെഡ് വൈൻ   
റെഡ്  വൈനും  ദീർഘായുസ്സും തമ്മിൽ  ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. സാറ്റുറേറ്റഡ്   കൊഴുപ്പ്  ഇവയിൽ കൂടുതലായത് കൊണ്ട്   അവ ഹൃദ്രോഗങ്ങൾ   കുറയ്ക്കുന്നു . ആന്റി ഓക്സിഡന്റായ റെസ്‌വെറാട്രോളിന്റെ അളവ്  കൂടുതലായതിനാൽ   ഇത്   ഹൃദയത്തിന്  ഗുണം  ചെയ്യും.   സാധാരണ  ഒരു ഗ്ലാസ്  വൈനിൽ  റെസ്‌വെറാട്രോളിന്റെ   അളവ് മിതമായിരിക്കും.   എന്നാൽ  വൈനും  മറ്റു  മദ്യങ്ങളും  കൂടുതൽ ഉപയോഗിയ്ക്കുന്നത്  കരൾ രോഗങ്ങളും  കാൻസറും വരാനുള്ള  സാധ്യത  വർദ്ധിപ്പിയ്ക്കുന്നു.  വൈനും  മുന്തിരിയും  പോലുള്ള   റെസ്‌വെറാട്രോളിന്റെ സ്രോതസ്സുകൾ മിതമായി ഉപയോഗിയ്ക്കേണ്ടത്   അത്യാവശ്യമാണ്

ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ 

ചോക്ലേറ്റും ചീസും   ചുവന്ന വൈനും ദീർഘകാലത്തേക്ക് ഗുണകരമാവുമെങ്കിലും  സമതുലിതമായ  കാഴ്ച്ചപ്പാടോടെ വേണം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. നിയന്ത്രണങ്ങളോടെയും അമിതമാവാതെയും സൂക്ഷിക്കണം.  ഇവയുടെ  അമിത  ഉപയോഗം   ഭാരം വർദ്ധിപ്പിക്കുകയും  ഹൃദയസംബന്ധമായ  അസുഖങ്ങൾക്കുള്ള അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് ന്യൂട്രീഷനിസ്റ്റ്  നുപുർ പട്ടീൽ പറയുന്നത്.  പഴങ്ങളും പച്ചക്കറികളും ധാന്യവും    ചേർന്ന സമീകൃത ആഹാരം  ആണ്  അടിസ്ഥാനം.  ജനിതകമായ   പ്രത്യേകതകളും   വ്യായാമവും  ജീവിതശൈലി തിരഞ്ഞെടുപ്പുകളും   ആയുസ്  കൂട്ടുന്നു.  ഇവയെല്ലാം   ആരോഗ്യഗുണങ്ങൾ  നൽകുകയും  അത് വഴി  ആരോഗ്യപൂർണ്ണമായ  ജീവിതത്തിലേയ്ക്ക് നയിക്കുകയും  ചെയ്യുന്നു. 

Read More Health Articles Here

Chocolate Health Wine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: