/indian-express-malayalam/media/media_files/Pb2D3qrPhTCJihtKPUIj.jpg)
" ഒരു മണിക്കൂറിന് ശേഷം ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തുവന്നു - ജീവനോടെ, സുഖമായി, ഒരു കടൽക്കൊള്ളക്കാരനെപ്പോലെ എന്റെ കണ്ണ് കെട്ടിവച്ചിരുന്നു"
ബോളിവുഡിലെ ഐക്കോണിക് നായികയാണ് സീനത്ത് അമന്‍. റ്റോസിസ് എന്ന രോഗം കണ്ടെത്തിയതിനെ കുറിച്ചും ചികിത്സാഘട്ടങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സീനത്ത് അമൻ.
“2023 മെയ് 18ന് ഞാൻ വോഗ് ഇന്ത്യയുടെ കവർ ഷൂട്ടിനു പോയി. മെയ് 19ന്, അതിരാവിലെ എഴുന്നേറ്റു, ഒരു ചെറിയ സ്യൂട്ട്കേസ് പായ്ക്ക് ചെയ്തു, ലില്ലിയുടെ മുഖത്ത് ഒരു ചുംബനവും നൽക. സഹാനും കാരയും എന്നെ ഖാറിലെ ഹിന്ദുജ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 40 വർഷമായി എനിക്കൊരു പ്രശ്നമുണ്ട്, ആ പ്രശ്നത്തെ അതിജീവിക്കേണ്ട സമയമായി. പതിറ്റാണ്ടുകൾക്ക് മുമ്പ് എനിയ്ക്ക് സംഭവിച്ച പരുക്ക് എന്റെ വലത് കണ്ണിന് ചുറ്റുമുള്ള പേശികളെ തകരാറിലാക്കിയിരുന്നു. ഇതാണ് എനിക്ക് റ്റോസിസ് വരാൻ കാരണം. കാലക്രമേണ, എന്റെ കൺപോളകൾ കൂടുതലായി താഴേക്ക് തൂങ്ങാൻ തുടങ്ങി. പ്രശ്നം ഗുരുതരമായി എന്റെ കാഴ്ചയേയും തടസ്സപ്പെടുത്തി തുടങ്ങി."
ഒരാളുടെ രൂപം അയാളുടെ കരിയറുമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയിൽ, വലിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടാണെന്ന് സീനത്ത് അമൻ പറയുന്നു. "ഈ റ്റോസിസ് എന്റെ അവസരങ്ങൾ ചുരുക്കുകയും അനാവശ്യമായ ശ്രദ്ധ നേടി തരികയും ചെയ്തെന്ന് എനിക്കറിയാം. പക്ഷേ, കുശുകുശുപ്പുകളും കമന്റുകളും ചോദ്യങ്ങളും ഉണ്ടായിട്ടും എനിക്ക് അതിൽ കുറവൊന്നും തോന്നിയില്ല. എന്നോടൊപ്പം നിൽക്കുകയും കൂടെ പ്രവർത്തിക്കാൻ തയ്യാറാവുകയും ചെയ്ത ചില പ്രതിഭകൾ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു എന്നത് തീർച്ചയായും എന്നെ സഹായിച്ചിട്ടുണ്ട്," 71കാരിയായ സീനത്ത് പറയുന്നു.
ആദ്യസമയത്ത് തനിയ്ക്ക് ലഭിച്ച ചികിത്സകളൊന്നും വിജയിച്ചില്ലെന്നും സീനത്ത് ഓർക്കുന്നു. ഈ വർഷം ഏപ്രിലിൽ ഒരു പ്രശസ്ത നേത്രരോഗ വിദഗ്ധൻ എന്നെ സമീപിച്ച് പുതിയ ചികിത്സകളെക്കുറിച്ചു സംസാരിച്ചു. അങ്ങനെ ശസ്ത്രക്രിയ നടത്തുകയും അതിലൂടെ എന്റെ കൺപോളകളെ ഉയർത്താനും കാഴ്ച്ച തിരിച്ചു കൊണ്ടു വരാനും സാധിച്ചു . ഞാൻ വല്ലാതെ തളർന്നിരുന്നു, ഏതാനും ചില ടെസ്റ്റുകൾക്ക് ശേഷം ഞാൻ ചികിത്സയുടെ നടപടിക്രമത്തിലേയ്ക്ക് കടന്നു . ആ ദിവസം രാവിലെ ഞാൻ നന്നായി ഭയന്നിരുന്നു . എന്റെ ശരീരം തണുക്കുകയും മരവിക്കുകയും ചെയ്തിരുന്നു. സഹാൻ എന്റെ നെറ്റിയിൽ ഉമ്മ വച്ചതിന് ശേഷം എന്നെ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടുപോയി, അവിടെ ഞാൻ എന്റെ മെഡിക്കൽ ടീമിന്റെ കൈകൾക്ക് കീഴടങ്ങി. ഒരു മണിക്കൂറിന് ശേഷം ഞാൻ അവിടെ നിന്ന് പുറത്തുവന്നു - ജീവനോടെ, സുഖമായി, ഒരു കടൽക്കൊള്ളക്കാരനെപ്പോലെ കണ്ണ് കെട്ടിവച്ചിരുന്നു,"
എല്ലാം പഴയരീതിയിലാവാൻ സമയമെടുക്കുമെന്നും സീനത്ത് അമൻ പറയുന്നു. “എന്നാൽ എന്റെ കാഴ്ച ഇപ്പോൾ വളരെ വ്യക്തമാണെന്ന് പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ കുടുംബത്തോടും, ഹിന്ദുജ ഹോസ്പിറ്റലിലെ സ്റ്റാർ സ്റ്റാഫിനോടും, പ്രത്യേകിച്ച് മിടുക്കനായ ഡോ. സവാരി ദേശായിയോടും നന്ദി രേഖപ്പെടുത്താതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല."
എന്താണ് റ്റോസിസ്?
കൺപോളകൾ തൂങ്ങുന്ന ഒരു അവസ്ഥയെ ആണ് റ്റോസിസ് എന്ന് വിശേഷിപ്പിയ്ക്കുന്നത്.
“കൺപോളകളെ ഉയർത്താൻ ചുമതലയുള്ള പേശികളോ അവയെ നിയന്ത്രിക്കുന്ന ഞരമ്പുകളോ ദുർബലമാകുമ്പോഴോ തകരാറിലാകുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്,” പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒഫ്താൽമോളജി സീനിയർ കൺസൾട്ടന്റ് ഡോ സൗരഭ് വർഷ്‌നി പറയുന്നു.
റ്റോസിസ് ശരിയായി ചികിത്സിച്ചില്ലെങ്കിൽ കാഴ്ചയ്ക്ക് തടസ്സമോ കണ്ണിനു ബുദ്ധിമുട്ടോ ആംബ്ലിയോപിയയോ സംഭവിക്കാം. ചില കേസുകളിൽ റ്റോസിസ് കണ്ടുപിടിക്കാൻ കഴിയാത്ത ഏതെങ്കിലും രോഗത്തിന്റെയോ നാഡീരോഗത്തിന്റെയോ ലക്ഷണമാകാം. എന്നാൽ രോഗകാരണം കണ്ടുപിടിക്കേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണെന്നും ഡോ. സൗരഭ് കൂട്ടിച്ചേർത്തു.
റ്റോസിസ് ഒരു കണ്ണിനെ മാത്രമായോ അല്ലെങ്കിൽ ഇരു കണ്ണുകളെയോ ബാധിയ്ക്കാം. കാഴ്ചയെ ഭാഗികമായോ മുഴുവനായോ തന്നെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് രൂപമാറ്റം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. "ചിലരിൽ റ്റോസിസ് ജന്മനാ തന്നെ ഉള്ളതാവാം. അല്ലെങ്കിൽ പ്രായാധിക്യം, കണ്ണിന് ഏൽക്കുന്ന ആഘാതം, നാഡീസംബന്ധമായ തകരാറുകൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ കൊണ്ടും ഈ അവസ്ഥ വരാം." ഡോ. സൗരഭ് വിശദീകരിക്കുന്നു.
ചികിത്സ
റ്റോസിസുള്ള നവജാതശിശുക്കളിൽ ആംപ്ലിഫിയ തടയാൻ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. കൺപോളകൾ നേരെയാക്കാനും റ്റോസിസിന്റെ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്തി കൈകാര്യം ചെയ്യുന്നതിനും ശസ്ത്രക്രിയകളെ ആശ്രയിക്കേണ്ടി വരും.
Check out More Health Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us