/indian-express-malayalam/media/media_files/ovX2gaMd3VedZoz3zkFR.jpg)
ഡോ. പ്രിയയെ രക്ഷിക്കാനായില്ലെങ്കിലും പെരിമോർട്ടം സിസേറിയനിലൂടെ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാർക്കു സാധിച്ചു
സീരിയൽ ലോകത്തെയും പ്രേക്ഷകരെയും ഒന്നാകെ നടുക്കുന്ന മരണവാർത്തയായിരുന്നു പ്രശസ്ത ടെലിവിഷൻ താരമായ ഡോ. പ്രിയയുടെ മരണം. എട്ട് മാസം ഗർഭിണിയായിരിക്കെയാണ് പ്രിയ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമ്മയെ രക്ഷിക്കാനായില്ലെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞു. പ്രിയയുടെ മരണം, ഗർഭിണികളിലെ ഹൃദയസംബന്ധമായ അപകടസാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയാണ്. കാലങ്ങളായി, സ്ത്രീകളിലെ ഹോർമോണുകൾ ഹൃദയത്തെ സംരക്ഷിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരികളായ സ്ത്രീകൾ പലതരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് വിധേയരാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്, ഇത് അവരെ ദുർബലരാക്കുന്നു. ഗർഭധാരണം, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഹൃദയത്തിലും രക്തചംക്രമണവ്യൂഹത്തിലും അധിക സമ്മർദ്ദം ചെലുത്തുന്ന അവസ്ഥയാണ്.
ഹൃദയത്തിലെ ഇലക്ട്രിക്കൽ ഇംപൾസുകൾ തകരാറിലാക്കുകയും ഹൃദയമിടിപ്പ് നിർത്തുകയും ചെയ്യുന്ന പെട്ടെന്നുള്ള ഹൃദയസ്തംഭനമാണ് ഡോ. പ്രിയയെ മരണത്തിലേക്ക് നയിച്ചത്. അതിനാൽ, ഗർഭിണികൾ ഉൾപ്പെടെയുള്ള എല്ലാ യുവതികളും പുരുഷന്മാരെപ്പോലെ അടിസ്ഥാന ഹൃദയ പരിശോധനയ്ക്ക് വിധേയരാകേണ്ടതിന്റെ പ്രാധാന്യം ഉയരുകയാണ്. മുംബൈയിലെ നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ രാജീവ് ഭഗവത് പറയുന്നത്, "എല്ലാ ഗൈനക്കോളജിസ്റ്റുകളും ഇത് ഉപദേശിക്കാറുണ്ട്. എക്കോ കാർഡിയോഗ്രാം ഈ മൂന്ന് കാര്യങ്ങൾ തിരിച്ചറിയാനാണ് ഗർഭകാലത്ത് പ്രധാനമായും ഉപയോഗിക്കുന്നത്, ഹൃദയത്തിന്റെ പമ്പിംഗ് പ്രവർത്തനം സാധാരണമാണോ?, വാൽവുകൾ കൃത്യമായാണോ പ്രവർത്തിക്കുന്നത്, അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകുന്ന ഏതെങ്കിലും അവസ്ഥ നിലവിലുണ്ടോ എന്ന് കണ്ടെത്തുക".
എന്തുകൊണ്ടാണ് ഗർഭകാലത്ത് അടിയന്തിര ഹൃദയ പരിചരണം ആവശ്യമാകുന്നത്?
ഗർഭാവസ്ഥയിലുള്ള സ്ത്രീകളിലെ ഹൃദയസ്തംഭന ചികിത്സയ്ക്കൾക്കായി, മാതൃ പുനരുജ്ജീവന പ്രക്രിയയിലും ഗർഭകാലത്ത് സംഭവിക്കുന്ന ശാരീരിക മാറ്റങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഒരു ഇന്റർ ഡിസിപ്ലിനറി ടീം ആവശ്യമാണ്. "നിർഭാഗ്യവശാൽ മെറ്റേണൽ കൊളാപ്സ് സംഭവിക്കുമ്പോൾ, ഗർഭാവസ്ഥയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ട്രൈമസ്റ്ററുകളിൽ, പെരിമോർട്ടം സിസേറിയൻ (resuscitative hysterotomy) ആണ് നടക്കാറുള്ളത്. അമ്മയുടെ മരണ സമയത്തോ മരണം അടുത്തിരിക്കുന്നു എന്ന് ഉറപ്പുള്ള സമയത്തോ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണിത്. ഈ ശസ്ത്രക്രിയയുടെ പ്രാഥമിക ലക്ഷ്യം അമ്മയെ വിജയകരമായി പുനരുജ്ജീവിപ്പിയ്ക്കുക എന്നതിനൊപ്പം കുഞ്ഞിന്റെ അതിജീവനം സാധ്യമാക്കുക എന്നതുകൂടിയാണ്. ആദ്യ കാര്‍ഡിയോപള്‍മോണറി റീസെസറ്റേഷനോടും (സിപിആർ) മാനുവൽ യൂട്രൈൻ ഡിസ്പ്ലെയ്സ്മെന്റിലും രോഗി പ്രതികരിക്കുന്നില്ലെങ്കിൽ ഉടനടി ഹിസ്റ്ററോടോമി ആവശ്യമായി വന്നേക്കാം എന്നാണ് മൊഹാലിയിലെ ഐവിവൈ ഹോസ്പിറ്റലിലെ കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം ഡയറക്ടർ ഡോ.വീരേന്ദർ സർവാൾ പറയുന്നത്. ഓരോ 36,000 ഗർഭധാരണം നടക്കുമ്പോഴും ഒരാളിൽ മെറ്റേണൽ കോളാപ്സ് സംഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എംബോളിസമാണ് മറ്റൊരു അപകടം
കാലിലെ സിരകളിലോ മറ്റെവിടെയെങ്കിലുമോ രക്തം കട്ട പിടിക്കുന്നത്, രക്തപ്രവാഹത്തിലൂടെ കടന്നുപോകുകയും ഹൃദയ ധമനികളിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇതിന് ചിലപ്പോൾ എംബോളിസം കാരണമായേക്കാം. "ഇത് പെട്ടെന്നുള്ള സംഭവവികാസമാണ്, അതിന്റെ വ്യാപ്തി അനുസരിച്ച് രോഗിക്ക് ചിലപ്പോൾ ആശുപത്രിയിലേക്കുള്ള യാത്രയെ പോലും തരണം ചെയ്യാൻ സാധിക്കില്ല," ഡോക്ടർ രാജീവ് പറയുന്നു. മാസിവ് പൾമണറി എംബോളിസം (പിഇ) അസാധാരണവും എന്നാൽ ഗർഭാവസ്ഥയുടെയും അല്ലെങ്കിൽ പ്രസവിച്ചതിന് ശേഷമുള്ള ആദ്യ ആഴ്ചകളിലെയും ഗുരുതരമായ സങ്കീർണതയാണ് ഡോ. വീരേന്ദർ സർവാൾ പറയുന്നു.
പ്രീക്ലാംപ്സിയ
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണൽ പറയുന്നതനുസരിച്ച്, ഗർഭിണികളിൽ മറ്റു അപകടസാധ്യതകളുമുണ്ട്. ഇത് ക്രോണിക് ഹൈപ്പർടെൻഷൻ, ഗസ്റ്റേഷണൽ ഹൈപ്പർടെൻഷൻ, പ്രീക്ലാംപ്സിയ എന്നിവയാകാം. സാധാരണഗതിയിൽ രക്തസമ്മർദ്ദം സാധാരണമാണെങ്കിലും ഗർഭത്തിൻറെ 20 ആഴ്ചകൾക്കുശേഷം സ്ത്രീയിൽ രക്തസമ്മർദ്ദം പെട്ടെന്ന് കുത്തനെ ഉയരുന്ന അവസ്ഥയാണത്. മൂന്നാംമാസത്തിലാണ് മൂത്രത്തിൽ പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദവും പ്രോട്ടീനും പ്രത്യക്ഷപ്പെടുന്നത്, പ്രീക്ലാംപ്സിയ അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് അതിവേഗം നയിക്കുന്നു. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ അഭിപ്രായത്തിൽ, പ്രീക്ലാംപ്സിയ ഉള്ള സ്ത്രീകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും പ്രസവിച്ച് 10 വർഷത്തിനുള്ളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും പ്രീക്ലാംപ്സിയ ഇല്ലാത്തവരേക്കാൾ മൂന്നിരട്ടിയാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ജനിതക കാരണങ്ങൾ
ഹൃദയപേശികളുടെ ഒരു അവസ്ഥയാണ് കാർഡിയോമയോപ്പതി. ഇത് ഹൃദയത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇത് സാധാരണയായി ജനിതകമായി സംഭവിക്കുന്ന ഒന്നാണ്. ഇത് ആർഥീമിയ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പുകൾക്കും പ്രധാനമായി ഹൃദയസ്തംഭനത്തിനും ഇടയാക്കും. ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരെ ഡോക്ടർ രാജീവ് ഭഗവത് ഒരിക്കൽ ചികിത്സിച്ചു, പാരമ്പര്യമായുള്ള ഈ അവസ്ഥയെക്കുറിച്ച് അവർക്കാർക്കും അറിയില്ലായിരുന്നു. മൂന്നുപേർക്കും പൊതുസ്ഥലങ്ങളിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. "ഈ അവസ്ഥ കണ്ടെത്തിക്കഴിഞ്ഞാൽ, ഹൃദയമിടിപ്പ് സുസ്ഥിരമാക്കാൻ ഒരാൾക്ക് ശരീരത്തിൽ സ്ഥാപിക്കാവുന്ന കാർഡിയോവർട്ടർ-ഡിഫിബ്രിലേറ്റർ (ഐസിഡി) ഉപയോഗിക്കാം," അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് കണ്ടെത്താത്ത കാർഡിയോമയോപ്പതി?
ചിലപ്പോൾ ഹൃദയാഘാതം കണ്ടെത്താനാവാത്ത കാർഡിയോമയോപ്പതിയുടെ ഫലമായിരിക്കാം, ഇത് ജീനുകൾ മൂലം വന്നുചേരുന്നതാവില്ല. ഇത് ഹൃദയമിടിപ്പ് പ്രശ്‌നങ്ങൾക്കോ ആർഥിമിയയ്‌ക്കോ ഇടയാക്കും. ഫലപ്രദമായി രക്തം പമ്പ് ചെയ്യാനും കട്ടപിടിക്കുന്നത് നിയന്ത്രിക്കാനുമുള്ള ഹൃദയത്തിന്റെ കഴിവ് മന്ദഗതിയിലാക്കാം. "ചിലപ്പോൾ നീണ്ടുനിൽക്കുന്ന ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, പ്രമേഹം, തൈറോയ്ഡ് എന്നിവ സമ്മർദ്ദം സൃഷ്ടിക്കുന്നു," ഡോക്ടർ രാജീവ് ഭഗവത് പറഞ്ഞു. ഗുരുതരമായ നിർജ്ജലീകരണം സംഭവിച്ച്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ശരീരത്തിലെ ലവണങ്ങൾ കുറയുമ്പോൾ, മാരകമായ രീതിയിൽ ഹൃദയത്തിന്റെ താളം തെറ്റുകയും ഹൃദയാഘാതത്തിന് കാരണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഹാർട്ട് വാൽവുകളെ എങ്ങനെയാണ് ബാധിക്കുന്നത്?
ശരിയായ ദിശയിൽ രക്തപ്രവാഹം നിലനിർത്തുന്ന നാല് വാൽവുകൾ ഹൃദയത്തിലുണ്ട്. ഹൃദയത്തിന്റെയോ അതിന്റെ വാൽവുകളുടെയോ പാടുകൾ അല്ലെങ്കിൽ വൈകല്യങ്ങൾ ഗർഭകാലത്ത് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. വാൽവിന്റെ പ്രവർത്തനം തകരാറിലായാൽ, ഗർഭാവസ്ഥയിൽ സംഭവിക്കുന്ന വർദ്ധിച്ചയളവിലെ രക്തയോട്ടം സഹിക്കാൻ ബുദ്ധിമുട്ടാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us