scorecardresearch

ബദാം ശരീര ഭാരവും ബിപിയും കുറയ്ക്കും, ഹൃദയത്തെ സംരക്ഷിക്കും; ഒരു ദിവസം എത്ര കഴിക്കണം?

വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലഘുഭക്ഷണത്തിന് പകരം ഒരു പിടി ബദാം കഴിക്കുക

വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലഘുഭക്ഷണത്തിന് പകരം ഒരു പിടി ബദാം കഴിക്കുക

author-image
Health Desk
New Update
health

Source: Freepik

ഹൃദയാരോഗ്യത്തിന് ഗുണകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ബദാം. പ്ലാന്റ് പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ എന്നിവയുടെ ഉറവിടമാണ് ഈ നട്സ്. പോഷകസമൃദ്ധവും കലോറി കൂടുതലുമുള്ള ഈ നട്‌സ് സ്ഥിരമായി കഴിക്കുന്നത് കലോറി കൂട്ടുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുമോയെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

Advertisment

ബദാം കഴിച്ചാൽ ശരീരഭാരം കൂടില്ലെന്നും എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ, ബിപി എന്നിവയിൽ ചെറിയ കുറവുണ്ടാക്കുന്നുവെന്നും ഒരു പുതിയ പഠനം പറയുന്നു. ചിലരിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ബദാം സഹായിക്കുന്നുണ്ടെന്ന് പഠനം പറയുന്നുണ്ട്. "ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ കുറയ്ക്കാൻ സഹായിക്കുമെന്ന് മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തേത് ബദാമിന്റെ കാർഡിയോമെറ്റബോളിക് ആരോഗ്യഗുണങ്ങൾ തെളിയിക്കുന്നു," ഡോ. അനൂപ് മിശ്ര പറഞ്ഞു.

ബദാം കഴിക്കാനുള്ള ശരിയായ രീതി എന്താണ്?

ദിവസവും രാവിലെയും വൈകുന്നേരവും ഒരു പിടിയുടെ പകുതി വീതം കഴിക്കുക. പ്രമേഹമുള്ളവർക്ക്, ഭക്ഷണത്തിനിടയിലോ ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ബദാം ഒരു മികച്ച ലഘുഭക്ഷണമാണ്. ബദാം കുതിർത്ത് കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു.

ബദാം എപ്പോൾ കഴിക്കണം?

രാവിലെ പ്രത്യേകിച്ച് വെറും വയറ്റിൽ ബദാം കഴിക്കുന്നതാണ് നല്ലത്. ഇതിലൂടെ ദിവസം മുഴുവൻ ആവശ്യമായ ഊർജം ലഭിക്കും. വർക്കൗട്ടിന് മുമ്പ് പെട്ടെന്ന് ഊർജം ലഭിക്കുന്നതിനുള്ള മാർഗമാണ് ബദാം. വ്യായാമത്തിന് ശേഷം, ഗ്രീക്ക് യോഗർട്ട് പോലുള്ള പ്രോട്ടീൻ ഭക്ഷണത്തിനൊപ്പം ബദാം ചേർത്ത് കഴിക്കാം. വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലഘുഭക്ഷണത്തിന് പകരം ഒരു പിടി ബദാം കഴിക്കുക. രാത്രിയിൽ ബദാം കഴിക്കുന്നത് നല്ല ഉറക്കം നൽകും. കാരണം അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് വിശ്രമം പ്രോത്സാഹിപ്പിക്കുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യുന്നു.

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: