/indian-express-malayalam/media/media_files/2025/01/29/4UzuqiLvWnxBfcFSec91.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന മിക്ക ആളുകളും കൂടുതൽ കലോറി കത്തിച്ചുകളയാൻ കലോറി കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നു. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കലോറി ഉപഭോഗം നിരീക്ഷിക്കുമ്പോൾ, പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം. പോഷകാഹാരക്കുറവ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ശരീരഭാരം കുറയുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും. ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന 3 വഴികളുണ്ട്.
1. പ്രോട്ടീനും നാരുകൾക്കും മുൻഗണന നൽകുക
പ്രോട്ടീനും നാരുകളും കൂടുതൽ നേരം സംതൃപ്തി നൽകാനും, ആസക്തിയെ ചെറുക്കാനും സഹായിക്കുന്നു. പ്രതിദിനം 1 ഗ്രാം ശരീരഭാരത്തിന് അനുയോജ്യമായ പ്രോട്ടീൻ കഴിക്കുക. ഓരോ ഭക്ഷണത്തിലും 30-40 ഗ്രാം പ്രോട്ടീൻ കഴിക്കുക. ഒരു ദിവസം 25-30 ഗ്രാം നാരുകൾ കഴിക്കുക.
2. ഉയർന്ന അളവിൽ കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുക
ഉയർന്ന അളവിലും കുറഞ്ഞ കലോറിയിലും ഉള്ള ഭക്ഷണം കലോറി ഉപഭോഗം നിയന്ത്രിക്കുകയും ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നു. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ലീൻ മാംസം, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക. നട്‌സ്, സോസുകൾ, ഡ്രിങ്സുകൾ, പഞ്ചസാര, ചീസ്, മധുരപലഹാരങ്ങൾ തുടങ്ങിയ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കുറഞ്ഞ അളവിൽ കഴിക്കുക. റസ്റ്ററന്റുകളിൽ നിന്ന് മിതമായ അളവിൽ ഭക്ഷണം കഴിക്കുക.
3. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക
ഭക്ഷണക്രമത്തെക്കുറിച്ച് നാം ശ്രദ്ധാലുവായിരിക്കണം, വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കണം. ഭക്ഷണം ചവച്ചരച്ച് കഴിക്കുക. 10-15 മിനിറ്റെങ്കിലും ഭക്ഷണം കഴിക്കാൻ സമയം എടുക്കുക. പെട്ടെന്ന് ഭക്ഷണം കഴിച്ച് തീർക്കരുത്. വിശപ്പിന്റെയും വയറു നിറയുന്നതിന്റെയും സൂചനകൾ മനസിലാക്കി ഭക്ഷണം കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.