/indian-express-malayalam/media/media_files/wYyFIDIm288PSvX8dt1L.jpg)
ഷാരൂഖ് ഖാൻ
ഒരു സിഗരറ്റ് കത്തിച്ചതിനുപിന്നാലെ അടുത്തത് കത്തിക്കുന്ന ശീലമാണ് ചെയിൻ സ്മോക്കിങ്. ഇതിനുപിന്നിൽ സൈക്കോളജിക്കിൽ ഘടകങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. അടുത്തിടെ ബോളിവുഡ് നടൻ പ്രദീപ് റൗത്ത് ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാൻ ചെയിൻ സ്മോക്കറായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. 80, 90 കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു പ്രദീപ് റൗത്ത്.
രാകേഷ് റോഷന്റെ 'കൊയ്‌ല' സിനിമയുടെ സമയത്തെക്കുറിച്ചാണ് നടൻ അഭിമുഖത്തിൽ പറഞ്ഞത്. ചിത്രത്തിൽ ഷാരൂഖ് ഖാനും മാധുരി ദീക്ഷിതുമായിരുന്നു പ്രധാന റോളിലുണ്ടായിരുന്നത്. ഈ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഷാരൂഖ് ഖാൻ ചെയിൻ സ്മോക്കറാണെന്ന് അദ്ദേഹം പറഞ്ഞത്.
''ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഷാരൂഖുമായി എനിക്ക് അടുപ്പം ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റേത് നല്ല പെരുമാറ്റമായിരുന്നു, നല്ലൊരു വ്യക്തിയുമായിരുന്നു. ഒരു കാര്യം എനിക്ക് മറക്കാനാവില്ല, ഷാരൂഖിനെ പോലെ സിഗരറ്റ് വലിക്കുന്ന മറ്റൊരു നടനെയും ഞാൻ കണ്ടിട്ടില്ല. ഷാരൂഖ് ആദ്യം ഒരു സിഗരറ്റ് കത്തിക്കും, അത് തീരുന്നതിനുപിന്നാലെ അടുത്തത് കത്തിക്കും, അതിനുപിന്നാലെ അടുത്തത്. അദ്ദേഹം ശരിക്കുമൊരു ചെയിൻ സ്മോക്കറായിരുന്നു. പക്ഷേ, സിനിമയോടുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ പറഞ്ഞറിയിക്കാനാവാത്തതാണ്.''
സമപ്രായക്കാരുടെ സമ്മർദം മൂലമാണ് ചെയിൻ സ്മോക്കിങ് ആരംഭിക്കുന്നതെന്ന് പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നതായി സൈക്കോളജിസ്റ്റ് ഗുർലീൻ ബറൗഹ് പറഞ്ഞു. അവർ ചേരാൻ ആഗ്രഹിക്കുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള ആഗ്രഹം, പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നതിനുള്ള ജിജ്ഞാസ തുടങ്ങിയ ഘടകങ്ങളും ഇതിനുപിന്നിലുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
സിനിമകളും ടിവി ഷോകളും പുകവലി സ്റ്റൈലിഷിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. അതൊരു രസകരമാണെന്ന തോന്നൽ ആളുകൾക്കിടയിലുണ്ട്, പ്രത്യേകിച്ച് യുവാക്കളിൽ. അതൊന്നു പരീക്ഷിക്കാനും അവർ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ അനുകരിക്കാനുമെന്ന വിധേന പലരും പുകവലി ശീലമാക്കുന്നു. പുകവലിക്കു പിന്നിലെ അനുഭവം അറിഞ്ഞിരിക്കുന്നതിനുവേണ്ടിയും പലരും സിഗരറ്റ് ഉപയോഗിച്ചു തുടങ്ങുന്നതായി അവർ പറഞ്ഞു. ഉയർന്ന സമ്മർദമുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവർ പുകവലിക്കു കൂടുതൽ അടിമപ്പെടാറുണ്ടെന്ന് അവർ വ്യക്തമാക്കി.
Read More
- മധുരം കഴിക്കാൻ അനുയോജ്യമായ സമയം ഏതാണ്?
- സന്തോഷം വരുമ്പോൾ കരയുന്നത് എന്തുകൊണ്ട്?
- ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാം, ഈ 5 ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തൂ
- ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കരുത്, കാരണം അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.