scorecardresearch

മൈഗ്രെയ്ൻ 7 ദിവസം കൊണ്ട് മാറ്റാം; ഈ ഒരൊറ്റ പാനീയം കുടിക്കൂ

മൈഗ്രേയ്ൻ അകറ്റാൻ വീട്ടിൽതന്നെ ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്

മൈഗ്രേയ്ൻ അകറ്റാൻ വീട്ടിൽതന്നെ ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്

author-image
Health Desk
New Update
health

Source: Freepik

തലവേദന കൊണ്ടു ബുദ്ധിമുട്ടാത്തവർ വളരെ വിരളമായിരിക്കും. ചിലർക്ക് കടുത്ത തലവേദന മൂലം ഛർദിവരെ ഉണ്ടാകാറുണ്ട്. മൈഗ്രെയ്ന്‍ അഥവാ ചെന്നിക്കുത്ത് പലരുടെയും ഉറക്കം കെടുത്താറുണ്ട്. നെറ്റിത്തടത്തില്‍ അസഹനീയമായി തുടങ്ങുന്ന വിങ്ങലോടുകൂടിയാണ് മൈഗ്രെയ്ന്‍ തുടങ്ങുന്നത്. പിന്നീട് വളരെ നേരം നീണ്ടുനിൽക്കുകയും വേദനയോടൊപ്പം തന്നെ മനപുരട്ടല്‍ തുടങ്ങി ഛര്‍ദ്ദി വരെ വന്നേക്കാം. 

Advertisment

മൈഗ്രേയ്ൻ അകറ്റാൻ വീട്ടിൽതന്നെ ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്. 7 ദിവസം കൊണ്ട് മൈഗ്രെയ്നിൽനിന്നും മോചനം നേടാൻ സഹായിക്കുന്നൊരു ആയുർവേദ പാനീയത്തെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെയൊക്കെ അടുക്കളയിലുള്ള മല്ലിയാണ് അവർ മൈഗ്രെയ്ന് പരിഹാരമായി നിർദേശിച്ചത്. മല്ലിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ മൈഗ്രെയിനിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. 

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ് വെള്ളത്തിൽ 1 ടേബിൾസ്‌പൂൺ മല്ലി തിളപ്പിക്കുക. നന്നായി തിളപ്പിച്ചശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ദിവസവും രാവിലെ കുടിക്കുക.

മൈഗ്രെയ്ൻ അകറ്റാൻ മറ്റൊരു വീട്ടുവൈദ്യവും സഹായിക്കും. കറുവാപ്പട്ട പൊടി തേനിൽ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. 15-20 മിനിറ്റ് നെറ്റിയിൽ പുരട്ടിയശേഷം കഴുകി കളയുക.

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More 

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: