/indian-express-malayalam/media/media_files/2025/05/13/s6w8NRCJkMqJnu2eP6S5.jpg)
സിമ്പു
തമിഴ് സൂപ്പർതാരം സിമ്പു 42-ാം വയസിലും ഫിറ്റ്നസ് നിലനിർത്തി ആരാധകരെ അമ്പരപ്പിക്കുകയാണ്. അടുത്തിടെ തന്റെ ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ച് നടൻ വെളിപ്പെടുത്തിയിരുന്നു. ഈ പ്രായത്തിൽ നമുക്ക് എന്തും കഴിക്കാമെന്നും പക്ഷേ, അളവ് നിയന്ത്രിക്കലാണ് പ്രധാനമെന്നും നടൻ പറയുന്നു.
ഫിറ്റ്നസ് എന്നത് സമയമെടുക്കുന്ന ഒന്നാണ്. ഈ പ്രായത്തിൽ പ്രശ്നങ്ങളൊന്നുമില്ല. അതുകൊണ്ട് ഇഷ്ടത്തിന് കഴിച്ച് ശരീരത്തെ നശിപ്പിക്കരുത്. ഭാവിയിൽ ശരീര ഭാരം കുറയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടേണ്ടി വരും. രാത്രിയിൽ വയർ നിറയെ ഭക്ഷണം കഴിച്ചിട്ട് ഉടനെ ഉറങ്ങരുത്. രാത്രിയിൽ വളരെ കുറച്ച് മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് വളരെ നല്ലതെന്ന് സിമ്പു പറഞ്ഞു.
മുൻപ്, 105 കിലോയിൽനിന്നും 72 കിലോയിലേക്ക് ശരീരഭാരം കുറച്ച് സിമ്പു ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. ഒരു ദിവസം അഞ്ചു ബിരിയാണിവരെ സിമ്പു കഴിക്കുമായിരുന്നെന്ന് ഫിറ്റ്നസ് ട്രെയിനർ സന്ദീപ് രാജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോൾ സിമ്പു മാംസം കഴിക്കുന്നത് നിർത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
#SilambarasanTR's Fitness Tip for students:
— AmuthaBharathi (@CinemaWithAB) May 11, 2025
"You can eat anything in this age & enjoy the life happily😊♥️. But ofcourse there is limit. My tip is don't eat heavily on Night & go for sleep immediately🍽️💤. Ear lightly & sleep with a little hunger🤝"pic.twitter.com/oaS7anRziu
പച്ചക്കറികൾ മാത്രം കഴിച്ചു, ഭക്ഷണം സ്വയം പാചകം ചെയ്യാൻ തുടങ്ങി. കർശനമായ ഡയറ്റ് കൂടാതെ, ഫിറ്റ്‌നസ് ദിനചര്യയും പിന്തുടർന്നു. എല്ലാ ദിവസവും പുലർച്ചെ 4.30 ന് എഴുന്നേൽക്കും, നടത്തം, ഭാരോദ്വഹനം, നീന്തൽ, സ്‌പോർട്‌സ്, കാർഡിയോ എന്നിവ ഫിറ്റ്‌നസ് ദിനചര്യയിൽ ഉൾപ്പെടുത്തിയെന്നും ഫിറ്റ്നസ് ട്രെയിനർ പറഞ്ഞിരുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ബദാം, വാൽനട്ട്, കശുവണ്ടി? ഏത് ഡ്രൈ ഫ്രൂട്സാണ് കഴിക്കേണ്ടത്, എപ്പോൾ കഴിക്കണം?
- ഉച്ചയ്ക്ക് ചോറ് നിർബന്ധം, വൈകിട്ട് 6 ന് മുൻപ് ഭക്ഷണം കഴിച്ച് തീർക്കും; ഡയറ്റ് രഹസ്യം വെളിപ്പെടുത്തി നമിത പ്രമോദ്
- സ്ട്രെസ് മുതൽ മദ്യംവരെ; വയറിലെ കൊഴുപ്പിനു പിന്നിൽ പല കാരണങ്ങൾ, എങ്ങനെ കുറയ്ക്കാം?
- ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം; ഷാരൂഖ് ഖാന്റെ ഡയറ്റിനു പിന്നിലെ യാഥാർത്ഥ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us