/indian-express-malayalam/media/media_files/2024/11/29/0MDHPj5CODv9IB4gWWGH.jpg)
Source: Freepik
ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിൽ കൊളസ്ട്രോൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, അധിക അളവ് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ചില അപകടകരമായ രോഗാവസ്ഥകൾക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോൾ, രക്തത്തിൽ ചീത്ത കൊളസ്ട്രോൾ അധികമായി അടിഞ്ഞുകൂടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ചീത്ത കൊളസ്ട്രോൾ സംബന്ധിച്ച അപകട സാധ്യതകൾ ഒഴിവാക്കാൻ നല്ല കൊളസ്‌ട്രോളിന്റെ അളവ് (എച്ച്‌ഡിഎൽ) വർധിപ്പിക്കുന്നതിലൂടെ സാധിക്കും.
ഭക്ഷണകാര്യത്തിൽ കുറച്ച് ശ്രദ്ധിച്ചാൽ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കും. മരുന്നില്ലാതെ ഉയർന്ന കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 7 വഴികളെക്കുറിച്ച് അറിയാം.
1. ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുക
ആരോഗ്യകരമായ കൊഴുപ്പുകൾ ദിവസവും കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് മൂലമുണ്ടാകുന്ന ഹൃദയാഘാതവും സ്ട്രോക്കും തടയും. അവോക്കാഡോ, നട്സ്, സീഡ്സ്, ഒലിവ് ഓയിൽ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ ചില ഭക്ഷണങ്ങളാണ്. ഈ കൊഴുപ്പുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
2. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക
ചീത്ത കൊളസ്‌ട്രോളിന്റെ (എൽഡിഎൽ) അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പ്രധാന മൈക്രോ ന്യൂട്രിയന്റാണ് ഫൈബർ. ദൈനംദിന ഭക്ഷണത്തിൽ ലയിക്കുന്ന നാരുകൾ ഉൾപ്പെടുത്തുന്നത് മോശം (എൽഡിഎൽ) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഓട്സ്, ബീൻസ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ കഴിക്കാം.
3. പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും കഴിക്കുന്നത് കുറയ്ക്കുക
ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണെങ്കിലും, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും വിപരീത ഫലമുണ്ടാക്കുന്നു. സാധാരണയായി സംസ്കരിച്ച ലഘുഭക്ഷണങ്ങളിലും വറുത്ത ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഈ കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകും.
4. ഭക്ഷണത്തിൽ അവോക്കാഡോ ഉൾപ്പെടുത്തുക
ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) ഉയർത്തുന്നതിനും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവക്കാഡോ. അവോക്കാഡോയിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനുള്ള സൂപ്പർഫുഡുകളായി കണക്കാക്കപ്പെടുന്നു.
5. പ്രഭാതഭക്ഷണത്തിൽ ഓട്സ്
ഒരു ബൗൾ ഓട്‌സ് അല്ലെങ്കിൽ ഓട്‌സ് സ്മൂത്തി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് എച്ച്‌ഡിഎൽ അളവ് വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
6. ഒമേഗ -3 ഫാറ്റി ആസിഡുകൾ
എൽഡിഎൽ അളവ് നിയന്ത്രിക്കാനോ എച്ച്ഡിഎൽ അളവ് കുറയ്ക്കാനോ ശ്രമിക്കുമ്പോൾ, ഭക്ഷണത്തിൽ കൂടുതൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക. സാൽമൺ, അയല, മത്തി തുടങ്ങിയ സൂപ്പർഫുഡുകൾ കഴിക്കാം. ഈ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നു.
7. ഒരു പിടി നട്സ്
ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ കുതിർത്ത നട്സ് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് എൽഡിഎൽ അളവ് കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്. അവയിൽ അപൂരിത കൊഴുപ്പുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.