/indian-express-malayalam/media/media_files/2024/11/29/8QzPzNtM41dSXqCMEc7g.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ പഴങ്ങൾ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. പക്ഷേ, അവ ശരിയായ സമയത്ത് കഴിക്കുമ്പോൾ മാത്രമേ പ്രയോജനകരമാകൂ. ശരീരഭാരം കുറയ്ക്കാനാണെങ്കിലും പോഷകങ്ങൾ ലഭിക്കാനാണെങ്കിലും പഴങ്ങൾ കഴിക്കുന്നതിന് അനുയോജ്യമായ സമയമുണ്ട്.
വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് പഴങ്ങൾ. ഇവ സമീകൃതാഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. പഴങ്ങളിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ആസക്തി നിയന്ത്രിക്കാനും സംതൃപ്തി വർധിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ഇവയെല്ലാം ഭാരം നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഘടകമാണ്.
ശരീര ഭാരം കുറയ്ക്കാൻ പഴങ്ങൾ കഴിക്കേണ്ട സമയം
പഴങ്ങൾ കഴിക്കാനുള്ള ഏറ്റവും നല്ല സമയം വ്യക്തിഗത ദിനചര്യകളെയും മുൻഗണനകളെയും ആശ്രയിച്ചിരിക്കുന്നു. എങ്കിലും, ലഘുഭക്ഷണങ്ങളായോ ഭക്ഷണത്തിന് മുമ്പ് വിശപ്പ് ശമിക്കാനോ അവ കഴിക്കാം. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദവുമായ മാർഗമാണിത്. അതേസമയം, ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് ഉള്ളടക്കം വർധിപ്പിക്കുന്നതിനാൽ പ്രധാന ഭക്ഷണത്തിന് ശേഷം അവ കഴിക്കുന്നത് ഒഴിവാക്കുക.
പഴങ്ങൾ എപ്പോൾ കഴിക്കണം എന്നതിന് ഒരു നിയമവുമില്ലെങ്കിലും, അവ ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷനുകളാണ്. രാവിലെയോ വൈകുന്നേരങ്ങളിലോ ലഘുഭക്ഷണമായി കഴിക്കുക. തൈര് അല്ലെങ്കിൽ നട്സ് പോലുള്ള പ്രോട്ടീൻ സ്രോതസുമായി പഴങ്ങൾ ജോടിയാക്കുന്നത് സംതൃപ്തി വർധിപ്പിക്കാൻ സഹായിക്കും.
ശരീര ഭാരം കുറയ്ക്കാൻ കഴിക്കേണ്ട പഴങ്ങൾ
ശരീരഭാരം നിയന്ത്രിക്കാൻ ആപ്പിൾ, പിയർ, ഓറഞ്ച്, ബെറികൾ തുടങ്ങിയ ഉയർന്ന നാരുകളുള്ള പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്. തണ്ണിമത്തൻ, വാഴപ്പഴം, മാമ്പഴം എന്നിവയ്ക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. അവ മിതമായ അളവിൽ കഴിക്കണം, പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ. ജ്യൂസുകൾക്ക് പകരം പഴങ്ങൾ മുഴുവൻ രൂപത്തിൽ കഴിക്കുന്നതാണ് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു മികച്ച മാർഗം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.