/indian-express-malayalam/media/media_files/2025/01/07/ALsBOIc4EDVdRfi71a5n.jpeg)
ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാൻ വ്യായാമങ്ങൾ |ചിത്രം: ഫ്രീപിക്
ഒരു ദിവസത്തേയ്ക്കുള്ള ഊർജ്ജം നിലനിർത്താൻ രാവിലത്തെ വർക്കൗട്ട് സഹായിക്കും. അലസത അകറ്റി മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും ഇത് ഏറെ ഗുണകരമാണ്. ശരീരത്തിൻ്റെ അമിതഭാരം കുറയ്ക്കുക എന്നതും ഇതിലൂടെ സാധ്യമാകും. അങ്ങനെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാൻ ശീലമാക്കേണ്ട നാല് വ്യായാമങ്ങൾ പരിചയപ്പെടാം.
ജമ്പിംഗ് ജാക്സ്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വ്യായാമമാണ് ജമ്പിംഗ് ജാക്സ്. ഇത് ശരീരത്തിന് അയവ് വരുത്തുവാനും മാനസികാവസ്ഥയെ തൽക്ഷണം ഉയർത്താനും പേശികളെ സജീവമാക്കാനും സഹായിക്കുന്നു. കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും മികച്ചതാണ്.
പ്ലാങ്ക്
കുടവയർ കുറയ്ക്കാനും കൈകൾക്കും കാലുകൾക്കും ബലം നൽകാനുമെല്ലാം സഹായിക്കുന്ന മികച്ച വ്യായാമമാണ് പ്ലാങ്ക്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/01/07/lyU4gzEiVW1T27wcCEQV.jpg)
സ്ക്വാട്ട്സ്
'സ്ക്വാട്ടിംഗ്' ഒരു വ്യായാമം മാത്രമല്ല. കാലുകളുടെ പ്രധാന പേശികളെ ലക്ഷ്യമിടുന്ന ശരീരഭാരം കുറയ്ക്കുന്ന വ്യായാമമാണ് സ്ക്വാട്ട്സ്. സ്ക്വാട്ട് ചെയ്യുമ്പോൾ തുടയിലെ പേശികൾ, പിൻതുട, അടിവയർ, മുട്ടിന് താഴെയുള്ള കാലിലെ പേശികൾ എന്നിവയ്ക്ക് ശരിയായ വ്യായാമം ലഭിക്കുന്ന.
പടികൾ കയറുക
കലോറികുറയ്ക്കാൻ പടികൾ കയറൽ സഹായിക്കും. ജോഗ് ചെയ്യുന്നതിനെക്കാൾ കൂടുതൽ കൊഴുപ്പ് എരിച്ചുകളയാൻ പടി കയറൽ സഹായകമാണെന്ന് വിദഗ്ധർ പറയുന്നു.15 മിനിട്ട് പടി കയറുന്നത് 150 കലോറി വരെ എരിച്ചു കളയുമെന്ന് പഠനങ്ങൾ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- വണ്ണം കുറയ്ക്കാനാണോ ശ്രമം? ഈ 7 തെറ്റുകൾ മനസിലാക്കിക്കോളൂ
- നെയ്യ് ചേർത്ത വെള്ളം ദിവസവും വെറും വയറ്റിൽ കുടിക്കാമോ? എന്ത് സംഭവിക്കും
- ഇഞ്ചിയുടെ 5 പ്രധാനപ്പെട്ട ഗുണങ്ങൾ ഇവയാണ്
- 105 കിലോയിൽനിന്ന് 70 ലേക്ക്, ശരീര ഭാരം കുറയ്ക്കാൻ 11 ഭക്ഷണങ്ങൾ നിർദേശിച്ച് യുവാവ്
- രാത്രി 8 മണിക്ക് ഉറങ്ങി, പുലർച്ചെ 4 മണിക്ക് ഉണർന്നു; ശരീരത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.