/indian-express-malayalam/media/media_files/2025/01/06/h8SjzDwklMWOTEQWaj1Y.jpg)
Benefits of Ginger: ധാരാളം ആരോഗ്യ ഗുണങ്ങൾ ഇഞ്ചിക്കുണ്ട് |ചിത്രം: ഫ്രീപിക്
Ginger Health Benefits: വയറു വേദന, മലബന്ധം ഇങ്ങനെ ദഹന സംബന്ധമായ പല പ്രശ്നങ്ങൾക്കും മരുന്നായി ഇഞ്ചി എന്നാകും പറഞ്ഞു കേട്ടിട്ടുണ്ടാവുക. ഇഞ്ചിയ്ക്ക് ഇത്ര പ്രാധാന്യം ലഭിക്കുന്നത് എന്തു കൊണ്ടാവും?, എന്തൊക്കെയാണ് അതിൻ്റെ ആരോഗ്യ ഗുണങ്ങൾ?.
ഇഞ്ചിക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ഇത് ദഹനക്കേടിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും എന്ന് ന്യൂട്രീഷ്യനിസ്റ്റ് പായൽ പറയുന്നു. കൂടാതെ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കുകയും, ദഹന രസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് പോഷകങ്ങളുടെ ആഗിരണവും മികച്ച ദഹനവും സാധ്യമാക്കുകയും ചെയ്യും
ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ
ആന്റിഓക്സിഡൻ്റ്
ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകൾ ഇഞ്ചിക്കുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസിനെതിരെ പോരാടുന്നു.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഇഞ്ചിയുടെ ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങൾ സന്ധി വേദന ഒഴിവാക്കുന്നതിന് സഹായിക്കുന്നു. സന്ധിവാതമുള്ളവർക്ക് ഗുണം ചെയ്യും. വീക്കം ഉണ്ടാക്കുന്ന രോഗാണുക്കൾക്കും ദോഷകരമായ ബാക്ടീരിയകൾക്കും എതിരെ പോരാടാൻ സഹായിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
പ്രകൃതിദത്തമായ രോഗപ്രതിരോധ ബൂസ്റ്ററായി പ്രവർത്തിക്കുകയും അണുബാധകൾക്കെതിരെ ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദിവസം മുഴുവൻ സ്ഥിരമായ ഊർജം നൽകാനുള്ള കഴിവും ഇഞ്ചിക്കുണ്ട്.
/indian-express-malayalam/media/media_files/2025/01/06/YvBb8GRF1CETvNhCchtw.jpg)
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മെറ്റബോളിസം ശരിയായി പ്രവർത്തിക്കുമ്പോൾ, ദിവസത്തിലെ സാധാരണ ജോലികൾ ചെയ്യുമ്പോൾ പോലും ശരീരത്തിന് കലോറി കത്തിക്കാൻ കഴിയും, ഇത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുന്നു.
ഹൃദയാരോഗ്യം
വിട്ടുമാറാത്ത വീക്കം ഹൃദയധമനികളിൽ തടസം സൃഷ്ടിക്കുന്നു, ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം ലഘൂകരിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകൾ വിശാലമാക്കുകയും ചെയ്യുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഇതിന് കൊളസ്ട്രോൾ കുറയ്ക്കാനും രക്തം നേർപ്പിക്കാനും കഴിവുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇതൊക്കെയാണെങ്കിലും ഇഞ്ചിയുടെ വീര്യം ചിലർക്ക് അസ്വസ്ഥതയുണ്ടാക്കും, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ. പ്രകൃതി ദത്തമായ ഔഷധം എന്നു പറയാമെങ്കിലും വ്യക്തിഗതമായ ആരോഗ്യാവസ്ഥ അനുസരിച്ച് മാത്രമേ ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവൂ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us