scorecardresearch

ഐഎസിഎല്ലിൽ കറുത്ത കുതിരകളാകാൻ കേരള ബ്ലാസ്റ്റേഴ്സ്; ജംഷ്ഡ്പൂരിനെതിരെ ഇറങ്ങുക പുതിയ രൂപത്തിൽ

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടർച്ചയായ മൂന്നാം ജയം തേടി നാളെയിറങ്ങും

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടർച്ചയായ മൂന്നാം ജയം തേടി നാളെയിറങ്ങും

author-image
Sports Desk
New Update
ഐഎസിഎല്ലിൽ കറുത്ത കുതിരകളാകാൻ കേരള ബ്ലാസ്റ്റേഴ്സ്; ജംഷ്ഡ്പൂരിനെതിരെ ഇറങ്ങുക പുതിയ രൂപത്തിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന മത്സരങ്ങളിലേക്ക് എത്തുമ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തുടർച്ചയായ പരാജയങ്ങളും സമനില കുരുക്കുകളും അവസാനിപ്പിച്ച് രണ്ട് ജയങ്ങളുമായി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടർച്ചയായ മൂന്നാം ജയം തേടി നാളെയിറങ്ങും.

Advertisment

ജംഷഡ്പൂരിന്റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. തകറുപ്പ് നിറത്തിലുള്ള ങ്ങളുടെ എവേ ജേഴ്സിയിലായിരിക്കും ബ്ലാസ്റ്റേഴ്സ് കളിക്കുക. സീസണിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് എവേ ജേഴ്സിയിൽ കളിക്കാനിറങ്ങുന്നത്. ജനുവരി 25ന് ഗോവയ്ക്കെതിരെ നടക്കുന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് എവേ ജേഴ്സിയണിയും.

Also Read: ധോണിയെ ഓർമിപ്പിച്ച് രാഹുലിന്റെ മിന്നൽ സ്റ്റംപിങ്; പന്തിനെ ട്രോളി സോഷ്യൽ മീഡിയ

നിലവിൽ 14 പോയിന്റുകളുമായി ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് അവസാന മിനിറ്റിലെ കുതിപ്പിലൂടെ പ്ലേ ഓഫിലേക്ക് ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ 13 പോയിന്റുമായി തൊട്ടുപിന്നാലെയുള്ള ജംഷഡ്പൂരും ഇതേ കണക്കുകൂട്ടലിലാണെന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു മത്സരം കുറവുമാണ് ജംഷഡ്പൂർ കളിച്ചിരിക്കുന്നത്.

Advertisment

Also Read: മങ്ങാത്ത പ്രതിഭ, തിരിച്ചുവരവിൽ കിരീടം നേടി സാനിയ മിർസ

എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ ആധികാരിക പ്രകടനങ്ങൾ ബ്ലാസ്റ്റേഴ്സ് ക്യാംപിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. മുന്നേറ്റവും പ്രതിരോധവും മികച്ച ഫോമിൽ തന്നെ. അവസരങ്ങളൊരുക്കാൻ മധ്യനിരയ്ക്കും സാധിക്കുന്നുണ്ട്.

Also Read: ഹര്‍ഭജനെ കടത്തിവെട്ടി; അപൂര്‍വ നേട്ടം സ്വന്തമാക്കി കുല്‍ദീപ് യാദവ്

" ആദ്യ നാലിൽ ഇടംപിടിക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കുകയും ചെയ്യും. എന്നാൽ ഇപ്പോൾ എന്റെ ശ്രദ്ധ പ്ലേ ഓഫിലല്ല. ജംഷഡ്പൂരിനെതിരെയും ഗോവയ്ക്കെതിരെയും ചെന്നൈയിനുമെതിരായ മത്സരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഫുട്ബോളിൽ ഒരുപാട് മുന്നിലേക്ക് നോക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല," ജംഷഡ്പൂരിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഈൽക്കോ ഷട്ടോരി പറഞ്ഞു.

Isl 2019 2020 Kerala Blasters Fc Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: