ഹൊബാർട്: തിരിച്ചു വരവിലെ ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടി ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. ഹൊബാർട് ഇന്റർനാഷനൽ ടൂർണമെന്റിലെ വനിതാ ഡബിൾസിൽ സാനിയയ്ക്ക് കിരീടം. സാനിയ-നാദിയ കിച്ചിനോക് സഖ്യം ചൈനീസ് സഖ്യത്തെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. നേരിട്ടുളള സെറ്റുകൾക്കായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. സ്കോർ- 6-4, 6-4.
Straight sets win
Nadiia Kichenok and @MirzaSania are your @HobartTennis Doubles Champions after defeating Peng/Zhang, 6-4, 6-4! pic.twitter.com/5rzrRbWcJp
— WTA (@WTA) January 18, 2020
അമ്മയായശേഷമുളള സാനിയയുടെ തിരിച്ചുവരവായിരുന്നു ഈ ടൂർണമെന്റ്. രണ്ടു വർഷങ്ങൾക്കുശേഷമാണ് സാനിയ ടെന്നിസ് കോർട്ടിൽ മടങ്ങിയെത്തിയത്. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് 33 കാരിയായ സാനിയ അവസാനമായി കളത്തിലിറങ്ങിയത്. ഇതിനുശേഷം അമ്മയായതോടെ കളിക്കളത്തിൽനിന്നും നീണ്ട ഇടവേളയെടുത്തു. 2018 ഏപ്രിലിലാണ് ശുഐബ് മാലിക്-സാനിയ ദമ്പതികൾക്ക് മകൻ ഇഷാൻ പിറന്നത്.
Read Also: ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ, ചിത്രങ്ങൾ
അമ്മയായതോടെ സാനിയ ഇനി കളിക്കളത്തിലേക്കില്ലെന്ന് പലരും വിധിയെഴുതി. എന്നാൽ സാനിയ കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ആറ് ഗ്രാൻസ്ലാം കിരീടം നേടിയ താരമാണ് സാനിയ മിർസ.