scorecardresearch

ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

ISL 2019-2020, ATK Team Rrofile and Full Squad: കരുത്തുറ്റ യുവനിരയും പരിചയസമ്പന്നരുടെ കളിമികവുമാണ് മറ്റു ടീമുകളിൽനിന്ന് കൊൽക്കത്തയെ കൂടുതൽ മികച്ചതാക്കുന്നത്

ISL 2019-2020, ATK Team Rrofile and Full Squad: കരുത്തുറ്റ യുവനിരയും പരിചയസമ്പന്നരുടെ കളിമികവുമാണ് മറ്റു ടീമുകളിൽനിന്ന് കൊൽക്കത്തയെ കൂടുതൽ മികച്ചതാക്കുന്നത്

author-image
Joshy K John
New Update
ATK, എടികെ, ISL, ഐഎസ്എൽ, ISL 2019-2020, ഐഎസ്എൽ 2019-2020, ATK Full squad, ATK Team, എടികെ ടീം, ATK Profile, ISL ATK, Ie malayalam, ഐഇ മലയാളം

ISL 2019-2020, ATK Team Rrofile and Full Squad:ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയ്ക്ക് രണ്ടു ഇന്ത്യൻ സൂപ്പർ ലീഗ് കിരീടങ്ങൾ സമ്മാനിക്കാൻ സാധിച്ച ക്ലബ്ബാണ് എടികെ. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിലെ ക്ലബ്ബിന്റെ പ്രകടനം തീരെ നിരാശപ്പെടുത്തുന്നതാണ്. ഇതിന് പ്രായശ്ചിത്തവും പരിഹാരമായുമാണ് കന്നി സീസണിൽ ടീമിന് കപ്പ് നേടികൊടുത്ത അന്രോണിയോ ലോപസ് ഹെബാസെന്ന സ്‌പാനിഷ് പരിശീലകനെ കൊൽക്കത്ത വീണ്ടും ടീമിലെത്തിച്ചിരിക്കുന്നത്.

Advertisment

മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും കളംവാണിരുന്ന കൊൽക്കത്തയിൽ അതിവേഗം വേരുറപ്പിക്കാൻ എടികെയ്ക്ക് സാധിച്ചത് അവിടുത്തെ ആളുകളുടെ ഫുട്ബോൾ പ്രണയം കൊണ്ടുമാത്രമാണ്. അതിന് ഇത്തവണ പകരം കൊടുത്തേ മതിയാകൂ എന്ന ബോധ്യം ക്ലബ്ബിനുണ്ട്. കൊൽക്കത്തൻ ഫുട്ബോളിന്റെ പാരമ്പര്യം നിലനിർത്തേണ്ടതും എടികെയുടെ ഉത്തരവാദിത്വമാണ്.

Also Read: ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

രണ്ടാം വരവിൽ ലോപസിന്റെ വജ്രായുധങ്ങൾ

രണ്ടാം വരവ് ഗംഭീരമാക്കാനാണു ലോപസിന്റെ നീക്കം. ഇതിനായി 18 പുതിയ താരങ്ങളുമായാണ് ഈ സീസണിൽ മാത്രം കരാർ ഒപ്പിട്ടത്. ഇതിൽ ഫിജി ദേശീയ ടീം നായകൻ റോയ് കൃഷ്ണയും ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് താരം ധീരജ് സിങ്ങും ഉൾപ്പെടുന്നു. പ്രതിരോധത്തിൽ കരുതലുള്ളപ്പോഴും ആക്രമണത്തിന് മുൻതൂക്കം നൽകുന്ന പരിശീലകനാണ് ലോപസ് ഹെബാസ്. പ്രതിരോധത്തിൽ കൂടുതൽ താരങ്ങളെ അണിനിരത്തുമ്പോൾ മൾട്ടിപ്പിൾ റോളുകളിൽ കളിക്കാൻ സാധിക്കുന്ന താരങ്ങളെയാകും പരിശീലകൻ കൂടുതൽ ആശ്രയിക്കുക.

Advertisment

Also Read:ISL 2019 - 2020 Schedule: ഐഎസ്എൽ 2019 - 2020 മത്സരക്രമം

കരുത്തുറ്റ യുവനിര,  പരിചയസമ്പന്നരുടെ കളിമികവ്

കരുത്തുറ്റ യുവനിരയും പരിചയസമ്പന്നരുടെ കളിമികവുമാണ് മറ്റു ടീമുകളിൽനിന്ന് കൊൽക്കത്തയെ കൂടുതൽ മികച്ചതാക്കുന്നത്. ധീരജ് സിങ്ങാകും എടികെയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ എന്നാണ് പ്രതീക്ഷിക്കുന്നത്. പരിചയസമ്പന്നനായ അരിന്ദം ഭട്ടാചാര്യ ടീമിലുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിനുവേണ്ടി ധീരജ് കഴിഞ്ഞ സീസണിൽ പുറത്തെടുത്ത മിന്നും പ്രകടനം താരത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും

ജോൺ ജോൻസൺ നയിക്കുന്ന പ്രതിരോധ നിരയിലെ ശ്രദ്ധേയ സാനിധ്യം മലയാളിയായ താരം അനസ് എടത്തൊടികയാണ്. റയല്‍ മഡ്രിഡ് ബി ടീമില്‍ കളിച്ചിട്ടുള്ള സ്പാനിഷ് താരം അഗസ്റ്റിന്‍ ഗാര്‍ഷ്യ പ്ലെയിങ് ഇലവനിലുണ്ടാകും. ഇടതുവിങ്ങിൽ സെന റാൾട്ടെയായിരിക്കും പരിശീലകന്റെ ഫസ്റ്റ് ചോയിസ്. വലതുവിങ്ങിൽ കൂടുതൽ സാധ്യത പ്രീതം കോട്ടാലിന് തന്നെ. എന്തുകൊണ്ടും ശക്തമാണ് കൊൽക്കത്തയുടെ പ്രതിരോധം. പകരക്കാരും ഒന്നിനൊന്ന് ഭേദം തന്നെ.

Also Read:ISL: കാൽപ്പന്ത് ആരവത്തിന്റെ പുത്തനാഘോഷത്തിന് വിസിൽ മുഴക്കം കാത്ത്; ഐഎസ്എൽ മത്സരക്രമം, ടീമുകൾ, അറിയേണ്ടതെല്ലാം

മധ്യനിരയിൽ കളി നിയന്ത്രിക്കുക സ്‌പാനിഷ് താരം ഹാപി ഹെർണാണ്ടസും കൂട്ടരുമായിരിക്കും. ഡിഫൻസീവ് മിഡ്ഫീൾഡർമാരുടെ റോളിൽ ഐറിഷ് താരം കാൾ മക് ഹൂഗും ഇന്ത്യൻ താരം പ്രണോയ് ഹാൽദാറുമെത്തും. മൈക്കിൾ സൂസൈരാജ് ആദ്യ ഇലവനിൽ ഗോളവസരമൊരുക്കുന്നതിൽ നിർണായകമാകും.

മുന്നേറ്റത്തിൽ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വില്യംസിനെ സെൻട്രൽ സ്‌ട്രൈക്കറാക്കുമ്പോൾ റോയ് കൃഷ്ണ ഇടതു വിങ്ങറാകനും സാധ്യതയുണ്ട്. വലതുവിങ്ങിൽ ജയേഷ് റാണയോ കോമൾ തട്ടാലോ എത്തും. മലയാളി താരം ജോബി ജസ്റ്റിനും ബൽവന്ത് സിങ്ങുമാണ് മുന്നേറ്റത്തിൽ പകരക്കാരാവുക. ജോബി പ്ലെയിങ് ഇലവനിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ്.

Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്

വലിയ സൈനിങ്ങുകൾ, ലോപസിന്റെ മടങ്ങിവരവ്, ഗ്യാലറി കീഴടക്കുന്ന ആരാധകർ. ജയിക്കാനുള്ള സാഹചര്യങ്ങളെല്ലാം എടികെയ്ക്ക് അനുകൂലമാണ്. ഇനി വേണ്ടത് മൂന്നാം കിരീടമാണ്.

Also Read:ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

Isl 2019 2020 Isl Atk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: