/indian-express-malayalam/media/media_files/BiydXdlAVvZX5z13n5aj.jpg)
മികച്ച ആരോഗ്യത്തിന് പഴങ്ങൾ എങ്ങനെ കഴിക്കാം?
ദിവസം ഒരു പഴമെങ്കിലും കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ശാരീരികമായി എന്തെങ്കിലും അസുഖം വരുമ്പോഴോ, കാലാവസ്ഥാ പരമായ മാറ്റങ്ങൾ സംഭവിക്കുമ്പോഴോ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആയുർവേദ വിദഗ്ദയായ നിധി പാണ്ഡ്യ പറയുന്നതു കേൾക്കാം.
"നിങ്ങൾക്ക് പഴങ്ങൾ ഇഷ്ടമാണോ? ഞാനൊരു ഫ്രൂട്ട്സ് പ്രേമിയാണ്. എന്നാൽ കഴിഞ്ഞ 10 വർഷമായി ഞാൻ എന്റെ ഫ്രൂട്ട് ഗെയിം മാറ്റി. അത് എന്റെ ശരീരത്തെ പൂർണ്ണമായും മാറ്റിമറിച്ചു," നിധി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
പഴങ്ങൾ കഴിക്കുന്നതിന് ചില 'റൂൾസ്' ഉണ്ടെന്നാണ് നിധി പാണ്ഡ്യ അഭിപ്രായപ്പെടുന്നത്.
- പഴങ്ങൾ അമിതമായി കഴിക്കരുത്. എല്ലാ പഴങ്ങളും സ്വഭാവത്തിൽ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഒരു സമയം ഒന്നോ രണ്ടോ പഴങ്ങൾ മാത്രം കഴിക്കുക.
- പഴങ്ങൾ പെട്ടന്നു തന്നെ ഫെർമ്മന്റായി കേടുവരുന്നു.
- വേവിക്കാത്ത പഴങ്ങൾ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയുള്ള സമയത്ത് കഴിക്കുക. പ്രഭാതഭക്ഷണത്തിൽ നിന്ന് പഴങ്ങൾ ഒഴിവാക്കുക.
- ശൈത്യകാലത്ത് വേവിക്കാത്ത പഴങ്ങൾ കഴിക്കരുത്. കറുവപ്പട്ട ഇട്ട സ്റ്റ്യൂ ഇതിനു പകരം കഴിക്കാം.
- എല്ലാ പഴങ്ങളും തുല്യമല്ല. അതുകൊണ്ടുതന്നെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അരിയും ഗോതമ്പും പോലെ പോഷകഗുണത്തിൽ പഴങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
/indian-express-malayalam/media/media_files/0A4vHfdT77arn3QqNPDH.jpg)
- അസുഖം ഉള്ളപ്പോൾ പഴങ്ങൾ കഴിക്കരുത്. പ്രത്യേകിച്ച് പനിയോ ജലദോഷമോ ഉള്ള സമയത്ത്, ഇത് നിങ്ങളുടെ താപനില വ്യത്യാസപ്പെടുത്തുന്നു.
എന്നിരുന്നാലും, മാതളനാരങ്ങ നിങ്ങൾക്ക് അസുഖമുള്ളപ്പോഴോ അല്ലാത്തപ്പോഴോ എപ്പോൾ വേണമെങ്കിലും കഴിക്കാം. എന്നാൽ തണ്ണിമത്തൻ കഴിക്കുന്നതിൽ ശ്രദ്ധവേണം.
"ഭക്ഷണത്തിനിടയിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്, കാരണം ഇത് പോഷകാഹാരം ആഗിരണം ചെയ്യാൻ സഹായിക്കുന്നു," എന്നാണ് മണിപ്പാൽ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യനായ പവിത്ര എൻ രാജ് പറയുന്നത്. "പഴങ്ങളിൽ കൂടുതലായി നാരുകൾ അടങ്ങിയിട്ടുണ്ട്, അതുകൊണ്ടുതന്നെ ഭക്ഷണത്തോടൊപ്പം ഇത് സംയോജിപ്പിച്ച് കഴിക്കുന്നത് ശുപാർശ ചെയ്യുന്നില്ല. കൂടാതെ, പഴങ്ങളിൽ മൈക്രോ ന്യൂട്രിയന്റുകളും ഉണ്ട്, അതിനാൽ ഭക്ഷണത്തോടൊപ്പം പഴങ്ങൾ സംയോജിപ്പിച്ച് കഴിക്കുമ്പോൾ, പോഷകാഹാരം പൂർണമായും ആഗിരണം ചെയ്യപ്പെടുന്നില്ല," പവിത്ര കൂട്ടിച്ചേർത്തു.
ഈ 3 തരം പഴങ്ങൾ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്
- ആസ്ട്രിഞ്ചന്റ് പഴങ്ങൾ: ആപ്പിൾ, ബെറി, ചെറി, പിയർ
- മധുരമുള്ള പഴങ്ങൾ: പപ്പായ, മാങ്ങ വാഴപ്പഴം, പീച്ച്, അവോക്കാഡോ
- പുളിയുള്ള പഴങ്ങൾ: ഓറഞ്ച്, നാരങ്ങ, ടാംഗറിൻ, മുന്തിരി
പഴങ്ങൾ സംയോജിപ്പിക്കുന്നത് ചില ദഹനപ്രശ്നങ്ങൾക്കും വയറിളക്കത്തിനും കാരണമാകുമെന്നാണ് വിദഗ്ധർ എടുത്തു പറയുന്നത്. "ഒരു സമയം ഒരു പഴം കഴിക്കുന്നത് എപ്പോഴും നല്ലതാണ്, കാരണം ഓരോ പഴങ്ങളും സ്വഭാവത്തിൽ വ്യത്യസ്തമാണ് - ചിലത് സിട്രസ്, ചിലത് കാർബോഹൈഡ്രേറ്റ്, മറ്റു ചിലതിൽ വിറ്റാമിനുകളും പൊട്ടാസ്യവും അടങ്ങിയതാണ്," പവിത്ര പറഞ്ഞു.
Read More Health Articles Here
- പ്രായമായവർ പ്രോട്ടീൻ ഉപേക്ഷിക്കണോ?
- ടെൻഷൻ കൂടുമ്പോൾ ശരീരത്തിൽ ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ടോ?
- ഈ 9 ഭക്ഷണങ്ങൾ ഒഴിവാക്കൂ, വണ്ണം കുറക്കാം ഈസിയായി
- നിത്യവും മുട്ട കഴിക്കുന്നത് നല്ലതാണോ?
- രാവിലെ ഒരു ഗ്ലാസ് ഇളനീർ കുടിച്ചാൽ ശരീരഭാരം കുറയുമോ?
- കാൽ കണ്ടാൽ അറിയാം, ഈ രോഗങ്ങൾ ഉണ്ടോ എന്ന്
- രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് നല്ലതോ?
- എന്താണ് സീനത്ത് അമനെ ബാധിച്ച റ്റോസിസ് രോഗം?
- ആളുകൾ വാർദ്ധക്യത്തെ ഭയക്കുന്നതെന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us